Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ആകാശ വിസ്മയം തീർത്ത് വെടിക്കെട്ട്; വർണ്ണക്കാഴ്ചയായി കുടമാറ്റം; നാദവിസ്മയം തീർത്ത് ഇലഞ്ഞിത്തറ മേളം; പകൽപൂരവും ആസ്വദിച്ച് ഭഗവതിമാർ ഉപചാരം ചൊല്ലി മടങ്ങുക ഉച്ചയ്ക്ക്; സുരക്ഷയും വിവാദവും ഒന്നും പൂരപ്രേമികളുടെ ആവേശത്തെ തകർത്തില്ല; വടക്കുനാഥന്റെ തിരുമുറ്റത്ത് വീണ്ടും തൃശൂരിന്റെ പെരുമ ഒരുമിച്ചു; പൂരം പരിസമാപ്തിയിലേക്ക്

ആകാശ വിസ്മയം തീർത്ത് വെടിക്കെട്ട്; വർണ്ണക്കാഴ്ചയായി കുടമാറ്റം; നാദവിസ്മയം തീർത്ത് ഇലഞ്ഞിത്തറ മേളം; പകൽപൂരവും ആസ്വദിച്ച് ഭഗവതിമാർ ഉപചാരം ചൊല്ലി മടങ്ങുക ഉച്ചയ്ക്ക്; സുരക്ഷയും വിവാദവും ഒന്നും പൂരപ്രേമികളുടെ ആവേശത്തെ തകർത്തില്ല; വടക്കുനാഥന്റെ തിരുമുറ്റത്ത് വീണ്ടും തൃശൂരിന്റെ പെരുമ ഒരുമിച്ചു; പൂരം പരിസമാപ്തിയിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: പൂരപ്രേമികളുടെ മനം നിറച്ച് തൃശൂർ പൂരത്തിന്റെ ആവേശമായ കുടമാറ്റവും വെടിക്കെട്ടും. ഒരു മണിക്കൂർ ആകാശ വിസ്മയമാണ് പുലർച്ച നടന്ന വെടിക്കെട്ട് സമ്മാനിച്ചത്. തിരുമ്പാടിയിൽ തുടങ്ങി പാറമേക്കാവും. ശബ്ദത്തിനേക്കൾ വർണ്ണത്തിന് പ്രാധാന്യം നൽകിയായിരുന്നു വെടിക്കെട്ട്. കുടമാറ്റത്തിലും വിസ്മയ കാഴ്ചകളായിരുന്നു. പാറമേക്കാവിന്റെയും തിരുവമ്പാടിയുടേയും ഗജവീരന്മാർ തിടമ്പേറ്റി കുടമാറിയപ്പോൾ ഇന്ത്യൻ സൈന്യവും ശബരിമലയുമെല്ലാം കുടകളിൽ വർണങ്ങളായി നിരന്നു.

കഥകളിരൂപങ്ങൾ, തട്ട്കുടകൾ, എൽ.ഇ.ഡി.ബൾബുകൾ പിടിപ്പിച്ച കുടകൾ, മിക്കിമൗസ്, ശബരിമല, ഇന്ത്യൻ സൈന്യം എന്നിവയെല്ലാം പലനിറങ്ങളിൽ വിരിഞ്ഞു. പാറമേക്കാവ്- തിരുവമ്പാടി വിഭാഗങ്ങൾ ആവേശത്തോടെ കുടകൾ മാറിയപ്പോൾ കൊട്ടിക്കയറിയ താളത്താളത്തിനൊത്ത് പൂരപ്രേമികൾ ആർപ്പുവിളിച്ചു. ഇലഞ്ഞിത്തറ മേളത്തിനു ശേഷം പാറമേക്കാവ് ഭഗവതി തെക്കേ ഗോപുരനടയിലൂടെ പുറത്തേയ്ക്കിറങ്ങുന്ന ചടങ്ങിനു ശേഷം 5.30ഓടെയാണ് കുടമാറ്റത്തിന് തുടക്കമായത്. വർണക്കുടകളുമായി പാറമേക്കാവിന്റെ 15 ആനകളും തിരുവമ്പാടിയുടെ 15 ആനകളും മുഖാമുഖം അണിനിരന്നതോടെ തൃശ്ശൂർ പൂരത്തിന്റെ ഏറ്റവും വർണാഭമായ ചടങ്ങുകൾക്ക് തുടക്കമാവുകയായിരുന്നു. കൊട്ടിക്കയറിയ ഇലഞ്ഞിത്തറമേളത്തിന്റെ വടക്കുന്നാഥക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെ ഇലഞ്ഞിത്തറയിൽ മേളപ്രമാണി പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തിൽ അരങ്ങേറിയ വാദ്യവിസ്മയത്തിന് വൈകുന്നേരം 4.30 ഓടെയാണ് കലാശമായത്. പിന്നീട് പുലർച്ചെ വെടിക്കെട്ടും. ചൊവ്വാഴ്ച രാവിലെ എട്ടിനാണ് പകൽപ്പൂരം. ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് ഭഗവതിമാർ ഉപചാരംചൊല്ലി മടങ്ങുക. ഇതോടെ പൂരത്തിന് കൊടിയിറക്കമാകും.

കനത്തസുരക്ഷയും കടുത്ത നിയന്ത്രണങ്ങളും തൃശ്ശൂർ പൂരത്തെ ഒട്ടുമേ ബാധിച്ചില്ല. തർക്കവും നിയന്ത്രണങ്ങളും ആളെക്കൂട്ടുമെന്ന തൃശ്ശൂരിന്റെ പതിവ് ഓർമപ്പെടുത്തി പൂരപ്രേമികൾ ഒഴുകിയത്തി. ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നാളിതുവരെ കണ്ടിട്ടില്ലാത്ത വൻ സുരക്ഷ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് പൂരത്തലേന്നുവരെ നീണ്ട ആശങ്കയും പൂരത്തെ വാർത്തകളിലെത്തിച്ചു. എന്നാൽ ഇതൊന്നും പൂരപ്രേമികളെ ബാധിച്ചില്ല. വടക്കുനാഥന്റെ തിരുമുറ്റത്തിലേക്ക് ലക്ഷങ്ങളാണ് ഒഴുകിയെത്തിയത്. തിങ്കളാഴ്ച രാവിലെ ഏഴിന് ഘടകപൂരങ്ങളുടെ വരവോടെയായിരുന്നു പൂരച്ചടങ്ങുകളുടെ തുടക്കം. എട്ട് ഘടകക്ഷേത്രങ്ങളിൽ കണിമംഗലം ശാസ്താവ് വാദ്യമേളങ്ങളോടെ ആനപ്പുറമേറി ആദ്യമെത്തി. തുടർന്ന് മറ്റു ഘടകക്ഷേത്രങ്ങളിലെ ദേവീദേവന്മാരും മുറപ്രകാരമെത്തി വടക്കുന്നാഥനെ വണങ്ങി.

തിരുവമ്പാടി ഭഗവതിയുടെ ബ്രഹ്മസ്വംമഠത്തിലേക്കുള്ള വരവും രാവിലെ തുടങ്ങി. തിരുവമ്പാടി ചന്ദ്രശേഖരൻ കോലമേറ്റി. മഠത്തിനു മുന്നിൽ കോങ്ങാട് മധുവിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയുടെ പഞ്ചവാദ്യം പന്ത്രണ്ടരയോടെ അവസാനിപ്പിച്ച് എഴുന്നള്ളിപ്പായി. പാറമേക്കാവ് ഭഗവതിയുടെ തിടമ്പും ശിരസ്സിലേറ്റി ഗുരുവായൂർ നന്ദന്റെ വടക്കുന്നാഥനിലേക്കുള്ള എഴുന്നള്ളിപ്പിനും പന്ത്രണ്ടരയോടെ തുടക്കമായി. പിന്നെ ഇലഞ്ഞിത്തരമേളം. പെരുവനം കുട്ടന്മാരാർ ഇരുപത്തിയൊന്നാം വർഷമാണ് ഇലഞ്ഞിത്തറമേളത്തിന് പ്രാമാണ്യം വഹിച്ചത്. പാറമേക്കാവിനു മുന്നിലെ മേളത്തിനിടയിൽ പെരുവനം കുട്ടന്മാരാർക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടായെങ്കിലും നേതൃത്വം നൽകാൻ ഇലഞ്ഞിത്തറയിലെത്തി ആസ്വാദകർക്ക് ആവേശം പകർന്നു. ലോകത്തിലേറ്റവും വലിയ സംഗീത വാദ്യപരിപാടിയാണ് ഇലഞ്ഞിത്തറമേളം. പാറമേക്കാവ് വിഭാഗത്തിന്റേതാണ് ഇലഞ്ഞിത്തറമേളം. പെരുവനം കുട്ടന്മാരാരുടെ പ്രാമാണ്യത്തിൽ 21-ാമത് തവണയാണ് ഇലഞ്ഞിത്തറമേളം നടന്നത്. പാറമേക്കാവ് ഭഗവതിയുടെ മൂലസ്ഥാനം എന്നാണ് മേളം നടക്കുന്ന ഇലഞ്ഞിത്തറയെന്നാണ് വിശ്വാസം. തിരുവമ്പാടിയുടെ പാണ്ടിമേളവും തകർത്തു.

വൈകീട്ട് ആറിന് പാറമേക്കാവിന്റെയും തിരുവമ്പാടിയുടെയും 15 ആനകൾ വീതം മുഖാമുഖം അണിനിരന്നതോടെ കുടമാറ്റം തുടങ്ങി. തൃശ്ശൂർ പൂരത്തിലെ മതിവരാക്കാഴ്ചയായ കുടമാറ്റത്തിൽ ഇരുവിഭാഗങ്ങളും വർണങ്ങളുടെ രഹസ്യക്കൂട്ടൊഴുക്കി. എൽ.ഇ.ഡി. ബൾബുകൾ പിടിപ്പിച്ച കുടകളിലൂടെ പാറമേക്കാവ് ദൃശ്യവിസ്മയം തീർത്തു. കൂടുതൽ രൂപങ്ങൾ പ്രദർശിപ്പിച്ച് തിരുവമ്പാടിയും. രാത്രി പതിനൊന്നോടെ പാറമേക്കാവ് ഭഗവതിക്കു മുന്നിൽ പരയ്ക്കാട് തങ്കപ്പൻ മാരാരുടെ പ്രാമാണ്യത്തിൽ പഞ്ചവാദ്യം അരങ്ങേറി. പുലർച്ചെ വെടിക്കെട്ടും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP