Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞങ്ങൾ ബിജെപിയിൽ സുരക്ഷിതർ; തോൽവി ഉറപ്പായ മായാവതി പറയുന്നത് പിച്ചും പേയും; പാർട്ടിയിലെ വനിതകളെ കുറിച്ച് മായാവതി ആശങ്കപ്പെടേണ്ടെന്നും പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ

ഞങ്ങൾ ബിജെപിയിൽ സുരക്ഷിതർ; തോൽവി ഉറപ്പായ മായാവതി പറയുന്നത് പിച്ചും പേയും; പാർട്ടിയിലെ വനിതകളെ കുറിച്ച് മായാവതി ആശങ്കപ്പെടേണ്ടെന്നും പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ബിജെപി നേതാക്കന്മാരുടെ ഭാര്യമാർക്ക് മോദിയെ പേടിയാണെന്ന മായാവതിയുടെ പരാമർശത്തിന് മറുപടിയുമായി കേന്ദ്ര പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ രംഗത്ത്. ഞങ്ങൾ വനിതകൾ ബിജെപിയിൽ സുരക്ഷിതരാണെന്നും തോൽവി ഉറപ്പായപ്പോൾ മായാവതി പിച്ചും പേയും പറയുകയാണെന്നും നിർമ്മല സീതാരാമൻ ആരോപിച്ചു. ബിജെപിയിലെ വനിതകളെ കുറിച്ച് മായാവതി ആശങ്കപ്പെടേണ്ടെന്നും നിർമ്മല സീതാരാമൻ പറഞ്ഞു.

മോദിക്കെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു ബിഎസ്‌പി നേതാവ് മായാവതിയുടെ പ്രസംഗം. മോദിയുടെ അടുത്ത് ഭർത്താക്കന്മാർ പോകുന്നതിനെ വിവാഹിതരായ, ബിജെപി വനിതാ നേതാക്കൾ ഭയക്കുന്നു. മോദിയുടെ വഴിയേ തങ്ങളെയും ഭർത്താക്കന്മാർ ഉപേക്ഷിക്കുമോ എന്നാണ് നേതാക്കളുടെ പേടിയെന്നുമായിരുന്നു മായാവതിയുടെ ആരോപണം.

മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ മായാവതി, മഹാസഖ്യം തകർക്കാൻ മോദി എല്ലാ ശ്രമവും നടത്തിയെന്നും ആരോപിച്ചിരുന്നു. ഇപ്പോൾ ദളിതരുടെ പേരിൽ മോദി മുതലക്കണ്ണീർ ഒഴുക്കുകയാണ്. ആൽവാർ ബലാത്സംഗക്കേസിൽ മായാവതിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സംഭവത്തിൽ കോൺഗ്രസ് സർക്കാറിനെ അനുകൂലിക്കുന്ന മായാവതി മുതലക്കണ്ണീരൊഴുക്കുകയാണെന്ന് മോദി ആരോപിച്ചു. സംഭവത്തെ ഗൗരവമായി കാണുന്നുണ്ടെങ്കിൽ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാറിനുള്ള പിന്തുണ മായാവതി പിൻവലിക്കാനും മോദി മായാവതിയെ വെല്ലുവിളിച്ചിരുന്നു.

ആൽവാറിൽ ദളിത് യുവതി ബലാത്സംഗത്തിനിരയായ സംഭവത്തിൽ മോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും മുൻകാലങ്ങളിൽ ദളിതുകൾക്കെതിരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മോദി രാജിവെക്കണമെന്നും മായാവതിയും തിരിച്ചടിച്ചിരുന്നു. സംഭവത്തിൽ കൃത്യമായ നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്നും അവർ പറഞ്ഞു.

ബലാത്സംഗ കേസിൽ കോൺഗ്രസ് സർക്കാറിനെതിരെ മോദിയും മായാവതിയും പ്രസ്താവന നടത്തിയിരുന്നു. ഉന സംഭവത്തിലും രോഹിത് വെമുല സംഭവത്തിലും എന്ത് നിലപാടാണ് ബിജെപിയും മോദിയും സ്വീകരിച്ചതെന്നും ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് എന്തുകൊണ്ടാണ് അദ്ദേഹം രാജിവെക്കാതിരുന്നതെന്നും മായാവതി ചോദിച്ചിരുന്നു.

രാജ്യത്ത് ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുകളുള്ള ഉത്തർപ്രദേശിൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വൻ മുന്നേറ്റമായിരുന്നു നടത്തിയത്. സംസ്ഥാനത്തെ പ്രധാന പാർട്ടിയായ ബിഎസ്‌പി തകർന്നടിയുകയായിരുന്നു. ഇത്തവണ സംസ്ഥാനത്തെ പരമ്പരാഗത വൈരികളായ സമാജ് വാദി പാർട്ടിയും ബഹുജൻ സമാജ് വാദി പാർട്ടിയും മഹാസഖ്യം രൂപീകരിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇരു പാർട്ടികളും നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ് യുപിയിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP