Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇറ്റ് ഈസ് എ ബോയ്.....! അവാർഡ് തളിക്കത്തിൽ നിൽക്കുന്ന നടനെ തേടി മറ്റൊരു സന്തോഷം; സൗബിൻ സാഹിർ അച്ഛനാകുമ്പോൾ ആശംസകളുമായി താരനിരയും; കൺഗ്രാചുലേഷൻസ് ബ്രോ എന്ന് കുറിച്ച് ടൊവിനോ

ഇറ്റ് ഈസ് എ ബോയ്.....! അവാർഡ് തളിക്കത്തിൽ നിൽക്കുന്ന നടനെ തേടി മറ്റൊരു സന്തോഷം; സൗബിൻ സാഹിർ അച്ഛനാകുമ്പോൾ ആശംസകളുമായി താരനിരയും; കൺഗ്രാചുലേഷൻസ് ബ്രോ എന്ന് കുറിച്ച് ടൊവിനോ

കൊച്ചി: നടനും സംവിധായകനുമായ സൗബിൻ സാഹിർ ഇപ്പോൾ മലയാള സിനിമയിൽ തിളങ്ങിനിൽക്കുന്ന യുവതാരങ്ങളിൽ ഒരാളാണ്. ഇപ്പോഴിതാ അവാർഡിനേക്കാൻ മധുരമുള്ള സമ്മാനം സൗബിന് ലഭിച്ചതാണ് ആരാധകർ ഏറ്റെടുക്കുന്നത്. 2017ൽ വിവാഹിതനായ താരം ഇപ്പോൾ താൻ ഒരു അച്ഛനായ സന്തോഷമാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്.

കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറുമായി സൗബിന്റെ വിവാഹം നടന്നത് 2017 ഡിസംബറിലായിരുന്നു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ആദ്യ സംവിധായ സംരംഭമായ പറവ സൂപ്പർഹിറ്റായതിന് പിന്നാലെ സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സൗബിൻ നേടിയിരുന്നു.

ഇപ്പോൾ താരം അച്ഛനായ സന്തോഷവാർത്തയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. ഇറ്റ്സ് എ ബോയ്' എന്നെഴുതിയ നീല ബലൂണുകളും പിടിച്ച് നിൽക്കുന്ന സൗബിന്റെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലയതോടെയാണ് ആരാധകർ വിവരമറിഞ്ഞത്. ഇതിന് പിന്നാലെ കുഞ്ഞിന്റെയും ഭാര്യ ജാമിയയുടെയും ചിത്രവും സൗബിൻ ആരാധകരുമായി പങ്കുവച്ചു. ജാമിയയും ഞാനും ഞങ്ങളുടെ മകനെ വരവേൽക്കുന്നതിൽ അതീവ സന്തുഷ്ടരാണെന്നാണ് താരം കുറിച്ചത്.

ആരാധകരുടെ സ്നേഹത്തിന് നന്ദിഅറിയിക്കാനും സൗബിൻ മറന്നില്ല. ഇതോടെ സൗബിന് ആശംസയറിയിച്ച് നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. ടൊവിനോ, അപർണ ബാലമുരളി, വിനയ് ഫോർട്ട്, സണ്ണി വെയ്ൻ, മീരനന്ദൻ തുടങ്ങി നിരവധിപേർ ആശംസകൾ അറിയിച്ചു. കൺഗ്രാചുലേഷൻസ് ബ്രോ എന്നാണ് ടൊവിനോ കുറിച്ചത്.

സഹ സംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിൻ പ്രേമം എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ചിത്രത്തിലെ സൗബിന്റെ പി ടി മാഷിന്റെ കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. പിന്നീട് മഹേഷിന്റെ പ്രതികാരം, സുഡാനി ഫ്രം നൈജീരിയ, കുമ്പളങ്ങി നൈറ്റ്സ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ സൗബിൻ തിളങ്ങി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP