Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ

ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ

ആർ പീയൂഷ്

കൊച്ചി: ജീവനക്കാർക്ക് ശമ്പളം നൽകാത്ത സംഭവത്തിൽ ലേബർ ഓഫീസിൽ ചർച്ചയ്ക്കെത്തിയ പിവി എസ് ആശുപത്രി ഉടമയും മാതൃഭൂമി മാനേജിങ് എഡിറ്ററുടെ മകളുമായ പിവി മിനി മാധ്യമ പ്രവർത്തകരെ കണ്ടപ്പോൾ തല വഴി മുണ്ടിട്ട് ഓടിയൊളിച്ചു. ഇന്ന് വൈകിട്ട് ലേബർ ഓഫീസിൽ ചർച്ചയ്ക്കെത്തിയ പിവി മിനി തനിക്ക് ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയില്ലെന്നും പിതാവ് പിവി ചന്ദ്രനോട് സംസാരിക്കാതെ ഒരു തീരുമാനം അറിയിക്കാൻ കഴിയില്ലെന്നും ധിക്കാരത്തോടെ പറഞ്ഞ് പുറത്തേക്ക് പോകുകയായിരുന്നു. ഈ സമയമാണ് ഇവരുടെ ദൃശ്യങ്ങൾ പകർത്താൻ മറുനാടനും മറ്റൊരു ഓൺലൈൻ മാധ്യമവും ശ്രമിച്ചത്.

ദൃശ്യങ്ങൾ പകർത്തുന്നു എന്ന് കണ്ടതോടെ മുഖം മറച്ച് ഓടി രക്ഷപെടാനായി ശ്രമം. എന്നാൽ ഇവരുടെ പുറകെ ഓടി ദൃശ്യങ്ങൾ പർത്തുകയായിരുന്നു. മിനിയുടെ മകനും മാനേജരും ഒപ്പമുണ്ടായിരുന്നു. മിനിയുടെ മകൻ ദൃശ്യങ്ങൾ പകർത്തരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. എന്നാൽ ഭീഷണി വകവയ്ക്കാതെ ദൃശ്യങ്ങൾ പകർത്തിയതോടെ മിനി മുഖം മറച്ചു കൊണ്ട് ഓടി വാഹനത്തിൽ കയറി മുഖം മറച്ചിരുന്നു. ഇതോടെ മകൻ ഇങ്ങടുത്ത് വന്ന് പക തീർക്ക് എന്ന് പറഞ്ഞ് നെഞ്ചു വിരിച്ച് നിൽക്കുകയായിരുന്നു. ഇതിനിടെ മിനി മകനെ വിളിച്ച് കാറിൽ കയറി അവിടെ നിന്നും രക്ഷപെടുകയായിരുന്നു.

ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമായിരുന്നു ലേബർ ഓഫീസിൽ ചർച്ച നടന്നത്. ഇന്നലെ ജില്ലാകളക്ടർ വിളിച്ച ചർച്ചയിൽ പങ്കെടുക്കാത്തതിൽ കളക്ടർ കടുത്ത അതൃപ്തിയിലായിരുന്നു. ഇന്ന് നടക്കുന്ന ചർച്ചയിൽ പങ്കെടുത്തില്ലെങ്കിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് നീങ്ങുമെന്ന് കളക്ടർ സൂചിപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് മിനി ഇന്ന് ലേബർ ഓഫീസിൽ ചർച്ചയ്ക്കെത്തിയത്. മിനി ചർച്ചയ്ക്കെത്തിയത് ഒരു കോടിയിലധികം വില വരുന്ന കെ.എൽ 07 സികെ 7000 എന്ന നമ്പറിലുള്ള ആഡംബരകാറായ വോൾവോയിലാണ് വന്നത്.

യു.എൻ.എ, ഐ.എം.എ, മറ്റു ജീവനക്കാരുടെ പ്രതിനിധികൾ എന്നിവർ ലേബർ ഓഫീസിൽ എത്തിയിരുന്നു. അനുരഞ്ജന ചർച്ചയ്ക്ക് ശ്രമിച്ചെങ്കിലും മിനി ധാർഷ്ട്യത്തോടെയാണ് പെരുമാറിയത്. നൂറു കണക്കിന് ജീവനക്കാരുടെ വീട്ടിൽ പട്ടിണിയാണെന്ന് ജീവനക്കാരുടെ പ്രതിനിധികൾ പറഞ്ഞപ്പോൾ അതിന് ഞാനെന്ത് വേണമെന്നായിരുന്നു അവരുടെ പ്രതികരണം. തന്റെ കയ്യിൽ പണമില്ല എന്നാണ് മിനി പറയുന്നത്. എന്നാൽ അവർ ചർച്ചയ്ക്കായെത്തിയ വാഹനം വിറ്റാൽ തന്നെ ജീവനക്കാരുടെ പകുതി ശമ്പളം നൽകാനാവും. ചർച്ച പരാജയപ്പെട്ടതോടെ ജീവനക്കാർ കടുത്ത പ്രതി സന്ധിയിലായിരിക്കുകയാണ്. പലരുടെയും വീട്ടിൽ പട്ടിണിയാണ്. കടം വാങ്ങിയും പണയം വെച്ചുമാണ് വീട്ടിലെ കാര്യങ്ങൾ കഴിച്ചു കൂട്ടുന്നത്. കടം വാങ്ങിയത് തിരിച്ചു നൽകാൻ കഴിയാത്തതിനാൽ പലരും എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിൽക്കുകയാണ്.

അതേ സമയം യു.എൻ. വിഷയത്തിൽ കടുത്ത നിലപാടുമായി രംഗത്ത് വന്നിരിക്കുകയാണ്. നീതി ലഭിച്ചില്ലെങ്കിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം തുടങ്ങുമെന്ന് സൂചന നൽകിയിട്ടുണ്ട്. അതുപോലെ തന്നെ കടുത്ത് പ്രതിസന്ധിയിലായിരിക്കുന്ന ജീവനക്കാരെ തങ്ങളാൽ കഴിയുന്ന രീതിയിൽ സഹായിക്കുമെന്നും യു.എൻ.എ അറിയിച്ചിട്ടുണ്ട്. ജീവനക്കാർക്ക് ശമ്പളവും ആനുകൂള്യങ്ങളും വാങ്ങി നൽകുന്നതിനായി ഏതറ്റംവരെ പോകാനും യു.എൻ.എ തയ്യാറാണെന്നും പ്രതിനിധികൾ അറിയിച്ചിട്ടുണ്ട. അതു പോലെ തന്നെ ഐ.എം.എയും സമരത്തിലേക്ക് കടക്കുമെന്നും അറിയിച്ചു. ചേർത്തല കെ.വി എം ആശുപത്രിയിൽ നടത്തിയ സമരം പോലെ കേരളം സ്തംഭിപ്പിക്കുന്ന തരത്തിലേക്ക് പി.വി എസ് സമരം വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം. മാതൃഭൂമി കൊച്ചിയിലെ ഓഫീസിന് മുന്നിലും പ്രതിഷേധം നടത്തുമെന്നും ജീവനക്കാർ പറഞ്ഞു.

ഒരു വർഷമായി ശമ്പളം നൽകാത്തതിനെതുടർന്ന് അഞ്ഞൂറോളം ജീവനക്കാരാണ് പ്രതിഷേധം തുടരുന്നത്. ഇവിടത്തെ ഡോക്ടർമാർക്ക് ഒരു വർഷമായി ശമ്പളാനുകൂല്യങ്ങളില്ല. വിവിധ വകുപ്പ് ജീവനക്കാർക്ക് 8 മാസങ്ങളായും ശമ്പളം നൽകിയിട്ടില്ല. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിക്കുന്ന പിഎഫ് വിഹിതവും കമ്പനിയുടെ പങ്കും നിക്ഷേപിക്കുന്നില്ല. ഇഎസ്ഐ വിഹിതം നൽകാത്തതിനെ തുടർന്ന് ഈ ആനുകൂല്യവും മുടങ്ങി. ബോണസ് നൽകിയിട്ടില്ലെന്നും ടിഡിഎസ് പിടിച്ചിട്ടും യഥാക്രമം അടയ്ക്കുന്നില്ലെന്നും ജീവനക്കാർ സാക്ഷ്യപ്പടുത്തുന്നു. മാതൃഭൂമി മാനേജിങ് എഡിറ്റർ പിവി ചന്ദ്രനാണ് പിവി സ്വാമി മെമോറിയൽ ആശുപത്രിയുടെ ചെയർമാൻ.

അതേസമയം ആശുപത്രി അടച്ചുപൂട്ടി വിൽപ്പന നടത്താനാണ് മാനേജ്മെന്റ് നീക്കം. സ്ഥാപനം നഷ്ടത്തിലായതിനാലാണ് ഇത്തരത്തിൽ ശ്രമമെന്ന് ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കുന്നു. വിൽപ്പനയിലൂടെ കുടിശ്ശിക നൽകാമെന്ന് വാഗ്ദാനം നൽകിയെങ്കിലും ഇതും ജലരേഖയായി തുടരുകയാണ്. നേരത്തെ വിഷയത്തിൽ കളക്ടർ ഇടപെട്ടപ്പോൾ ഫെബ്രുവരി 28 നകം കുടിശ്ശിക നൽകാമെന്ന് മാനേജ്മെന്റ് ഉറപ്പുനൽകിയിരുന്നു. എന്നാൽ രണ്ടരമാസം പിന്നിട്ടിട്ടും നടപടിയില്ല. അതിനിടെ വിവിധ ഡിപ്പാർട്ട്‌മെന്റുകൾ അടച്ചുപൂട്ടുകയാണ് മാനേജ്മെന്റ്. ലിഫ്റ്റുകളും എസികളും ഓഫാക്കിയിടുകയും ഫാർമസി പൂട്ടുകയും ചെയ്തു.

എച്ച്ആർ.അക്കൗണ്ടസ്,റിസപ്ഷൻ എന്നിവിടങ്ങളിൽ നിന്ന് ജീവനക്കാരെ പിൻവലിച്ചിട്ടുണ്ട്. കൂടാതെ പുതിയ ബുക്കിങ്ങുകൾ സ്വീകരിക്കുന്നുമില്ല. തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ഡോക്ടർമാരും ജീവനക്കാരും ഒരേ സ്വരത്തിൽ വ്യക്തമാക്കുന്നു. ലിഫ്റ്റ് പൂട്ടിയതിനാൽ ഇപ്പോൾ ചികിത്സയിലുള്ള രോഗികളെ എടുത്തുകയറ്റേണ്ട ദുരിതത്തിലാണ് കൂട്ടിരിപ്പുകാർ. വിഷയത്തിൽ നിഷേധാത്മക സമീപനമാണ് മാനേജ്മെന്റിന്റേതെന്ന് സമരക്കാർ വ്യക്തമാക്കുന്നു. യുഎൻഎ, യുഎച്ച്എസ്എ, ഐഎംഎ തുടങ്ങിയ ഈ രംഗത്തെ സംഘടനകളുടെ പൂർണപിൻതുണയിലാണ് സമരം. അതേസമയം ആശുപത്രിയിലെ പ്രവർത്തനങ്ങൾക്ക് മുടക്കം വരുത്താതെയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ആശുപത്രി മാനേജിങ് ഡയറക്ടർ പി വി മിനി സമരക്കാരുമായി ചർച്ച നടത്തിയിരുന്നു. ഫണ്ട് വരാനുണ്ടെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ കുടിശ്ശിക തീർക്കുമെന്നും ഉറപ്പുനൽകി. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷം മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് അനുഭാവപൂർപൂർണമായ യാതൊരു നടപടിയുമുണ്ടായില്ലെന്ന് ജീവനക്കാർ പറയുന്നു. ആശുപത്രി നഷ്ടത്തിലാണെന്ന് പറയുന്നതിൽ വാസ്തവമില്ലെന്നും ജീവനക്കാർ വിശദീകരിക്കുന്നു. ആറുലക്ഷം രൂപവരെ പ്രതിദിനം ലഭ്യമാകുന്നുണ്ടെന്ന് കളക്ഷൻ പോയിന്റിൽ നിന്ന് മനസ്സിലാക്കാൻ സാധിച്ചെന്നാണ് ഇവരുടെ വാദം. വരുമാനമില്ലെന്ന് പറഞ്ഞ് മാനജ്മെന്റ് ജീവനക്കാരെ വഞ്ചിക്കുകയായിരുന്നെന്നും ഇവർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP