Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ അധ്യക്ഷനാകാൻ രാഹുൽഗാന്ധിക്ക് സാധിക്കുമെങ്കിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായ കേരള കോൺഗ്രസിന്റെ പിന്തുടർച്ചാവകാശം ജോസ് കെ മാണി അവകാശപ്പട്ടാൽ എന്താണ് പ്രശ്നം ? ഉപാധികൾ ഒന്നുമില്ലാതെ ലയനത്തിനെത്തിയ ജോസഫ് ഇനി വിലപിച്ചിട്ടെന്ത് കാര്യം? മാണിയുടെ പിന്തുടർച്ചാവകാശിയാകാനുള്ള നീക്കത്തിൽ ഭാര്യയെ കൂടി നേതാവാക്കി പണി വാങ്ങുന്നെന്ന് മാത്രം; ജോസ് കെ മാണിയോട് പറയാനുള്ളത്.. ഇൻസ്റ്റന്റ് റെസ്‌പോൺസ്

കോൺഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ അധ്യക്ഷനാകാൻ രാഹുൽഗാന്ധിക്ക് സാധിക്കുമെങ്കിൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായ കേരള കോൺഗ്രസിന്റെ പിന്തുടർച്ചാവകാശം ജോസ് കെ മാണി അവകാശപ്പട്ടാൽ എന്താണ് പ്രശ്നം ? ഉപാധികൾ ഒന്നുമില്ലാതെ ലയനത്തിനെത്തിയ ജോസഫ് ഇനി വിലപിച്ചിട്ടെന്ത് കാര്യം? മാണിയുടെ പിന്തുടർച്ചാവകാശിയാകാനുള്ള നീക്കത്തിൽ ഭാര്യയെ കൂടി നേതാവാക്കി പണി വാങ്ങുന്നെന്ന് മാത്രം; ജോസ് കെ മാണിയോട് പറയാനുള്ളത്.. ഇൻസ്റ്റന്റ് റെസ്‌പോൺസ്

ഷാജൻ സ്‌കറിയ

കെഎം മാണിയുടെ മരണം തികച്ചും അപ്രതീക്ഷിതമായിരുന്നു എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. മാണിക്ക് പ്രായമായെങ്കിലും മാണി മരണാസന്നനാണെന്ന് ലോകം അറിയുന്നത് മറുനാടൻ വാർത്ത എഴുതി തുടങ്ങിയപ്പോൾ ആണ്. ആ വാർത്തകൾ വന്ന് രണ്ട് ദിവസത്തിനകം മാണി മരിക്കുകയും ചെയ്തു. മാണിയുടെ മരണത്തോടെ ഇല്ലാതാത് അര നൂറ്റാണ്ട് നീണ്ട് നിന്ന കേരള രാഷ്ട്രീയത്തിലെ ഒരു പ്രത്യേക തരം പ്രതിഭാസമാണ്. കെഎം മാണി പിതാവ് പുത്രനും പരിശുദ്ധാത്മാവുമായ കേരള കോൺഗ്രസ് എന്ന പാർട്ടിയുടെ ഭാവി ഇനി എന്താവും എന്ന് എല്ലാവർക്കും ആശങ്കയുണ്ട്. സ്വാഭാവികമായും കെഎം മാണിക്ക് ശേഷം പിജെ ജോസഫ് എന്ന മുടി ചൂടാ മന്നനായ പിജെ ജോസഫ് പാർട്ടി അധ്യക്ഷനാവും എന്നത് ലോജിക് ഉള്ള ഒരു കാര്യം തന്നെയാണ്.

മാണിയെ പോലെ തന്നെ കരുത്തനും ശക്തനുമായ ഒരാൾ ഈ പാർട്ടിയിൽ ഉള്ളപ്പോൾ മറ്റൊരു നേതാവ് എങ്ങനെ വരും എന്ന ചോദ്യമാണ് പ്രസക്തമാകുന്നത്. ഒരു പക്ഷേ രാഷ്ട്രീയത്തെ സമഗ്രമായി വിശകലനം ചെയ്യുമ്പോൾ ശരി ജോസഫിന്റെ രംഗം പ്രവേശനം തന്നെയാണ്. എന്നാൽ മാണിയുടെ അവസാന കാലത്ത് എങ്ങനെയും പാർട്ടി പിടിക്കുക എന്ന ഗൂഡലക്ഷ്യത്തോടെ ജോസഫ് നടത്തിയ നീക്കങ്ങൾ ആ പാർട്ടിയിൽ ജോസഫിന് എതിരെ ഉണ്ടാക്കിയിരിക്കുന്ന വികാരങ്ങൾ ചില്ലറയൊന്നുമല്ല. കേരള രാഷ്ട്രീയം കണ്ട ഏറ്റവും മാന്യന്മാരിൽ ഒരാളാണ് ജോസഫെങ്കിലും കേരള കോൺഗ്രസ് എന്നത് കെഎം മാണിയുടെ ഉടമസ്ഥതയിലുള്ള ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന നിലയ്ക്ക് ആ പാർട്ടിയിൽ വരുന്ന ഭൂരിഭാഗം പ്രവർത്തകരും അണികളും മാണിയുടെ മകൻ ജോസ് കെ മാണിയെ കിരീടധാരണം നടത്തി കാണാൻ ആഗ്രഹിച്ചാൽ കുറ്റം പറയാൻ പറ്റുകയില്ല.

കഴിഞ്ഞ അര നൂറ്റാണ്ട് കാലത്തെ കേരള കോൺഗ്രസിന്റെ ഒരു ചരിത്രം പരിശോധിച്ചാൽ അതിൽ വലിയ അത്ഭുതമൊന്നും തന്നെ ഇല്ല. ജേക്കബും, ജോസഫും, പിള്ളയും ജോർജും അടക്കം അനേകം നേതാക്കൾ കേരള കോൺഗ്രസിന് ഉണ്ടായിരുന്നെങ്കിലും കേരള കോൺഗ്രസ് എന്ന ക്രൈസ്തവ സമൂഹത്തിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന പാർട്ടിയുടെ അച്ചുതണ്ട് എല്ലാക്കാലത്തും കെഎം മാണി തന്നെ ആയിരുന്നു. അതുകൊണ്ട് തന്നെ കെഎം മാണിയുടെ അനന്തര അവകാശിയായി മകൻ ജോസ് കെ മാണി തന്നെ വരണം എന്ന് നേതാക്കളും പ്രവർത്തകരും ആഗ്രഹിക്കുന്നതിൽ കുറ്റം പറയാൻ പര്‌റുകയില്ല.

ഇന്ത്യ രാജ്യത്തെ ഏറ്റവും അധികം കാലം ഭരിക്കുകയും ഇന്ത്യയിലെ ഇപ്പോഴത്തെയും ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയുമായ കോൺഗ്രസിന്റെ അധ്യക്ഷനും പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായി എത്താൻ രാഹുൽ ഗാന്ധി എന്ന താരതമേന്യ ജൂനിയറായ നേതാവിന് കഴിയുമെങ്കിൽ, ആ നേതാവിന്റെ കീഴിൽ എകെ ആന്റണിയും, ഉമ്മൻ ചാണ്ടിയും പി ചിദംബരവും പോലെയുള്ള മുതിർന്ന നേതാക്കൾക്ക് പ്രവർത്തിക്കാൻ കഴിയുമെങ്കിൽ ജോസ് കെ മാണിക്ക് കേരള കോൺഗ്രസിന്റെ തലവനാകാൻ എന്താണ് പ്രശ്‌നം എന്ന് ചോദിക്കുന്നവരോട് കയർത്തിട്ട് കാര്യമില്ല. കോൺഗ്രസും കേരള കോൺഗ്രസും പിന്തുടരുന്ന രാഷ്ട്രീയം. ഇവരാരും തന്നെ മഹത്തായ ജനാധിപത്യത്തിന്റെ മഹത്തായ തെരഞ്ഞെടുപ്പ് പ്രക്രിയ ഒന്നും കാത്ത് സൂക്ഷിക്കുന്നവരല്ല.

ടിഎം ജേക്കബ് മരിച്ചപ്പോൾ പകരം മകൻ അനൂപ് ജേക്കബ് മന്ത്രിയായതും ബാലകൃഷ്ണ പിള്ള ജീവിച്ചിരിക്കുമ്പോൾ തന്നെ മകൻ ഗണേശ് കുമാർ നേതാവായതും. പിസി ജോർജ് പുതിയ പാർട്ടി ഉണ്ടാക്കിയപ്പോൾ മകൻ ഷോൺ ജോർിനെ നേതാവാക്കിയതും ഒക്കെ തന്ന നമ്മുടെ വർത്തമാന കാലത്തില എല്ലാവരും അംഗീകരിക്കുന്ന ചരിത്രങ്ങളാണ്. അതുകൊണ്ട് തന്നെ ഇത് കെഎം മാണിയുട മകന്റെ കാര്യത്തിൽ ബാധകമല്ല എന്ന് പറയുന്നതിൽ ഒരു അർത്ഥവും ഇല്ല. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്. പൂർണ രൂപം വീഡിയോയിൽ കാണുക

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP