Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കഥകൾ വായിച്ചും കഥാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് അംഗങ്ങൾ; റിയാദ് ചില്ല കഥകളതിസാദരം ശ്രദ്ധേയമായി

കഥകൾ വായിച്ചും കഥാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് അംഗങ്ങൾ; റിയാദ് ചില്ല കഥകളതിസാദരം ശ്രദ്ധേയമായി

റിയാദ്: ചില്ലയുടെ പ്രതിമാസവായനയുടെ മെയ് ലക്കം കഥകൾ വായിച്ചും കഥാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട് നടന്നു. 'കഥകളതിസാദരം' എന്ന ശീർഷകത്തിൽ റിയാദ് ബത്തയിലെ ശിഫ അൽ ജസീറ ഹാളിൽ നടന്ന പരിപാടിയിൽ മലയാളത്തിലെ പ്രമുഖരായ ഏഴു കഥാകൃത്തുക്കളുടെ കഥകളാണ് വായിച്ചത്. സിതാര എസിന്റെ കന്യക, കെ രേഖയുടെ നല്ല നടി, കെ ആർ മീരയുടെ ഓർമയുടെ ഞരമ്പ്, ഇന്ദുമേനോന്റെ ആത്മരഹസ്യം, പ്രിയ എ എസിന്റെ ക്രിസ്മസിനെ കുറിച്ച് അഞ്ചു വാചകങ്ങൾ, സി എസ് ചന്ദ്രികയുടെ പാൽക്കൂൺ, ധന്യാരാജിന്റെ സാത്താൻ അരുൾ ചെയ്തു എന്നീ കഥകളാണ് അവതരിപ്പിച്ചത്. പുരുഷകേന്ദ്രീകൃതമായ ലോകത്തിന്റെ അധികാരസ്വഭാവത്തെ വിചാരണചെയ്യുന്നവയാണ് ഏഴു കഥകളും.

എം ഫൈസൽ, നജ്മ നൗഷാദ്, ബീന, കൊമ്പൻ മൂസ, ജയചന്ദ്രൻ നെരുവമ്പ്രം, വിപിൻ കുമാർ ബി ആർ, ഇഖ്ബാൽ കൊടുങ്ങല്ലൂർ എന്നിവരാണ് കഥകൾ വായിച്ചത്. തുടർന്നു നടന്ന സംവാദത്തിൽ വനജ വി, വിദ്യ ബി, ഫാത്മ സഹ്‌റ, അഖിൽ ഫൈസൽ, ഡാർളി തോമസ്, സുരേഷ് ലാൽ, ഷഫീഖ് പി പി എന്നിവർ സജീവമായി പങ്കെടുത്തു. അനീതിയിൽ അധിഷ്ഠിതമായ ആധികാരഘടനയെയും ഹിംസാത്മകതയെയും വിചാരണചെയ്യുന്ന കഥകൾ വർത്തമാനകാല കുടുംബ-സാമൂഹ്യസംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വളരെ പ്രസക്തങ്ങളാണെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ലിംഗപരമായ നീതിബോധത്തെ ലക്ഷ്യം വെക്കുന്ന കഥകൾ പ്രമേയപരമായും ആഖ്യാനപരമായും വായനക്കാരുടെ സാമൂഹ്യബോധത്തെ സ്വാധീനിക്കുന്നതാണ്. നൗഷാദ് കോർമത്ത് സംവാദത്തിന്റെ മോഡറേറ്ററായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP