Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'അന്ന് നടൻ അമീർഖാൻ തനിക്ക് ഓഫർ ചെയ്തത് ഒരു കോടി രൂപയാണ്; പണം വേണ്ടെന്നും പകരം കേരളാ പൊലീസിന് കൊടുക്കൂവെന്നും പറഞ്ഞപ്പോൾ പൊലീസും നിരസിച്ചു...പിന്നീട് അത് ഐടിബിപിക്ക് പോയി'; 'സത്യമേവ ജയതേ'യിൽ തന്നെ എന്തിന് വിളിച്ചുവെന്ന് ജേക്കബ് പുന്നൂസ് അമീർ ഖാനോട് ചോദിച്ചപ്പോൾ ലഭിച്ചത് താരത്തിന്റെ ഹൃദയത്തിൽ നിന്നുള്ള മറുപടി

'അന്ന് നടൻ അമീർഖാൻ തനിക്ക് ഓഫർ ചെയ്തത് ഒരു കോടി രൂപയാണ്; പണം വേണ്ടെന്നും പകരം കേരളാ പൊലീസിന് കൊടുക്കൂവെന്നും പറഞ്ഞപ്പോൾ പൊലീസും നിരസിച്ചു...പിന്നീട് അത് ഐടിബിപിക്ക് പോയി'; 'സത്യമേവ ജയതേ'യിൽ തന്നെ എന്തിന് വിളിച്ചുവെന്ന് ജേക്കബ് പുന്നൂസ് അമീർ ഖാനോട് ചോദിച്ചപ്പോൾ ലഭിച്ചത് താരത്തിന്റെ ഹൃദയത്തിൽ നിന്നുള്ള മറുപടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുൻ പൊലീസ് മേധാവി ജേക്കബ് പുന്നൂസ് ബോളിവുഡ് താരം അമീർഖാനെ പറ്റി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ  ചർച്ചയായിരിക്കുന്നത്. നാളുകൾക്ക് മുൻപ് താൻ അമീർ ഖാന്റെ സത്യമേവ ജയതേ എന്ന പരിപാടിയിൽ പങ്കെടുത്ത ഓർമ്മകളാണ് ജേക്കബ് പുന്നൂസ്  പങ്കുവെച്ചത്. തനിക്ക് അമീർഖാൻ ഒരു കോടി രൂപ ഓഫർ ചെയ്തുവെന്നും എന്നാൽ താൻ അത് നിരസിച്ചുവെന്നും ജേക്കബ് പുന്നൂസ് പറയുന്നു.

കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ജേക്കബ് പുന്നൂസ് ഇക്കാര്യം വ്യക്തമാക്കിയത്. 'താൻ റിട്ടയർ ചെയ്ത് രണ്ട് വർഷം പിന്നിട്ട ശേഷമായിരുന്നു അമീർഖാൻ തന്നെ ഇന്റർവ്യു ചെയ്യാൻ ക്ഷണിച്ചത്. അന്ന് അദ്ദേഹം തനിക്ക് ഒരു കോടി രൂപയാണ് ഓഫർ ചെയ്തതെന്നും എന്നാൽ അത് കേരളാ പൊലീസിന് കൊടുക്കാൻ താൻ നിർദ്ദേശിച്ചുവെന്നും ജേക്കബ് പുന്നൂസ് അഭിമുഖത്തിൽ പറയുന്നു.

ജേക്കബ് പുന്നൂസിന്റെ വാക്കുകളിങ്ങനെ :

പണം കേരളാ പൊലീസ് വാങ്ങിക്കാത്തതു കൊണ്ട് അത് ഐ.ടി.ബി.പിക്ക് പോയി.അമീർഖാന് ഒരു ഫൗണ്ടേഷനുണ്ട്. സത്യമേവ ജയതേ ഫൗണ്ടേഷൻ. ഓരോ എപ്പിസോഡിനും ഒരു നിശ്ചിത എമൗണ്ട്. അദ്ദേഹത്തിന്റെ ഓരോ പ്രോഗ്രാവും വെൽ റിസേർച്ച്ഡ് ആണ്. ഒരു റിസർച്ച് ടീമുണ്ട്. അവർ ഇന്ത്യ മുഴുവൻ സന്ദർശിച്ചിട്ട് നല്ല കാര്യങ്ങളെ കുറിച്ച് പഠിക്കാൻ ടീമിനെ അയച്ചു. ഞാൻ അദ്ദേഹത്തോട് നേരിട്ട് ചോദിച്ചിരുന്നു. എന്തിനാണ് മിസ്റ്റർ ഖാൻ എന്നെ ഇതിലേക്ക് തിരഞ്ഞെടുത്തതെന്ന്.

നിങ്ങൾക്ക് എന്നെയും എനിക്ക് നിങ്ങളെയും അറിയില്ല. എന്നിട്ടും എന്തിനാണ് എന്നെ തന്നെ വിളിച്ചത്.അതിനുള്ള അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. മിസ്റ്റർ പുന്നൂസ്, എനിക്കൊരു റിസർച്ച് ടീമുണ്ട്. നിങ്ങളടക്കമുള്ള ഒരുപാട് പൊലീസ് ഉദ്യോഗസ്ഥരുമായി അവർ സംസാരിച്ചിരുന്നു. എല്ലാവർക്കും പറയാനുണ്ടായിരുന്നത് പ്രശ്നങ്ങളെ കുറിച്ചായിരുന്നു. നിങ്ങൾ മാത്രമാണ് അതിന്റെ പ്രതിവിധികൾ പറഞ്ഞത്. അതാണ് നിങ്ങളെ വിളിക്കാൻ കാരണം- ഇതായിരുന്നു അദ്ദേഹം പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP