Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിശ്ശീല ഉയരും; ഉച്ചയ്ക്കു രണ്ടിന് ടഗോർ തിയറ്ററിൽ മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും; 16വരെ നീളുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത് 200 ചിത്രങ്ങൾ; ഉദ്ഘാടന ചിത്രമായി ഉയരെ

കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിശ്ശീല ഉയരും; ഉച്ചയ്ക്കു രണ്ടിന് ടഗോർ തിയറ്ററിൽ മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും; 16വരെ നീളുന്ന മേളയിൽ പ്രദർശിപ്പിക്കുന്നത് 200 ചിത്രങ്ങൾ; ഉദ്ഘാടന ചിത്രമായി ഉയരെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; കുട്ടികളുടെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നു തലസ്ഥാനത്തു തിരി തെളിയും. ഉച്ചയ്ക്കു രണ്ടിന് ടഗോർ തിയറ്ററിൽ മന്ത്രി എ.കെ.ബാലൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.കെ. ശൈലജ അധ്യക്ഷയാകും.'അരുമയാണു മക്കൾ, അവരുടെ സംരക്ഷണവും സുരക്ഷയും സമൂഹത്തിന്റെ കടമ' എന്നതാണു ചലച്ചിത്രമേളയുടെ സന്ദേശം. 16 വരെ നീളും. 200 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ആദിവാസി മേഖല, അനാഥാലയങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ആയിരത്തോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്.

കുട്ടികളെ ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് എത്തിച്ച് താമസവും മറ്റു സൗകര്യങ്ങളും നൽകിയാണു സിനിമ കാണിക്കുന്നത്.കൈരളി, ശ്രീ, നിള, കലാഭവൻ, ടഗോർ തിയറ്ററുകളിലും നിശാഗന്ധി ഓഡിറ്റോറിയത്തിലുമാണു പ്രദർശനങ്ങൾ. ഇതിനകം മൂവായിരത്തിലധഏഴുദിവസം നീണ്ടിനിൽക്കുന്ന ചലച്ചിത്രമേളയിൽ 80 ചിത്രങ്ങൾ പ്രദർശിപ്പിക്കും. സംസ്ഥാന ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ ആറായിരത്തോളം കുട്ടികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കൈരളി, നിള, ശ്രീ, കലാഭവൻ, ടാഗോർ തീയറ്ററുകളിലായാണ് 200 ചിത്രങ്ങളും കുട്ടികൾ നിർമ്മിച്ച അഞ്ച് ഹ്രസ്വചിത്രങ്ങളും പ്രദർശിപ്പിക്കുന്നത്.

കൈരളി തിയേറ്ററിന് മുന്നിൽദിവസവും ഓപ്പൺ ഫോറവുമുണ്ട്. മനു അശോകൻ സംവിധാനം ചെയ്ത ഉയരെ ആണ് ഉദ്ഘാടന ചിത്രം. പാർവതിയും ടോവിനോയുമടക്കം ചിത്രത്തിലെ അഭിനേതാക്കൾ പങ്കെടുക്കുന്ന ഓപ്പൺ ഫോറവും നടക്കും. കുട്ടികൾ നിർമ്മിച്ച അഞ്ച് ഹ്രസ്വചിത്രങ്ങളാണ് മൽസരവിഭാഗത്തിൽ.

മറ്റ് ജില്ലകളിൽ നിന്നുള്ള കുട്ടികൾക്ക് താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്. ആദിവാസി മേഖല, അനാഥാലയങ്ങൾ, ചേരിപ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് താമസസൗകര്യമടക്കം നൽകി മേളയിൽ പങ്കെടുപ്പിക്കും. എല്ലാദിവസവും വൈകിട്ട് 6ന് പൊതുജനങ്ങൾക്ക് സൗജന്യമായി പ്രദർശനമുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP