Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മറുനാടൻ മലയാളി-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ ആവേശകരമായ പങ്കാളിത്തം; പ്രവചന മത്സരം ആറാം ദിവസത്തേക്ക് കടക്കുമ്പോൾ പങ്കാളികളായി ആയിരങ്ങൾ; കേരളത്തിലെ 20സീറ്റുകളിലെ വിജയികൾ ആരെന്നും കേന്ദ്രം ആര് ഭരിക്കുമെന്നും ശരിയായി പ്രവചിക്കുന്നവരെ കാത്തിരിക്കുന്നതുകൊല്ലത്തെയും കോഴിക്കോട്ടെയും റാവിസിന്റെ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം; ഇനിയും വോട്ടുചെയ്യാത്തവർ ഉടൻ അവസരം വിനിയോഗിക്കുക

മറുനാടൻ മലയാളി-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ ആവേശകരമായ പങ്കാളിത്തം; പ്രവചന മത്സരം ആറാം ദിവസത്തേക്ക് കടക്കുമ്പോൾ പങ്കാളികളായി ആയിരങ്ങൾ; കേരളത്തിലെ 20സീറ്റുകളിലെ വിജയികൾ ആരെന്നും കേന്ദ്രം ആര് ഭരിക്കുമെന്നും ശരിയായി പ്രവചിക്കുന്നവരെ കാത്തിരിക്കുന്നതുകൊല്ലത്തെയും കോഴിക്കോട്ടെയും റാവിസിന്റെ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസം; ഇനിയും വോട്ടുചെയ്യാത്തവർ ഉടൻ അവസരം വിനിയോഗിക്കുക

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആര് രാജ്യം ഭരിക്കുമെന്നും കേരളത്തിൽ നിന്നും ആരൊക്കെ വിജയിക്കും എന്നുമുള്ള ആകാംക്ഷയിലാണ് മലയാളികൾ. മെയ് 23ന് തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ ബിജെപി വീണ്ടും അധികാരത്തിൽ വരുമോ അതോ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ യുപിഎ സർക്കാർ അധികാരത്തിൽ എത്തുമോ എന്നിങ്ങനെയുള്ള ചർച്ചകളാണ് എങ്ങും സജീവമായിരിക്കുന്നത്. ഈ ഇടവേളയിലാണ് മറുനാടൻ മലയാളി തെരഞ്ഞെടുപ്പു പ്രവചന മത്സരം സംഘടിപ്പിച്ചത്.

കേരളത്തിലെ ഇരുപത് ലോക്‌സഭാ സീറ്റുകളിൽ ഇത്തവണ ആർക്കാവും വിജയം. എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ എത്ര സീറ്റുകൾ വീതം കേരളത്തിൽ നേടും. കേന്ദ്രത്തിൽ കോൺഗ്രസ് എത്ര സീറ്റ് നേടും, എൻഡിഎയ്ക്ക് രണ്ടാം ഊഴം ലഭിക്കുമോ? തുടങ്ങിയ ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ടായിരുന്നു പ്രവചന മത്സരം സംഘടിപ്പിച്ചത്. പ്രവചന മത്സരം തുടങ്ങി ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ വൻ പങ്കാളിത്തമാണ് മറുനാടൻ സർവേയിലുള്ളത്. ആയിരങ്ങളാണ് തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. ഇനിയും വോട്ടു ചെയ്യാത്തവർ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അഭിപ്രായം രേഖപ്പെടുത്താവുന്നതാണ്.

വായനക്കാർ അവരുടെ ഇഷ്ടം അനുസരിച്ച് ചില അഭിപ്രായങ്ങളോട് യോജിക്കുകയും ചിലതിനോട് വിയോജിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്. അതിൽ ഭൂരിപക്ഷവും യുഡിഎഫിന് അനുകൂലമായി ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം തിരിയുമെന്നു പറയുന്നുണ്ടെങ്കിലും ഇടതു മുന്നണിയും യുഡിഎഫിനൊപ്പം സീറ്റുകൾ കരസ്ഥമാക്കുമെന്നു സമ്മതിദായകർ കണക്കുകൂട്ടുന്നുണ്ട്. ഇതനുസരിച്ച് വ്യത്യസ്തമായ ഫലങ്ങളാണ് പലരും പ്രവചിക്കുന്നത്.

മാധ്യമങ്ങൾ അഭിപ്രായങ്ങൾ പറയുന്നതിന് പകരം വായനക്കാർ അഭിപ്രായം പറയുന്ന ഒരു വേദി ഞങ്ങൾ ഒരുക്കിയിരുന്നു. കേരളത്തിലെ പ്രമുഖ ഹോട്ടൽ ശൃഖലയായ റാവിസ് ഗ്രൂപ്പുമായി ചേർന്നാണ് ഈ പ്രവചന മത്സരം മറുനാടൻ മലയാളി സംഘടിപ്പിക്കുന്നത്. ആദ്യ ദിവസങ്ങളിൽ തന്നെ ജനങ്ങളിൽ നിന്ന് വലിയോ തോതിലുള്ള പ്രതികരണങ്ങളാണ് മത്സരത്തിന് ലഭിക്കുന്നത്. വരും ദിവസങ്ങളിലും ഇത് പ്രവചന മത്സരത്തിൽ വിജയിക്കുന്ന മുന്ന് പേർക്ക് സമ്മാനം ഒരുക്കുകയാണ് മറുനാടൻ. വിജയിക്കുന്ന മൂന്നു പേർക്ക് കോഴിക്കോട് കടവ്, കോഴിക്കോട് മാവൂർ റോഡ് റാവിസ് സിറ്റി ഹോട്ടൽ, കൊല്ലം അഷ്ടമുടി റാവിസ് - ഏതെങ്കിലും ഒരു ഹോട്ടലിൽ ഒരു രാത്രി സ്റ്റേ പ്രഭാതഭക്ഷണം ഉൾപ്പെടെ നൽകുന്നതാകും സമ്മാനം. രണ്ട് കുട്ടികൾ അടങ്ങുന്ന കുടുംബത്തിനാണ് താമസ സൗകര്യം ഒരുക്കുക.

കേന്ദ്രത്തിൽ ജാതി-മതം അടിസ്ഥാനമാക്കി വോട്ടു തേടരുത് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പ്രഖ്യാപനം ഇറക്കിയിരുന്നുവെങ്കിലും ശബരിമല വിഷയം തിരഞ്ഞെടുപ്പിന്റെ അടിയൊഴുക്കുകൾ നിർണ്ണയിച്ച ഒരു തിരഞ്ഞെടുപ്പ് തന്നെയാണ് കേരളത്തിൽ വന്നത്. ഇടത്-വലത് മുന്നണികളും ബിജെപിയുമൊക്കെ അതിനാൽ ആകാംക്ഷയോടെയാണ് മെയ് 23 നു വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ഉറ്റുനോക്കുന്നത്. കേരളത്തിൽ നിന്നും ആര് കൂടുതൽ സീറ്റുകൾ തേടും എന്നതിനൊപ്പം കേന്ദ്രത്തിൽ ആര് വരുമെന്നതും ഈ ഘട്ടത്തിൽ നിർണ്ണായകമാണ്. യുപിഎ സർക്കാരിനെപ്പോലെ ഒരു രണ്ടാമൂഴം കേന്ദ്രത്തിൽ എൻഡിഎയ്ക്ക് ലഭിക്കുമോ എന്നാണ് ഉയരുന്ന ചോദ്യങ്ങളിൽ ഒന്ന്. രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തോളോട് തോൾ ചേർന്ന് കോൺഗ്രസിനായി പ്രചാരണം നയിച്ച ഒരു തിരഞ്ഞടുപ്പ് കൂടിയായിരുന്നു എന്ന്. അതുകൊണ്ട് തന്നെ കേന്ദ്രത്തിൽ ആര് വരുമെന്ന ചോദ്യവും പ്രസക്തമായി നിലനിൽക്കുകയാണ്.

കേരളത്തിലേക്ക് വന്നാൽ ഇരുപത് ലോക്‌സഭാ സീറ്റുകളിൽ 17 ഉം തങ്ങൾ കയ്യടക്കും എന്നാണ് യുഡിഎഫ് അവകാശവാദം. എന്നാൽ 12 സീറ്റുകൾ കയ്യിൽ ഒതുങ്ങുമെന്നും ഇടതുമുന്നണിയും കണക്കുകൂട്ടുന്നു. ആലത്തൂരിൽ യുഡിഎഫിന്റെ പെങ്ങളൂട്ടിയായ രമ്യ ഹരിദാസ് വിജയിക്കുമോ? തൃശൂരിൽ സുരേഷ് ഗോപി വിജയിക്കുമോ? ഇന്നസെന്റിനൊപ്പം ഇക്കുറിയും ചാലക്കുടി നിലകൊള്ളുമോ? ഇങ്ങനെ ഒട്ടുവളരെ ചോദ്യങ്ങൾ ആണ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റി ഇക്കുറിയും ഉയരുന്നത്. ശബരിമല തിരഞ്ഞെടുപ്പ് അടിയൊഴുക്കുകൾ നിയന്ത്രിച്ചതിനാൽ ഇത്തവണ തങ്ങൾ അക്കൗണ്ട് തുറക്കും എന്ന് തന്നെയാണ് ബിജെപിയും പ്രതീക്ഷിക്കുന്നത്. അത് പത്തനംതിട്ടയാവാം അല്ലെങ്കിൽ തിരുവനന്തപുരവും തൃശൂരിനുമൊക്കെയായി ബിജെപി പ്രതീക്ഷകൾ വളരുന്നുമുണ്ട്. എല്ലാത്തിനുമുള്ള ഉത്തരമാണ് മെയ് 23 നു ലഭിക്കാൻ പോകുന്നത്.

കേന്ദ്രത്തിലേയും കേരളത്തിലെയും ഫലങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന നടക്കുന്ന പ്രവചനമത്സരത്തിൽ വായനക്കാർക്കായി 27 ചോദ്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഈ ഉത്തരങ്ങളിൽ ഏറ്റവും കൂടുതൽ ശരി ഉത്തരം പറയുന്ന മൂന്നു പേർക്കായിരിക്കും റാവിസ് ഗ്രൂപ്പ് ഹോട്ടലിൽ ഒരു ദിവസം താങ്ങാനുള്ള അവസരം നൽകുക. എല്ലാ ഉത്തരങ്ങളും ശരിയാക്കുന്നവർ മൂന്നിൽ കൂടുതൽ ആണെങ്കിൽ നറുക്കെടുപ്പിലൂടെയാവും അവസാന വിജയികളായ മൂന്നു പേരെ കണ്ടെത്തുക. ഈ മാസം 17ാം തിയ്യതി വരെ നിങ്ങൾക്ക് പ്രവചനം മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടാകും.

ഈ പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഈ വാർത്തയ്‌ക്കൊപ്പം നൽകിയിരിക്കുന്ന 27 ചോദ്യങ്ങൾക്കും നിങ്ങളുടെ ഉത്തരം രേഖപ്പെടുത്തുകയാണ്. എല്ലാ ചോദ്യങ്ങൾക്കും വ്യത്യസ്തമായ ഉത്തരങ്ങൾ നൽകിയിട്ടുണ്ട്. അവയിൽ നിങ്ങൾക്ക് ശരിയെന്ന് തോന്നുന്നതിൽ ക്ലിക്ക് ചെയ്തു സബ്മിറ്റ് ചെയ്യുക. നിങ്ങൾ എന്താണ് പറഞ്ഞത് എന്ന് ഓർത്തിരിക്കാൻ കുറിച്ച് വയ്ക്കുകയോ പ്രിന്റ് ചെയ്ത് വയ്ക്കുകയോ ചെയ്യുക. ഇങ്ങനെ ലഭിക്കുന്ന എല്ലാ ഉത്തരങ്ങളും പരിശോധിച്ച ശേഷം എല്ലാം ശരിയാക്കിയവരോ ഏറ്റവും കൂടുതൽ ശരിയാക്കിയവരോ ആയ മൂന്നു പേർക്ക് സമ്മാനം നൽകും. മൂന്നിലേറെ പേർ ശരിയായ പ്രവചനം നടത്തിയാൽ നറുക്കിട്ടെടുത്താകും മൂന്ന് വിജയികളെ തീരുമാനിക്കുക.

കേരളത്തിലെ ടൂറിസം രംഗത്തെ ഏറ്റവും മികച്ച ഹോട്ടൽ ശൃഖലയാണ് റാവിസ് ഗ്രൂപ്പിന്റേത്. മികച്ച അന്താരാഷ്ട്ര സൗകര്യങ്ങളോടു കൂടിയിള്ള റാവിസിന്റെ ഏതെങ്കിലും ഹോട്ടലിലാണ് വിജയികൾക്ക് താമസം ഒരുക്കുക. കോഴിക്കോട് കായലോരത്ത് തെങ്ങുകൾക്കിടയിൽ സ്ഥിതി ചെയുന്ന കടവ് റിസോർട്ട് ഫൈവ് സ്റ്റാർ സൗകര്യങ്ങൾ അടങ്ങിയതാണ്. കടവിൽ ഒരു ദിവസം കുടുംബസമേതം താമസിക്കാനുള്ള സൗജന്യ അവസരം ആണ് നൽകുക. കായലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന അത്യാധുനിക സൗകര്യങ്ങൾ ഉള്ള ആഡംബര റിസോർട്ട് ആണ് കടവ്. ഒരിക്കൽ പോയാൽ സന്ദർശിക്കുന്നവർക്ക് മറക്കാനാവാത്ത അനുഭവമാണ് കായലോരം നൽകുക. സ്വിമ്മിങ് പൂളും റെസ്റ്റോറന്റും അടങ്ങുന്ന കായലോരത്തിൽ വരുന്ന ഒരു വർഷത്തിനകം എന്നെങ്കിലും സൗകര്യപ്രദമായ ദിവസം താമസിക്കാം.

കോഴിക്കോട് നഗരമധ്യത്തിൽ പഞ്ചനക്ഷത്ര സൗകര്യങ്ങൾ അടങ്ങിയ ഹോട്ടലാണ് മാവൂർ റോഡിലുള്ള റാവിസ് ഹോട്ടൽ. സ്വിമ്മിങ് പൂൾ അടക്കമുള്ള സൗകര്യങ്ങളും ഈ ഹോട്ടലിലുണ്ട്. കോഴിക്കോട്ടെ മികച്ച ഹോട്ടലുകളിൽ ഒന്നായാണ് റാവിസ് ഗ്രൂപ്പ് ഹോട്ടൽ. കൊല്ലം ജില്ലയിൽ അഷ്ടമുടിക്കായലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന പഞ്ചനക്ഷത്ര ഹോട്ടലാണ് ദി റാവിസ് കൊല്ലം, ദി റാവിസ് അഷ്ടമുടി എന്ന പേരിലും ഇത് അറിയപ്പെടുന്ന ഹോട്ടൽ ഇന്ത്യയിലെ തന്ന ഏറ്റവും മികച്ച ഹോട്ടലുകളിൽ ഒന്നാണ്. തിരുവിതാംകൂർ ശൈലിയും കോളോണിയൽ കാലത്തെ ശൈലിയും ഇടചെർന്നതാണ് ഹോട്ടലിന്റെ രൂപകൽപന. മുറികൾ, സ്യൂട്ട് മുറികൾ, കോട്ടേജുകൾ, സ്വകാര്യ നീന്തൽകുളത്തോടുകൂടിയുള്ള വില്ലകൾ, ആയുർവേദ സ്പാ, ഭക്ഷണശാലകൾ എന്നിവ ഹോട്ടലിൽ ഉണ്ട്.

സമ്മാനാർഹർ മുൻകൂട്ടി ബുക്ക് ചെയ്തു വേണം താമസം ഉറപ്പിക്കാൻ. എല്ലാ മുറികൾക്കും അഡ്വാൻസ്ഡ് ബുക്കിങ് ഉള്ള ദിവസം ലഭിച്ചെന്ന് വരില്ല. എന്നാൽ സമ്മാന ജേതാവിന് കൂടി സൗകര്യപ്രദമായ ഒരു ദിവസം നൽകുന്നതാവും. വിജയികൾ മൂന്ന് മാസത്തിനുള്ളിൽ തങ്ങളുടെ ഹോട്ടൽ താമസ സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്. പ്രവചന മത്സരത്തിൽ പങ്കെടുക്കാൻ ഈ വാർത്തക്കൊപ്പം കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ജിമെയിൽ അക്കൗണ്ട് തുറന്ന് ശേഷം നിങ്ങളുടെ പ്രവചനം നടത്തുക. ഒരാൾക്ക് ഒരു തവണ മാത്രമാണ് മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP