Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അഞ്ചു വർഷമായി കുതിച്ച് കൊണ്ടിരിക്കുന്ന ആഭ്യന്തര വിമാന യാത്രയുടെ മാർക്കറ്റ് കുത്തനെ വീണു; ജെറ്റ് എയർവേസിന്റെ വീഴ്ചയും ഉയരുന്ന ടിക്കറ്റ് നിരക്കും യാത്രക്കാരെ അകറ്റുന്നു; ഡൊമസ്റ്റിക് വിമാന യാത്രയിൽ ഇന്ത്യൻ വളർച്ച കൂപ്പ് കുത്തിയത് നാലാം സ്ഥാനത്തേക്ക്

അഞ്ചു വർഷമായി കുതിച്ച് കൊണ്ടിരിക്കുന്ന ആഭ്യന്തര വിമാന യാത്രയുടെ മാർക്കറ്റ് കുത്തനെ വീണു; ജെറ്റ് എയർവേസിന്റെ വീഴ്ചയും ഉയരുന്ന ടിക്കറ്റ് നിരക്കും യാത്രക്കാരെ അകറ്റുന്നു; ഡൊമസ്റ്റിക് വിമാന യാത്രയിൽ ഇന്ത്യൻ വളർച്ച കൂപ്പ് കുത്തിയത് നാലാം സ്ഥാനത്തേക്ക്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ അഭ്യന്തര വിമാന മാർക്കറ്റ് അഥവാ ഡൊമസ്റ്റിക് എയർ ട്രാവൽ മാർക്കറ്റ് കഴിഞ്ഞ അഞ്ച് വർഷങ്ങളായി കുതിച്ചുയരുന്ന അവസ്ഥയിലായിരുന്നു. എന്നാൽ ഇപ്പോഴിതാ രാജ്യത്തെ ഡൊമസ്റ്റിക് എയർട്രാവൽ മാർക്കറ്റ് കുത്തനെ വീണിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നത്. ജെറ്റ് എയർവേസിന്റെ വീഴ്ചയും തൽഫലമായി ടിക്കറ്റ് നിരക്കുയർന്നതും യാത്രക്കാരെ അകറ്റുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്. ഡൊമസ്റ്റിക് വിമാന യാത്രയിൽ ഇന്ത്യൻ വളർച്ച കൂപ്പ് കുത്തിയത് നാലാം സ്ഥാനത്തേക്കാണ്.

ഈ വർഷം ആദ്യം മുതൽ ജെറ്റ് എയർവേസ് വിമാനങ്ങൾ വെട്ടിക്കുറച്ചത് മുതലാണ് അഭ്യന്തര വിമാന സർവീസിൽ കാര്യമായ തിരിച്ചടികളുണ്ടാകാൻ തുടങ്ങിയിരിക്കുന്നത്. ഇതിനെ തുടർന്ന് സ്പൈസ് ജെറ്റിന്റെ ബോയിങ് 737 വിമാനങ്ങൾ സർവീസ് നിർത്തി വച്ചിരുന്നു. ഇതിന് പുറമെ രാജ്യത്തെ സാമ്പത്തിക മാന്ദ്യം കാരണം ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഡൊമസ്റ്റിക് എയർ ട്രാവൽ മാർക്കറ്റ് എന്ന ഖ്യാതി ഇന്ത്യക്ക് ഇല്ലാതായിരിക്കുകയുമാണ്. ഇത് പ്രകാരം നിലവിൽ റഷ്യ , യുഎസ്, ജപ്പാൻ എന്നീ രാജ്യങ്ങൾ കഴിഞ്ഞുള്ള നാലാംസ്ഥാനത്തേക്കാണ് ഇന്ത്യ തള്ളപ്പെട്ടിരിക്കുന്നത്.

ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനാണ് പുതിയ വിവരം പുറത്ത് വിട്ടിരിക്കുന്നത്. ആഗോളതലത്തിൽ ഡൊമസ്റ്റിക് ഡിമാന്റ് മാർച്ചിൽ 4.1 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരുന്നത്. ഫെബ്രുവരിയിൽ 6.2 ശതമാനം വളർച്ച രേഖപ്പെടുത്തിയതിൽ നിന്നുള്ള ഇടിവാണിത്. ചൈനയിലും ഇന്ത്യയിലും ഈ രംഗത്തുണ്ടായിരിക്കുന്ന വികസനങ്ങളാണ് ഇതിനെ നിയന്ത്രിക്കുന്നത്. മാർച്ചിൽ ഇന്ത്യയിലെ ഡൊമസ്റ്റിക് ട്രാഫിക്കിൽ 3.1 ശതമാനം മാത്രമായിരുന്നു വളർച്ച. ഫെബ്രുവരിയിൽ ഇത് 8.3 ശതമാനമായിരുന്നുവെന്നറിയുമ്പോഴാണ് ഇതിന്റെ ഇടിവ് മനസിലാക്കാൻ സാധിക്കുന്നത്.

ഈ രംഗത്തുണ്ടായ തിരിച്ചടി വർധിച്ചിരിക്കുന്നതിന്റെ പ്രതിഫലമെന്നോണമാണ് ജെറ്റ് എയർവേസ് തങ്ങളുടെ സർവീസുകൾ ഈ വർഷം ഏപ്രിലിൽ വെട്ടിക്കുറച്ചിരുന്നത്.ഡൊമസ്റ്റിക് എയർ ട്രാവൽ രംഗത്ത് ഇന്ത്യയിൽ തുടർച്ചയായി 52 മാസങ്ങളിൽ രണ്ടക്ക വർധനവാണുണ്ടായിക്കൊണ്ടിരുന്നത്. 2018 ഡിസംബറിലാണ് ഒടുവിൽ ഇന്ത്യയിൽ ഡബിൾ ഡിജിറ്റ് വർധനവ് രേഖപ്പെടുത്തിയിരുന്നത്. അന്ന് 1.3 കോടി ഡൊമസ്റ്റിക് പാസഞ്ചർമാർ ഇന്ത്യയിലുണ്ടാവുകയും ചെയ്തിരുന്നു. 2017 ഡിസംബറുമായി താരതമ്യപ്പെടുത്തുമ്പോൾ 12.9 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP