Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡെറിക് എബ്രഹാമിന്റെ സഹോദരനിൽ നിന്നും മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ആയി ആൻസൺ പോൾ; ദി ഗാംബ്ലർ' ട്രെയ്ലർ കാണാം

ഡെറിക് എബ്രഹാമിന്റെ സഹോദരനിൽ നിന്നും മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ആയി ആൻസൺ പോൾ; ദി ഗാംബ്ലർ' ട്രെയ്ലർ കാണാം

ബ്രഹാമിന്റെ സന്തതികളിലെ മമ്മൂട്ടി കഥാപാത്രത്തിന്റെ അനുജൻ വേഷത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ആൻസൻ പോൾ. സുധി വാത്മീകം, ഊഴം, സോളോ തുടങ്ങിയ ചിത്രങ്ങളിലൊക്കെ അഭിനയിച്ചെങ്കിലും 'അബ്രഹാ'മിലെ മുഴുനീള വേഷത്തിലൂടെയാണ് നല്ലൊരു വിഭാഗം പ്രേക്ഷകരും ഈ യുവനടനെ തിരിച്ചറിയുന്നത്. ഇപ്പോഴിതാ ആൻസൺ നായകനാവുന്ന ചിത്രം വരുന്നു.

ടോം ഇമ്മട്ടിയുടെ പുതിയ ചിത്രം 'ദി ഗാംബ്ലറി'ലാണ് ആൻസൺ പോൾ നായകനാവുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തെത്തി.ട്രൂലൈൻ സിനിമയുടെ ബാനറിൽ തങ്കച്ചൻ ഇമ്മാനുവൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധനാണ്. മണികണ്ഠൻ അയ്യപ്പയാണ് സംഗീതം. പശ്ചാത്തല സംഗീതം ഗോപി സുന്ദർ.

ഡയാന ഹമീദാണ് നായികാ വേഷത്തിൽ എത്തുന്നത്. ഇന്നസെന്റ്, സലീം കുമാർ, സിജോയ് വർഗീസ്, രൂപേഷ് പീതാംബരൻ, ജയരാജ് വാര്യർ, അരിസ്റ്റോ സുരേഷ്, ജോസഫ് അന്നംകുട്ടി ജോസ്, വിഷ്ണു ഗോവിന്ദ്, വിജയകുമാർ, വിനോദ് നാരായണൻ, ശ്രീലക്ഷ്മി, രജിനി ചാണ്ടി, മാലതി ടീച്ചർ, എന്നിവരാണ് പ്രധാനവേഷത്തിൽ എത്തുന്നത്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP