Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉണ്ട പാത്രം പോലും കഴുകി വെക്കാതെ അമ്മക്ക് ആശംസകൾ നേരാൻ ചെന്നിരിക്കുന്നു;. എന്നേപ്പോലെയുള്ളവരെ എച്ചിൽ കഴുകാത്ത കൈ കൊണ്ട് തല്ലുകയാണ് വേണ്ടത്: മാതൃദിന ആശംസകൾ സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ വൈറലായി മാത്തുക്കുട്ടിയുടെ കുറിപ്പ്

ഉണ്ട പാത്രം പോലും കഴുകി വെക്കാതെ അമ്മക്ക് ആശംസകൾ നേരാൻ ചെന്നിരിക്കുന്നു;. എന്നേപ്പോലെയുള്ളവരെ എച്ചിൽ കഴുകാത്ത കൈ കൊണ്ട് തല്ലുകയാണ് വേണ്ടത്: മാതൃദിന ആശംസകൾ സോഷ്യൽ മീഡിയയിൽ നിറയുമ്പോൾ വൈറലായി മാത്തുക്കുട്ടിയുടെ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ എങ്ങും മാതൃദിനം ആശംസിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ്. പലരും അമ്മമാർക്കൊപ്പമുള്ള പോസ്റ്റുകൾ ഇട്ടിരിക്കയാണ്. ഇതിനിടെ സോഷ്യൽ മീഡിയയിൽ വൈറലായത് നടനും അവതാരകനുമയ മാത്തുക്കുട്ടിയുടെ കുറിപ്പാണ്. വ്യത്യസ്തമായ ആശംസയാണ് മാത്തുക്കുട്ടിയുടെ ഭാഗത്തു നിന്നുമുണ്ടായത്. അടുക്കളയിൽ കഴുകാൻ കൂട്ടിയിട്ടിരിക്കുന്ന പാത്രങ്ങളുടെ ചിത്രം പങ്കുവച്ചുള്ള മാത്തുക്കുട്ടിയുടെ വാക്കുകൾ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്. അമ്മമാരെ എപ്പോഴെങ്കിലും മക്കൾ സഹായിക്കാറുണ്ടോ എന്ന ചോദ്യമാണ് മാത്തുക്കുട്ടി ഉയർത്തുന്നത്.

മാത്തുക്കുട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണരൂപം

ഈ ഫോട്ടോ അത്ര നല്ലതല്ലെന്ന് എനിക്കറിയാം. പക്ഷെ ഇതിൽ ഞാനിന്ന് രാവിലെ കുടിച്ച ചായക്കപ്പ് മുതൽ ഉച്ചയൂണിന്റെ പ്ലേറ്റ് വരെയുണ്ട്. വൈകുന്നേരമാവുമ്പോഴേക്കും ഇത് ഇരട്ടിയാവും. അത്താഴമുണ്ട് നമ്മൾ ഗെയിം ഓഫ് ത്രോൺസിന്റെ അവസാന സീസണിലേക്കും വാട്സാപ്പ് ചാറ്റിന്റെ കുറുകലുകളിലേക്കും കമിഴ്ന്ന് വീഴുമ്പോൾ നമ്മുടെ അമ്മമാരെവിടെ എന്ന് ചിന്തിച്ചിട്ടുണ്ടോ? അവരിവിടെയാണ് കാണുമ്പോൾ തന്നെ നമുക്ക് സ്‌ക്രോൾ ചെയ്ത് കളയാൻ തോന്നുന്ന ഈ വിഴുപ്പ് പാത്രങ്ങൾക്ക് മുൻപിൽ.

ആലോചിക്കുമ്പോൾ നാണക്കേട് തോന്നുന്നുണ്ട്. ഉണ്ട പാത്രം പോലും കഴുകി വെക്കാതെ അമ്മക്ക് ആശംസകൾ നേരാൻ ചെന്നിരിക്കുന്നു. എന്നേപ്പോലെയുള്ളവരെ എച്ചിൽ കഴുകാത്ത കൈ കൊണ്ട് തല്ലുകയാണ് വേണ്ടത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP