Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അയോദ്ധ്യ ഭൂമിതർക്ക കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും; മധ്യസ്ഥ സമിതിയുടെ റിപ്പോർട്ട് കോടതിക്ക് കൈമാറി; ചർച്ചകൾ നടന്നത് രഹസ്യസ്വഭാവം സൂക്ഷിച്ചും മാധ്യമങ്ങളിൽ നിന്ന് അകലം പാലിച്ചും; മധ്യസ്ഥ ചർച്ചയിലേക്ക് നയിച്ചത് കേവലം ഭൂമി തർക്കമല്ലെന്ന നീരീക്ഷണത്തെ തുടർന്ന്

അയോദ്ധ്യ ഭൂമിതർക്ക കേസ് നാളെ സുപ്രീംകോടതി പരിഗണിക്കും; മധ്യസ്ഥ സമിതിയുടെ റിപ്പോർട്ട് കോടതിക്ക് കൈമാറി; ചർച്ചകൾ നടന്നത് രഹസ്യസ്വഭാവം സൂക്ഷിച്ചും മാധ്യമങ്ങളിൽ നിന്ന് അകലം പാലിച്ചും; മധ്യസ്ഥ ചർച്ചയിലേക്ക് നയിച്ചത് കേവലം ഭൂമി തർക്കമല്ലെന്ന നീരീക്ഷണത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: മധ്യസ്ഥ സമിതി കോടതിക്ക് റിപ്പോർട്ട് കൈമാറിയ ശേഷം ആദ്യമായി സുപ്രീം കോടതി നാളെ അയോദ്ധ്യാ കേസ് പരിഗണിക്കും. കഴിഞ്ഞ രണ്ട് മാസമായി അലഹാബാദ് കേന്ദ്രീകരിച്ച് ചർച്ച നടത്തിയ ശേഷമാണ് മധ്യസ്ഥ സമിതി റിപ്പോർട്ട് നൽകിയിരിക്കുന്നത്. പ്രശ്‌ന പരിഹാരത്തിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കിൽ അതു പരിഗണിക്കുക എന്ന നിലപാട് സ്വീകരിച്ചാണ് മധ്യസ്ഥചർച്ചകൾക്ക് സുപ്രീംകോടതി വഴിയൊരുക്കിയത്. മധ്യസ്ഥ ചർച്ചയിൽ ഉരുതിരിയുന്ന ഒത്തുതീർപ്പ് വ്യവസ്ഥ എന്താണോ അത് സുപ്രീംകോടതിക്ക് വിധിക്ക് തുല്യമായിരിക്കും എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

മാർച്ച് മാസം എട്ടാം തീയതിയാണ് മൂന്നംഗ സമിതിക്ക് സുപ്രീം കോടതി രൂപം നൽകിയത്.മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ സമിതിയിൽ ആത്മീയ നേതാവ് ശ്രീശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവർ അംഗങ്ങളാണ്.

യുപിയിലെ ഫൈസാബാദിൽ ഒരാഴ്ചയ്ക്കുള്ളിൽ മധ്യസ്ഥ ചർച്ചകൾ തുടങ്ങണമെന്നും രഹസ്യസ്വഭാവത്തോടെ വേണം ചർച്ചയെന്നുമായിരുന്നു സുപ്രീംകോടതി നിർദ്ദേശം. നാലാഴ്ചയ്ക്കുള്ളിൽ മധ്യസ്ഥ സംഘം ആദ്യ റിപ്പോർട്ട് കോടതിയിൽ നൽകണമെന്നായിരുന്നു നിബന്ധന. ചർച്ചകൾ പൂർത്തിയാക്കാൻ എട്ടാഴ്‌ച്ച സമയം മധ്യസ്ഥ സമിതിക്ക് അനുവദിച്ചിരുന്നു അതുവരെ മധ്യസ്ഥ ചർച്ചകളുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് വിലക്കുണ്ടായിരുന്നു.

അയോദ്ധ്യക്കേസ് കേവലം ഭൂമിതർക്കകേസല്ലെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഇതാണ് അപൂർവ്വമായ മധ്യസ്ഥ ചർച്ച എന്ന വഴി കോടതി തെരഞ്ഞെടുത്തത്. മനസുകളുടെ കൂട്ടിയോജിപ്പിക്കലാണ് ചർച്ചയിലൂടെ ഉദ്ദേശിക്കുന്നതെന്നും രണ്ട് സമുദായങ്ങൾക്കിടയിലെ പ്രശ്‌നം പരിഹരിക്കാനുള്ള ആത്മാർത്ഥമായ ശ്രമമാണ് വേണ്ടതെന്നും സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു.

നിർമോഹി അഖാഡ മാത്രമാണ് കേസിൽ മധ്യസ്ഥ ചർച്ചയെ അനുകൂലിച്ചത് ഹിന്ദുമഹാസഭയും ഇസ്ലാം സംഘടനകളും മധ്യസ്ഥ ചർച്ച കൊണ്ട് കാര്യമില്ലെന്ന നിലപാടായിരുന്നു കോടതിയെ അറിയിച്ചത്. നേരത്തെ വാജ് പേയ് സർക്കാരിന്റെ ഭരണകാലത്ത് കാഞ്ചി മഠാധിപതിയുടെ മധ്യസ്ഥതയിൽ ചർച്ചകൾ നടന്നിരുന്നു. എന്നാൽ, ആ ചർച്ചകൾ തർക്കത്തിലേക്ക് നീങ്ങിയതോടെ സർക്കാർ മധ്യസ്ഥ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP