Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൃഗീയമായി മർദ്ദിച്ച് വിവസ്ത്രയാക്കിയത് ഭർതൃമാതാവും സഹോദരിയും ചേർന്ന്; പരാതിപറയാനായി സ്റ്റേഷനിലേക്കോടിയ യുവതിയുടെ നഗ്നത കണ്ടും ഫോണിൽ പകർത്തിയും ആസ്വദിച്ച് നാട്ടുകാർ; യുവതിയുടെ പരാതിയിൽ കുടുങ്ങുക ഭർത്താവിന്റെ വീട്ടുകാർക്കൊപ്പം ചിത്രം പകർത്തിയവരും

മൃഗീയമായി മർദ്ദിച്ച് വിവസ്ത്രയാക്കിയത് ഭർതൃമാതാവും സഹോദരിയും ചേർന്ന്; പരാതിപറയാനായി സ്റ്റേഷനിലേക്കോടിയ യുവതിയുടെ നഗ്നത കണ്ടും ഫോണിൽ പകർത്തിയും ആസ്വദിച്ച് നാട്ടുകാർ; യുവതിയുടെ പരാതിയിൽ കുടുങ്ങുക ഭർത്താവിന്റെ വീട്ടുകാർക്കൊപ്പം ചിത്രം പകർത്തിയവരും

മറുനാടൻ മലയാളി ബ്യൂറോ

ചുരു: ഭർത്താവ് വീട്ടിലില്ലാത്ത സമയങ്ങളിൽ ഭർത്താവിന്റെ മാതാപിതാക്കൾ നടത്തിയ കൊടിയ പീഡനം പറയാൻ യുവതി പൊലീസ് സ്റ്റേഷനിലെത്തിയത് നഗ്നയായി. രാജസ്ഥാനിലെ ചുരു ജില്ലയിലെ ബിദസാർ എന്ന സ്ഥലത്താണ് സംഭംവം. യുവതിയുടെ ഭർത്താവ് ആസ്സാമിൽ ജോലി നോക്കുകയാണ്. ഭർത്താവിന്റെ അമ്മയും സഹോദരിയും യുവതിയെ ക്രൂരമായി ഉപദ്രവിക്കുക നിത്യ സംഭവമാണ്. കഴിഞ്ഞ ദിവസം ഇരുവരും ചേർന്ന് യുവതിയുമായി വഴക്കിടുകയും ഇവരുടെ വസ്ത്രങ്ങൾ ഇരുവരും ചേർന്ന് വലിച്ചുകീറുകയുമായിരുന്നു. പൂർണമായും നഗ്നയായ യുവതി അതേപടി പരാതി പറയാനായി പൊലീസ് സ്‌റ്റേഷനിലേക്കു പോകുകയായിരുന്നു.

അഭിപ്രായവ്യത്യാസത്തിൽ തുടങ്ങിയ വഴക്കാണ് പിന്നീട് കയ്യാങ്കളിയിലേക്കെത്തിയത്. യുവതിയുടെ ഭർത്താവിന്റെ അമ്മയും സഹോദരിയും ചേർന്ന് യുവതിയെ മർദ്ദിക്കുകയും വസ്ത്രം വലിച്ചൂരുകയും ചെയ്തു. ഇതോടെയാണ് യുവതി പൊലീസിൽ നഗ്‌നനയായി തന്നെ പരാതി നൽകാൻ എത്തിയത്.

നഗ്നയായി കരഞ്ഞുകൊണ്ടു പോകുന്ന യുവതിയെ കണ്ടു നിന്നവരാരും സഹായിക്കാനും തയ്യാറായില്ല. മാത്രമല്ല, യുവതിയുെട നഗ്നത കണ്ട് ആസ്വദിക്കുകയും അത് മൊബൈലിൽ പകർത്തുകയുമായിരുന്നു നാട്ടുകാർ ചെയ്തത്. സഹായിക്കുന്നതിനുപകരം, കണ്ടുനിന്നവർ തങ്ങളുടെ മൊബൈൽ ഫോണുകളിൽ സ്ത്രീയുടെ ഫോട്ടോ എടുകുക്കയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ ചിത്രങ്ങൾ പിന്നീട് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

അടുത്തകാലത്ത് ഭർത്താവിന്റെ അഭാവത്തിൽ തുടർച്ചയായി ബന്ധുക്കൾ യുവതിയെ പീഡിപ്പിച്ചിരുന്നു . പീഡനം സഹിക്കവയ്യാതെ സംഭവത്തെ നിയമപരമായി കൈകാര്യം ചെയ്യാൻ യുവതി തീരുമാനിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് യുവതി പൊലീസ് സ്റ്റേഷനിലേക്ക് നടന്നത്.

യുവതി നിലവിൽ പൊലീസ് സംരക്ഷണയിലാണെന്നും സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്റ്റേഷനിലേക്ക് വരുമ്പോൾ കുറച്ചുപേർ യുവതിയുടെ ചിത്രം പകർത്തിയിട്ടുണ്ട്. യുവതിയുടെ നഗ്നചിത്രം പകർത്തുകയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP