Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കും മദ്യപിച്ചുള്ള ഡ്രൈവർമാർക്കും എതിരെ കനത്ത പിഴ; മദ്യപിച്ച് വാഹനമോടിച്ചാൽ ഡ്രൈവിങിൽ ആജിവനാന്ത വിലക്കും ജയിലും ശിക്ഷ; റോഡ് ട്രാഫിക് ആക്ടിൽ പരിഷ്‌കാരവുമായി സിംഗപ്പൂർ

അശ്രദ്ധമായി വാഹനമോടിക്കുന്നവർക്കും മദ്യപിച്ചുള്ള ഡ്രൈവർമാർക്കും എതിരെ കനത്ത പിഴ; മദ്യപിച്ച് വാഹനമോടിച്ചാൽ ഡ്രൈവിങിൽ ആജിവനാന്ത വിലക്കും ജയിലും ശിക്ഷ; റോഡ് ട്രാഫിക് ആക്ടിൽ പരിഷ്‌കാരവുമായി സിംഗപ്പൂർ

ശ്രദ്ധമായി വാഹനമോടിക്കുന്നവർക്കും മദ്യപിച്ചുള്ള ഡ്രൈവർമാർക്കും എതിരെ കനത്ത പിഴ ഈടാക്കുന്ന തരത്തിൽ റോഡ് ട്രാഫിക് ആക്ടിൽ പരിഷ്‌കാരം വരുത്താൻ സിംഗപ്പൂർ. അപകടരമായി വാഹനമോടിക്കുന്നവരെയും, അശ്രദ്ധമായി ഓടിക്കുന്നവർക്കും ഡ്രൈവിങ് വിലക്കുന്നതടക്കം കർശന നടപടിക്കാണ് അധികൃതർ ഒരുങ്ങുന്നത്.

ഇന്നലെയാണ് റോഡ് ട്രാഫിക് ബിൽ പാർലമെന്റിൽ അവതതരിപ്പിച്ചത്. അപകടകരമായ ഡ്രൈവിങ് മരണത്തിനും വൻ ദുരന്തത്തിനം കാരണമാകുന്നതിനാൽ കർശന നടപടിക്കൊരുങ്ങുന്നത്. മിനിസ്ട്രി ഓഫ് ഹോം അഫയേഴ്‌സ് രണ്ട് തരത്തിലാണ് ഡ്രൈവിങ് നിയമലംഘനങ്ങളെ തരംതിരിക്കുന്നത്. ഡേഞ്ചറസ് ഡ്രൈവിങ്, കെയർലെസ് ഡ്രൈവിങ് എന്നിങ്ങനെയാണ് തിരിക്കുക.

നിയമലംഘനം ആദ്യ ഘട്ടത്തിൽ ചുമത്തുന്നതിന്റെ ഇരട്ടിയാവും പിന്നീടുള്ള ലംഘനങ്ങളിൽ നേരിടേണ്ടിവരുക, മദ്യമോ മയക്കുമരുന്നോ കഴിച്ച് ശേഷം അപകടം ഉണ്ടാക്കുന്ന ഡ്രൈവർമാർക്ക് രണ്ട് വർഷം ജയിലും ഒപ്പും ഡ്രൈവിങ് നിരോധനവും ഉണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP