Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ കൈയോടെ പിടിക്കപ്പെട്ട കമാൻഡോ മുഖ്യമന്ത്രി പിണറായിയുടെയും മുന്മന്ത്രി തോമസ് ചാണ്ടിയുടെയും സുരക്ഷാ സംഘത്തിലെ പ്രധാനി; പൊലീസ് അസോസിയേഷൻ സംസ്ഥാന നേതാവിന്റെ ഉറ്റബന്ധു; ബിജെപി ബന്ധമുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒഴിവാക്കി; പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് ക്രമക്കേടിലെ അണിയറ നീക്കങ്ങൾ ഓരോന്നായി പുറത്ത്

പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ കൈയോടെ പിടിക്കപ്പെട്ട കമാൻഡോ മുഖ്യമന്ത്രി പിണറായിയുടെയും മുന്മന്ത്രി തോമസ് ചാണ്ടിയുടെയും സുരക്ഷാ സംഘത്തിലെ പ്രധാനി; പൊലീസ് അസോസിയേഷൻ സംസ്ഥാന നേതാവിന്റെ ഉറ്റബന്ധു; ബിജെപി ബന്ധമുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ഒഴിവാക്കി; പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റ് ക്രമക്കേടിലെ അണിയറ നീക്കങ്ങൾ ഓരോന്നായി പുറത്ത്

പി.വിനയചന്ദ്രൻ

തിരുവനന്തപുരം: പൊലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ കൂട്ടത്തോടെ തന്നെ ഏൽപ്പിക്കണമെന്ന് വാട്‌സ്ആപ് വോയിസ് മെസേജ് അയച്ച കമാൻഡോ, മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടേയും സുരക്ഷാ സംഘത്തിലെ പ്രധാനി. തൃശൂർ ഇന്ത്യാ റിസർവ് ബറ്റാലിയനിലെ കമാൻഡോ ആയ നെടുമങ്ങാട് സ്വദേശി വൈശാഖ് ആണ് പോസ്റ്റൽ ബാലറ്റ് തട്ടിപ്പിൽ കൈയോടെ പിടിക്കപ്പെട്ടത്. പോസ്റ്റൽ ബാലറ്റുകൾ നൽകണമെന്ന് വാട്‌സ്ആപ് സന്ദേശമയച്ച ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിലെ കമാൻഡോ വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമത്തിലെ ചട്ടം 136 ഡി, എഫ്, ജി പ്രകാരം കേസെടുക്കുകയും സർക്കാർ ജീവനക്കാരുടെ സർവീസ് ചട്ടം എന്നിവ പ്രകാരം നടപടിയെടുക്കുകയും ചെയ്യാൻ ഡി.ജി.പി ലോക്‌നാഥ് ബെഹറയ്ക്ക് ചീഫ് ഇലക്ട്രൽ ഓഫീസർ ടിക്കാറാം മീണ കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്.

പൊലീസ് അസോസിയേഷൻ സംസ്ഥാന നേതാവിന്റെ ഉറ്റബന്ധുവായ വൈശാഖ്, ഇയാളുടെ ശുപാർശ പ്രകാരമാണ് മുഖ്യമന്ത്രിയുടേയും മന്ത്രിയുടേയും സുരക്ഷാ സംഘത്തിലെത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ ചുമതലയേറ്റ ഇയാൾ മുഖ്യമന്ത്രിക്കൊപ്പം യാത്രകളിലും പരിപാടികളിലും അദ്ദേഹത്തെ അനുഗമിച്ചു. ഒരുമാസം ജോലിയിൽ തുടർന്നപ്പോൾ വൈശാഖിന് ബിജെപി ബന്ധമുണ്ടെന്ന് സ്‌പെഷ്യൽബ്രാഞ്ചിലെ ഒരു ഉദ്യോഗസ്ഥൻ മുഖ്യമന്ത്രിയുമായി അടുപ്പമുള്ള ഒരാളെ അറിയിച്ചു. ഈ വിവരമറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ വൈശാഖിനെ സുരക്ഷാ സംഘത്തിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. പിന്നീട് മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ സുരക്ഷാ സംഘത്തിൽ ഉൾപ്പെടുത്തിയെങ്കിലും കായൽ കൈയേറ്റ വിവാദത്തിൽ കുടുങ്ങി ചാണ്ടിക്ക് മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നതോടെ വൈശാഖിന് ഇന്ത്യാ റിസർവ് ബറ്റാലിയനിലേക്ക് തിരിച്ചുപോകേണ്ടിവന്നു.

അസോസിയേഷൻ നേതാവിന്റെ ആവശ്യപ്രകാരമാണ് ബാലറ്റുകൾ ആവശ്യപ്പെടുന്നതെന്ന് കമാൻഡോകളുടെ വാട്‌സ്ആപ് ഗ്രൂപ്പിലിട്ട വോയ്‌സ് മെസേജിൽ വൈശാഖ് പറയുന്നുണ്ട്. ഉറ്റബന്ധുവായ പൊലീസ് സംഘടനാ നേതാവാണ് ഈ നിർദ്ദേശം നൽകിയതെന്നാണ് വിവരം. എന്നാൽ തന്റെ പേര് വെളിപ്പെടുത്തരുതെന്ന് നേതാവ് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അറിയുന്നു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ കമാൻഡോകളുടെ വാട്‌സ്ആപ് ഗ്രൂപ്പിൽ വൈശാഖ് അയച്ച ശബ്ദസന്ദേശമാണ് പോസ്റ്റൽ ബാലറ്റ് ക്രമക്കേടിലെ ഏക തെളിവ്. ആ സന്ദേശം ഇതാണ് 'എല്ലാവരുടെയും ശ്രദ്ധയ്ക്ക്, അസോസിയേഷന്റെ ആർക്കാർ വിളിച്ചിട്ട് നമ്മുടെ ടെമ്പിളിൽ നിന്നുള്ള പോസ്റ്റൽ വോട്ട് കളക്റ്റ് ചെയ്യാൻ വേണ്ടി ചോദിച്ചിട്ടുണ്ട്. താൽപര്യമുള്ളവർക്ക് തരാം. എന്റെ പഴ്സനൽ ആയ ആവശ്യത്തിനു വേണ്ടിയിട്ടല്ല. ഏൽപ്പിക്കാൻ വേണ്ടി പറഞ്ഞിട്ടുണ്ട്. എനിക്ക് ലിസ്റ്റ് കൊടുക്കാനാണ്. സംഭവം സീരിയസ് ആയതു കൊണ്ടു മാത്രമാണ് ഞാൻ ചോദിച്ചത്. നാളെയും മറ്റന്നാളുമായുംപോസ്റ്റൽ വോട്ട് ഏൽപ്പിക്കുക.''

ഗുരുതരമായ ക്രമക്കേടുകൾ പോസ്റ്റൽ ബാലറ്റ് കൈകാര്യം ചെയ്യുന്നതിലുണ്ടായെന്നാണ് ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ് കുമാറിന്റെ കണ്ടെത്തലുകൾ. ജനപ്രാതിനിധ്യ നിയമപ്രകാരം ആറുമാസം വരെ തടവുശിക്ഷയോ പിഴയോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണ് പൊലീസുകാർ ചെയ്തിട്ടുള്ളത്. ജനപ്രാതിനിധ്യ നിയമത്തിലെ 136-ാം വകുപ്പിലെ സെക്ഷൻ ഡി- മറ്റൊരാളുടെ ബാലറ്റ് കൈക്കലാക്കൽ, എഫ്-മറ്റൊരാളുടെ ബാലറ്റ് അയാളുടെ അനുവാദമില്ലാതെ തുറന്നുനോക്കുക, ജി-ഈ രണ്ട് കുറ്റകൃത്യങ്ങൾക്കായി ഗൂഢാലോചന നടത്തുക എന്നീ കുറ്റങ്ങളാണ് കുറ്റക്കാർക്ക് മേൽ ചുമത്തുക. ആറ്റിങ്ങൽ, കൊല്ലം, ആലത്തൂർ, വടകര, കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിൽ വൻതോതിൽ ക്രമക്കേടുണ്ടായെന്നും ഒരേ വിലാസത്തിൽ നൂറുകണക്കിന് ബാലറ്റുകൾ തപാൽ മാർഗമെത്തിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. 56,000 പൊലീസുകാരിൽ 50,000 പേരും പോസ്റ്റൽ വോട്ടാണ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP