Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കേവല ഭൂരിപക്ഷം നേടുമെന്ന് ബിജെപി മനക്കോട്ട കെട്ടുന്നത് എന്ത് അടിസ്ഥാനത്തിൽ? ബംഗാളിൽ നേടുകയും മഹാരാഷ്ട്രയിലും ബിഹാറിലും ഡൽഹിയിലും നിലനിർത്തുകയും ചെയ്താൽ എങ്ങനെയാണ് ബാക്കിയിടങ്ങളിലെ നഷ്ടം നികത്താൻ ആവുന്നത്? ഒരു ഘട്ടം മാത്രം തെരഞ്ഞെടുപ്പ് ബാക്കിയാവുമ്പോൾ എങ്ങനെയാണ് രാജ്യം ചിന്തിക്കുന്നത്?

കേവല ഭൂരിപക്ഷം നേടുമെന്ന് ബിജെപി മനക്കോട്ട കെട്ടുന്നത് എന്ത് അടിസ്ഥാനത്തിൽ? ബംഗാളിൽ നേടുകയും മഹാരാഷ്ട്രയിലും ബിഹാറിലും ഡൽഹിയിലും നിലനിർത്തുകയും ചെയ്താൽ എങ്ങനെയാണ് ബാക്കിയിടങ്ങളിലെ നഷ്ടം നികത്താൻ ആവുന്നത്? ഒരു ഘട്ടം മാത്രം തെരഞ്ഞെടുപ്പ് ബാക്കിയാവുമ്പോൾ എങ്ങനെയാണ് രാജ്യം ചിന്തിക്കുന്നത്?

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: 17ാം ലോക്‌സഭയിലേക്ക് നടന്ന വാശിയേറിയ തെരഞ്ഞെടുപ്പിൽ മൊത്തം ഏഴ് ഘട്ടങ്ങളിൽ ഇനി അവശേഷിക്കുന്നത് ഒരേ ഒരു ഘട്ടം മാത്രമാണ്. 59 മണ്ഡലങ്ങളിലെ വിധിയെഴുത്തുകൂടി പൂർത്തിയാകുമ്പോൾ ഏപ്രിൽ 11ന് ആരംഭിച്ച ഇന്ത്യയിലെ പോളിങ് പ്രക്രിയക്ക് അവസാനമാകും. മെയ് 23ന് ഇന്ത്യയെ അടുത്ത ്ഞ്ച് വർഷം ആര് നയിക്കും എന്ന് അറിയാം. കഴിഞ്ഞ തവണ ബിജെപി തരംഗമായിരുന്നുവെങ്കിൽ ഇത്തവണ കാരയങ്ങളുടെ കിടപ്പ് അങ്ങനെയല്ല എന്നാണ് എല്ലാ അഭിപ്രായ സർവ്വേകളും ചൂണ്ടുന്ന ഫലം. 271 എന്ന മാജിക് നമ്പറിലേക്ക് ഇപ്പോഴത്തെ  അവസ്ഥയിൽ ആരും എത്തില്ല എന്ന് പറയുമ്പോൾ കൂട്ടുകക്ഷി ഭരണം ആണോ രാജ്യത്തെ കാത്തിരിക്കുന്നത്. വീണ്ടും നരേന്ദ്ര മോദി അധികാരത്തിൽ എത്തും എന്നാണ് ബിജപി മനക്കോട്ട കെട്ടുന്നത്.

കഴിഞ്ഞ അഞ്ച് വർഷം രാജ്യത്തെ വമ്പൻ പുരോഗതിയിലേക്ക് നയിച്ചുവെന്ന് ബിജെപി അവകാശപ്പെടുന്നു. എന്നാൽ യുവി നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം തൊട്ടതിൽ മിക്കയിടത്തും ബിജെപിക്ക് കൈപൊള്ളി. കോൺഗ്രസ് ആകട്ടെ വൻ മുന്നേറ്റം നടത്തിയിട്ടുമുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഹിന്ദി ഹൃദയഭൂമിയിൽ നടന്ന തെരഞ്ഞെടുപ്പിലെ അനുകൂല ഫലസൂചികകളാണ് കോൺഗ്രസിന് പ്രതീക്ഷ നൽകുന്നത്. കഴിഞ്ഞ തവണ 70ൽ അധികം സീറ്റ് നേടിയ യുപി പക്ഷേ ഇത്തവണ എസ്‌പി ബിെസ്പി സഖ്യം ഒരുമിച്ച് മത്സരിക്കുമ്പോൾ ബിജെപിക്ക് പരമാവധി 20 സീറ്റുകൾ പോലും ാരും കൽപ്പിച്ച് നൽകുന്നില്ല. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം യോഗിയുടെ ഖൊരഖ്പൂരിൽ പോലും തോറ്റത് മാത്രം മതി ബിജെപിക്ക് വലിയ പ്രതീകഷ ഇന്ത്യയിൽ ഏറ്റവും അധികം സീറ്റുകളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന യുപിയിൽ വേണ്ടെന്ന് വയ്ക്കാൻ.

2014ൽ 282 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോൾ അത് ബിജെപി ക്യാമ്പുകളിൽ പോലും ഞെട്ടലുണ്ടാക്കിയിരുന്നു. അഞ്ച് വർഷം ഭരണം നടത്തിയപ്പോൾ ഭൂരിപക്ഷം ഉയരും എന്നാണ് ബിജെപി തന്നെ അഭിപ്രായപ്പെടുന്നത്. എന്നാൽ പ്രതിപക്ഷം മോദി അല്ലാത്ത ഒരു സംവിധാനത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞ് പല സഖ്യങ്ങളുടേയും മറ്റ് നീക്കങ്ങൾ നടത്തിയത് മോദിയുടേയും ബിജെപിയുടേയും സ്വപ്‌നങ്ങൾക്ക് തിരിച്ചടിയാണ്. ബിജെപി ഇപ്പോഴും പറയുന്നത് ഹിന്ദി ഹൃദയ ഭൂമിയിൽ നേരിയ തോതിൽ സീറ്റുകൾക്ക് കുറവ് വന്നാലും ബംഗാളും ഒഡീഷയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുമൊക്കെ നിന്നായി മറികടക്കാം എന്നാണ്. മുൻപ് വൻ ഭൂരിപക്ഷം എന്ന് പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ പറയുന്നത് കേവല ഭൂരിപക്ഷം എന്നാണ്. എന്നാൽ ബിജെപിയുടെ ഈ അവകാശവാദത്തിന് തീരെ പ്രസക്തി ഇപ്പോൾ ഇല്ല എന്നതാണ്.

ഫലം വരാൻ ഇനി 10 ദിവസം മാത്രം അവശേഷിക്കെ ബിജെപിക്ക് 190 മുതൽ 230 വരെ സീറ്റുകൾ നേടാനുള്ള സാധ്യത മാത്രമാണ് അവശേഷിക്കുന്നത്. കോൺഗ്രസിന് പരമാവധി 110 മുതൽ 140 സീറ്റുകൾ വരെയും കിട്ടാനാണ് സാധ്യത കാണുന്നത്. 230 സീറ്റുകൾ വരെ ഒക്കെ നേടിയാൽ സഖ്യ കക്ഷികളുടെ ഒക്കെ സഹായത്തോടെ വീണ്ടും അധികാരത്തിൽ വരാം. ബിഹാറിൽ നിധീഷ് കുമാറിന്റെ ഒക്കെ സഖ്യം തന്നെയാണ് ഇതിൽ പ്രധാനമാകാൻ പോകുന്നതും. ഇപ്പോൾ ഇടഞ്ഞ് നിൽക്കുന്നുവെങ്കിലും തെലങ്കാനയിൽ ചന്ദ്രശേഖർ റാവുവിന്റെ ടിആർഎസ് ആന്ദ്രയിലെ ജഗ്മോഹൻ എന്നിവരും ഒക്കെ വരെ പിന്തുണയുമായി എത്തിയേക്കാം. അതായത് ബിജെപി 190-230 കോൺഗ്രസ് 110-140 വരെ എന്നിങ്ങനെയാണ്.

ഓരോ സംസ്ഥാനങ്ങളിലെ കണക്ക് പരിശോധിച്ചാൽ മധ്യപ്രദേശിൽ 29 സീറ്റുകളുള്ളതിൽ 27 സീര്‌റും ബിജെപിയുടെ കൈയിലാണ്. മധ്യപ്രദേശിൽ പക്ഷേ 2014ലെ സ്ഥിതി അല്ല ഇപ്പോൾ എന്നത് ശ്രദ്ധേയമാണ്. അവിടെ ഇപ്പോൾ ഭരിക്കുന്നത് കോൺഗ്രസാണ്. ആറ് മാസം പൂർത്തിയാകുമ്പോൾ തന്നെ കർഷക കടങ്ങൾ ഉൾപ്പടെ എഴുതി തള്ളി നല്ല ഭരണം നടത്തുന്നതുകൊണ്ട് തന്നെ പരമാവധി 15 സീറ്റിന് അപ്പുറം നേടാൻ കഴിയില്ല. ഗുജറാത്തിൽ 26 സീറ്റിലും ബിജെപിയാണ്. എന്നാൽ കഴിഞ്ഞ നിയമസഭ തെരഞ്ഞടുപ്പിൽ ഗുജറാത്തിൽ പോലും ബിജെപിക്ക് മികച്ച പ്രകടനം നടത്താനായില്ല. കഷ്ടിച്ച് കടന്ന് കൂടിയ അവിടെ ഇത്തവണ ഒരു ക്ലീൻ സ്വീപ്പ് നടക്കില്ല എന്ന് വ്യക്തം. എന്നാൽ മോദിയുടെ നാട് എന്ന കാര്യം പരിഗണിക്കുമ്പോൾ 20 സീറ്റ് നേടിയേക്കാം. ആറ് സീറ്റ് അവിടെയും നഷ്ടപ്പെടും.

ഇനി രാജസ്ഥാനിലേക്ക് പോയാൽ അവിടെയും 2014ൽ 25ൽ 25 സീറ്റും നേടി. ഇപ്പോൾ അവിടെ ഭരിക്കുന്നത് കോൺഗ്രസാണ്. പരമാവധി 12,13 സീറ്റുകൾ മാത്രമായിരിക്കും അവിടെയും ലഭിക്കുക. ഇനി ഝാർഖണ്ഡിലേക്ക് വന്നാൽ 14ൽ 12 സീറ്റും ബിജെപിക്ക് തന്നെയാണ്. എന്നാൽ ഇവിടെയും ഇത്തവണ അത്രയും വലിയ ഒരു പ്രകടനം സാധ്യമല്ല. ആസാമിൽ 17 സീറ്റുകളിൽ 7 എണ്ണം കൈവശമുണ്ട്. എന്നാൽ പരമ്പരാഗതമായി കോൺഗ്രസിന് ഒപ്പമുള്ള സംസ്ഥാനം ഇത്തവണ കോൺഗ്രസ് നില മെച്ചപ്പെട്ടേക്കാം. ഛത്തീസ്‌ഗഡിൽ 11ൽ 10 സീറ്റ് കൈവശമുള്ള ബിജെപിക്ക് പക്ഷേ ഇത്തവണ മൂന്നിൽ രണ്ട് ഭൂരിപക്ഷവുമായി ഭരിക്കുന്ന കോൺഗ്രസിനേയാണ് നേരിടേണ്ടി വരിക. 10 സീറ്റുള്ള ഹരിയാനയും 5 സീറ്റുള്ള ഉത്തരാഖണ്ഡിലും വലിയ മാറ്റം വന്നേക്കില്ല.

കർണാടയിൽ 28ൽ 17 എന്നത് ഇത്തവണ ഒരിക്കലും ലഭിക്കില്ല കോൺഗ്രസ് ദൾ സഖ്യം തന്നെയാണ് അതിന് കാരണം. ബംഗാളിൽ 42ൽ 2 സീറ്റാണ് ബിജെപിക്ക് ഉള്ളത്. ഇത്തവണ അത് 17 വരെ ആകും എന്ന് ബിജെപി അവകാശപ്പെടുന്നു. എന്നാൽ അത് കണ്ടറിയുക തന്നെ വേണം. തെക്കൻ സംസ്ഥാനങ്ങൾ ാണ് പിന്നീട് ഉള്ളത് ഇവിടെ ബിജെപി സഖ്യമായി മത്സരിക്കുന്ന തമിഴ്‌നാട് ആന്ദ്ര എനിനവിടങ്ങളിലും വലിയ പ്രതീകഷ ഇല്ല. അപ്പോൾ പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലും 2014ൽ കൈയയച്ച് സഹായിച്ചിടത്തെല്ലാം സീറ്റ് കുറയുമ്പോൾ ഒരിക്കലും 230ന് മുകളിൽ എത്തില്ല. അതവാ എത്തും എന്ന് ആരെങ്കിലും കരുതിയാൽ അത് വ്യാമോഹം മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP