Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടിന് വ്യക്തമായ തെളിവ് കിട്ടിയില്ല; അഞ്ച് കൊല്ലത്തെ കണക്കുകൾ ഓഡിറ്റ് ചെയ്താൽ ആരോപണം സത്യമാണോ എന്ന് തെളിയൂവെന്ന് ശുപാർശ; യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ സാമ്പത്തിക തട്ടിപ്പിൽ തുടരന്വേഷണത്തിന് സർക്കാർ; ഇനി പരാതി പരിശോധിക്കുക തിരുവനന്തപുരം സെൻട്രൽ ക്രൈംബ്രാഞ്ച് സൂപ്രണ്ട്

പ്രാഥമിക അന്വേഷണത്തിൽ ക്രമക്കേടിന് വ്യക്തമായ തെളിവ് കിട്ടിയില്ല; അഞ്ച് കൊല്ലത്തെ കണക്കുകൾ ഓഡിറ്റ് ചെയ്താൽ ആരോപണം സത്യമാണോ എന്ന് തെളിയൂവെന്ന് ശുപാർശ; യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ സാമ്പത്തിക തട്ടിപ്പിൽ തുടരന്വേഷണത്തിന് സർക്കാർ; ഇനി പരാതി പരിശോധിക്കുക തിരുവനന്തപുരം സെൻട്രൽ ക്രൈംബ്രാഞ്ച് സൂപ്രണ്ട്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ സാമ്പത്തിക തട്ടിപ്പിൽ തുടരന്വേഷണം. സംഘടന നേതൃത്വം മൂന്ന് കോടി രൂപിലധികം തട്ടിച്ചുവെന്ന കേസിലാണ് തുടരന്വേഷണം. പ്രാഥമികാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. തിരുവനന്തപുരം സെൻട്രൽ ക്രൈംബ്രാഞ്ച് സൂപ്രണ്ടിനാണ് തുടർ അന്വേഷണത്തിന്റെ ചുമതല നൽകിയിരിക്കുന്നത്.

പ്രാഥമിക അന്വേഷണത്തിൽ കാര്യമായ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. ക്രമക്കേടും സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് വിശദ അന്വേഷണത്തിന് ശുപാർശ നൽകിയത്. കണക്കുകൾ ഓഡിറ്റ് ചെയ്യുന്നത് നന്നായിരിക്കുമെന്നും പ്രാഥമിക റിപ്പോർട്ടിലുണ്ട്. യുഎൻഎയുടെ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷായുടെ അറിവോടെ സംഘടനയുടെ അക്കൗണ്ടിൽ നിന്നും മൂന്ന് കോടിയിലേറെ രൂപ പിൻവലിച്ചെന്നായിരുന്നു പരാതി. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി മുകേഷാണ് ഡിജിപിക്ക് പരാതി നൽകിയത്.

സംഘത്തിലെ അംഗങ്ങളോട് പറയാതെയാണ് പല തവണയായി അക്കൗണ്ടിൽ നിന്നും മൂന്ന് കോടിയിലേറെ രൂപ പിൻവലിച്ചതെന്നും പരാതിയിൽ പറഞ്ഞിരുന്നു. 2017 ഏപ്രിൽ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ അക്കൗണ്ടിലേക്ക് വന്ന തുകയാണ് കാണാനില്ലെന്നു കാണിച്ച് പൊലീസ് മേധാവിക്ക് പരാതി നൽകിയത്. സംഘടനാ തീരുമാന പ്രകാരമല്ലാതെ പല വ്യക്തികൾക്കും ലക്ഷങ്ങൾ കൊടുത്തതായി കണക്കുകളിൽ കാണുന്നുണ്ടെന്നും സംഘടനയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 2017 ഏപ്രിൽ ഒന്നു മുതൽ 2019 ജനുവരി 31 വരെയുള്ള കാലയളവിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ അക്കൗണ്ടിലേക്ക് 3 കോടി 71 ലക്ഷം രൂപ വന്നതായാണ് രേഖകൾ വ്യക്തമാക്കുന്നത്. എന്നാൽ 2019 ജനുവരി 31 ന് പ്രസ്തുത അക്കൗണ്ടിലെ നീക്കിയിരിപ്പ് വെറും എട്ടു ലക്ഷത്തി അമ്പത്തി അയ്യായിരത്തി നാന്നൂറ്റി എട്ട് രൂപയാണ്.

അംഗത്വ ഫീസിനത്തിൽ പിരിച്ച 68 ലക്ഷം രൂപയും സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചും മറ്റാവശ്യങ്ങൾക്കുമായും പിരിച്ച ലക്ഷക്കണക്കിന് രൂപ സംഘടനയുടെ പേരിലുള്ള നാലു അക്കൗണ്ടുകളിലും എത്തിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു. മൂന്നരക്കോടിയോളം രൂപ സംഘടനയുടെ തലപ്പത്തിരിക്കുന്ന ചിലരുടെ അടുപ്പക്കാരുടെ അക്കൗണ്ടിലേക്ക് പോയതായാണ് ആരോപണം. സംഘടനയുടെ പ്രസിഡന്റ് ജാസ്മിൻ ഷായുടെ ഡ്രൈവറുടെ പേരിൽ അമ്പത്തി ഒമ്പത് ലക്ഷം രൂപ പിൻവലിച്ചതായും യുഎൻഎ യുടെ മുൻ വൈസ് പ്രസിഡന്റ് ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. അന്ന് തന്നെ ഏതൊരു അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി യുഎൻഎ നേതാവ് ജാസ്മിൻ ഷാ പ്രതികരിച്ചിരുന്നു. സിബി മുകേഷിനെതിരെ സംഘടന നടപടിയെടുത്ത് പുറത്താക്കിയതാണെന്നും ഇതിനെ തുടർന്നാണ് ഇപ്പോൾ സംഘടനയെ തകർക്കാൻ സിബി മുകേഷ് രംഗത്തെത്തിയിരിക്കുന്നതെന്നും ജാസ്മിൻ ഷാ പറഞ്ഞിരുന്നു.

സംഘടനയുടെ കണക്ക് പുസ്തകൾ മുഴവൻ പരിശോധിച്ചിരുന്നു. വിവിധ ജില്ല ട്രഷറുമാരുടെ മൊഴിയും രേഖപ്പെടുത്തി. ഇതെല്ലാമായിരുന്നു ഇടക്കാല റിപ്പോർട്ടിലുണ്ടായിരുന്നത്. വ്യക്തമായ തെളിവുകൾ കിട്ടിയിട്ടില്ലെന്നും അതുകൊണ്ട് ആരോപണം ശരിയാണോ എന്ന് അറിയാൻ കൂടുതൽ അന്വേഷണം വേണമെന്നും ഇടക്കാല പരിശോധനയിൽ വിജിലൻസിലെ തൃശൂർ വിഭാഗം നിലപാട് എടുക്കുകയായിരുന്നു. ഓഡിറ്റിലൂടെ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂവെന്നും അറിയിച്ചു. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം സെൻട്രൽ ക്രൈംബ്രാഞ്ച് സൂപ്രണ്ട് അന്വേഷണം നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP