Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടികൾക്ക് വാക്‌സിനേഷൻ നടത്താത്ത രക്ഷിതാക്കളിൽ നിന്നും പിഴ ഈടാക്കാൻ സ്വിറ്റ്‌സർലന്റും; നടപടി രാജ്യത്ത് മീസൽസ് രോഗം പടരുന്നത് കൂടിയ സാഹചര്യത്തിൽ

കുട്ടികൾക്ക് വാക്‌സിനേഷൻ നടത്താത്ത രക്ഷിതാക്കളിൽ നിന്നും പിഴ ഈടാക്കാൻ സ്വിറ്റ്‌സർലന്റും; നടപടി രാജ്യത്ത് മീസൽസ് രോഗം പടരുന്നത് കൂടിയ സാഹചര്യത്തിൽ

വാക്‌സിനേഷനുകൾ കൃത്യമായി എടുത്തിട്ടില്ലാത്ത കുട്ടികളുടെ രക്ഷിതാക്കൾക്ക് പിഴ ഈടാക്കാൻ എംപിമാരുടെ നിർദ്ദേശം. സ്വിറ്റ്‌സർലന്റിൽ മീസൽസ് രോഗം പടരുന്നത് വർദ്ധിച്ചതോടെയാണ് കുട്ടികൾക്ക് വാക്‌സിനേഷൻ നിർബന്ധമാക്കാൻ അധികൃതർ ഒരുങ്ങുന്നത്.

ഈ വർഷം ജനുവരി മുതൽ മെയ് 6 വരെ 166 മീസൽസ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. മുൻവർഷത്തെതിനെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്.അതുകൊണ്ട് തന്നെ രാജ്യത്തെ രാഷ്ട്രീയ നേതാക്കൾ മീസൽസ്, റൂബെല്ല വാക്‌സിനേഷനുകൾ നിർബന്ധമാക്കണമെന്ന ആവശ്യം ഉയർത്തുന്നുണ്ട്,

അഞ്ചാം പനി അടക്കം നിയന്ത്രണത്തിലായെന്നു കരുതപ്പെട്ടിരുന്ന പല രോഗങ്ങളും രാജ്യത്ത് വീണ്ടും പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ കടുത്ത നടപടികളിലേക്കു കടക്കുന്നത്.പതിറ്റാണ്ടുകൾക്കു മുൻപ് രാജ്യത്തു നിന്നു നിർമ്മാർജനം ചെയ്യപ്പെട്ടെന്നു വിശ്വസിച്ചിരുന്ന രോഗമാണ് അഞ്ചാം പനി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP