Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉംറ കഴിഞ്ഞു മടങ്ങവേ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ട് പെൺകുട്ടി മരിച്ചു; മുസാഹ് മിയയിൽ നടന്ന അപകടത്തിൽ മരിച്ചത് മഞ്ചേരി തുറക്കൽ സ്വദേശി അബ്ദു റസാഖിന്റെ മകൾ സനോബർ

ഉംറ കഴിഞ്ഞു മടങ്ങവേ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ട് പെൺകുട്ടി മരിച്ചു; മുസാഹ് മിയയിൽ നടന്ന അപകടത്തിൽ മരിച്ചത് മഞ്ചേരി തുറക്കൽ സ്വദേശി അബ്ദു റസാഖിന്റെ മകൾ സനോബർ

മറുനാടൻ മലയാളി ബ്യൂറോ

റിയാദ്: ഉംറ കഴിഞ്ഞു വരുന്നതിടെ സൗദിയിൽ മലയാളി കുടുംബം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. മലപ്പുറം മഞ്ചേരി തുറക്കൽ സ്വദേശി അബ്ദുറസാഖിന്റെ മകൾ സനോബർ (20)ആണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാർ മുസാഹ് മിയയിൽ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. സനോബർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു

ഇളയ മകൾ തമന്നയെ ഗുരുതര പരിക്കുകളോടെ നസീമിലെ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അബ്ദുറസാഖ് ദമാമിലെ ഒരു കമ്പനിയിലെ പ്രൊജക്ട് മാനേജറാണ്. അബ്ദുറസാഖിന്റെ കുടുംബം അടുത്തിടെയാണ് സന്ദർശക വിസയിൽ സൗദിയിൽ എത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP