Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

30,000 മീറ്റർ വരെ ഉയരത്തിൽ പറക്കും; മണിക്കൂറിൽ 2,285 കിലോമീറ്റർ വേഗത; 7250 കിലോ ആയുധങ്ങൾ വഹിക്കും; എയർ ടു എയർ മിസൈലുകൾ; റഡാറുകളെ വെട്ടിക്കുന്ന സ്റ്റെൽത്ത് വിദ്യച ഒരു ആവനാഴിയിൽ മൂന്ന് മിസൈലുകൾ; 11,800 കോടി ഡോളറിന് 114 പോർവിമാനങ്ങൾ ഇന്ത്യ വാങ്ങിയാൽ പിന്നെ ആർക്കും അതേ പോർ വിമാനങ്ങൾ നിർമ്മിച്ച് നൽകില്ലെന്ന് ലോക്ക്ഹീഡ് മാർട്ടിൻ; എഫ് 21 കരാറുറപ്പിക്കാൻ അമേരിക്കൻ കമ്പനി സമ്മർദ്ദം ശക്തമാക്കുമ്പോൾ

30,000 മീറ്റർ വരെ ഉയരത്തിൽ പറക്കും; മണിക്കൂറിൽ 2,285 കിലോമീറ്റർ വേഗത; 7250 കിലോ ആയുധങ്ങൾ വഹിക്കും; എയർ ടു എയർ മിസൈലുകൾ; റഡാറുകളെ വെട്ടിക്കുന്ന സ്റ്റെൽത്ത് വിദ്യച ഒരു ആവനാഴിയിൽ മൂന്ന് മിസൈലുകൾ; 11,800 കോടി ഡോളറിന് 114 പോർവിമാനങ്ങൾ ഇന്ത്യ വാങ്ങിയാൽ പിന്നെ ആർക്കും അതേ പോർ വിമാനങ്ങൾ നിർമ്മിച്ച് നൽകില്ലെന്ന് ലോക്ക്ഹീഡ് മാർട്ടിൻ; എഫ് 21 കരാറുറപ്പിക്കാൻ അമേരിക്കൻ കമ്പനി സമ്മർദ്ദം ശക്തമാക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അത്യാധുനിക പോർവിമാനമായ എഫ്-21 ഇന്ത്യക്കുവേണ്ടി മാത്രമായി നിർമ്മിക്കുമെന്ന വാഗ്ദാനം ആവർത്തിച്ച് അമേരിക്കൻ പ്രതിരോധ കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിൻ. ശതകോടിയുടെ പോർവിമാനക്കരാർ ഇന്ത്യയിൽനിന്ന് സ്വന്തമാക്കുന്നതിന് വേണ്ടിയാണ് പ്രഖ്യാപനം. 11,800 കോടി ഡോളറിന് 114 പോർവിമാനങ്ങൾ വാങ്ങാനുള്ള പ്രാരംഭ ടെൻഡർ ഇന്ത്യൻ വ്യോമസേന വിളിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അമേരിക്കൻ കമ്പനിയുടെ പുതിയ നീക്കം. ബോയിങ് എഫ്എ 18, ഡാസോ ഏവിയേഷന്റെ റഫാൽ, യൂറോഫൈറ്റർ ടൈഫൂൺ, റഷ്യൻ വിമാനമായ മിഗ് 35, ഗ്രിപെൻ എന്നീ വിമാനങ്ങളാണ് എഫ്21ന് ഒപ്പം കരാർ നേടാനായി മത്സരരംഗത്തുള്ളത്.

ടാറ്റാ ഗ്രൂപ്പുമായി സഹകരിച്ച് ഇന്ത്യയിൽ നിർമ്മാണസംവിധാനം ഒരുക്കുമെന്നും രാജ്യത്തിന്റെ പ്രതിരോധ വ്യവസായ വളർച്ചയ്ക്ക് ഇത് ഗുണകരമായ അന്തരീക്ഷം സൃഷ്ടിക്കുമെന്നും ലോക്ക്ഹീഡ് മാർട്ടിന്റെ ബിസിനസ് ഡെവലപ്മെന്റ് വൈസ് പ്രസിഡന്റ് വിവേക് ലൽ വാർത്താ ഏജൻസിയോട് പറഞ്ഞു. 114 വിമാനങ്ങളുടെയും കരാർ തങ്ങൾക്കു നൽകിയാൽ മറ്റൊരു രാജ്യത്തിനും എഫ്21 സാങ്കേതികവിദ്യയോ മറ്റു കാര്യങ്ങളോ വിൽക്കുകയില്ലെന്നു ലോക്ഹീഡ് മാർട്ടിൻ സ്ട്രാറ്റജി ആൻഡ് ബിസിനസ് ഡവലപ്‌മെന്റ് വിഭാഗം വൈസ് പ്രസിഡന്റ് വിവേക് ലാൽ പറഞ്ഞു. കരാർ യാഥാർഥ്യമായാൽ ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ ഇടപാടായി ഇതുമാറും. ഫെബ്രുവരിയിൽ ബെംഗളൂരൂവിൽ നടന്ന എയ്‌റോ ഇന്ത്യ ഷോയിൽ എഫ്21 അവതരിപ്പിച്ചിരുന്നു.

ലോക്ഹീഡ് മാർട്ടിൻ കോംമ്പാറ്റ് ജെറ്റ് എഫ് 21 യുദ്ധ വിമാനം ഇന്ത്യയിൽ നിർമ്മിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് തദ്ദേശീയ യുദ്ധ വിമാന നിർമ്മാണം നടത്തുകയെന്നായിരുന്നു പ്രഖ്യാപനം. ടാറ്റയുടെ പ്രതിരോധ കമ്പനിയായ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റവുമായി സഹകരിച്ചാണ് എഫ് 21 യുദ്ധവിമാന നിർമ്മാണം. നേരത്തെ എഫ് 16 യുദ്ധവിമാനങ്ങൾ രാജ്യത്ത് നിർമ്മിക്കാമെന്നാണ് ലോക്ഹീഡ് മാർട്ടിൻ വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ പാക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങളുടെ പക്കൽ ഈ വിമാനമുള്ളതിനാൽ ഇന്ത്യ ഇതിനോട് താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. ഇതോടെ അത്യാധുനിക എഫ് 21 യുദ്ധവിമാനങ്ങൾ നിർമ്മിക്കാൻ ലോക്ഹീഡ് മാർട്ടിൻ തയ്യാറാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് എങ്ങനേയും 11800 കോടിയുടെ കരാറിന് വേണ്ടി പുതിയ നിർദ്ദേശവും മുന്നോട്ട് വയ്ക്കുന്നത്.

എഫ്-16ൽ നിന്ന് തീർത്തും വ്യത്യസ്തമായ യുദ്ധവിമാനമാണ് എഫ്-21. നിരവധി ആക്രമണ സാധ്യതകളാണ് ഈ ഫൈറ്റർ ജെറ്റിനെ വ്യത്യസ്തമാക്കുന്നത്. എൻജിൻ കരുത്തിന്റെ കാര്യത്തിൽ മുന്നിലാണ് എഫ് 21. വ്യോമ പ്രതിരോധ, ആക്രമണ സംവിധാനങ്ങൾ നവീനമാണ്. കാലാവസ്ഥ, ഭൂമിശാസ്ത്ര പ്രശ്‌നങ്ങളില്ലാതെ ഇന്ത്യയിലെ 60 എയർഫോഴ്‌സ് സ്റ്റേഷനുകളിലും ഉപയോഗിക്കാമെന്നും ്്അനുകൂലമാണ്. ആയുധങ്ങൾ വഹിക്കാനുള്ള ശേഷിയും കൂടുതലാണ്. ശത്രുസാന്നിധ്യം തിരിച്ചറിയാൻ ലോങ്റേഞ്ച് ഇൻഫ്രാറെഡ് സേർച് ആൻഡ് ട്രാക്ക് സംവിധാനവുമുണ്ട്. കൂടുതൽ ആയുധങ്ങൾ സംഭരിക്കാനുള്ള ത്രിതല മിസൈൽ ലോഞ്ചറും സവിശേഷതയാണ്.

30,000 മീറ്റർ വരെ ഉയരത്തിൽ പറക്കും, മണിക്കൂറിൽ 2,285 കിലോമീറ്റർ വേഗത, 7250 കിലോ ആയുധങ്ങൾ വഹിക്കും, എയർ ടു എയർ മിസൈലുകൾ, റഡാറുകളെ വെട്ടിക്കുന്ന സ്റ്റെൽത്ത് വിദ്യ, ഒരു ആവനാഴിയിൽ മൂന്ന് മിസൈലുകൾ, ആകാശത്ത് വച്ച് ഇന്ധനം നിറയ്ക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. പാക്കിസ്ഥാനും ചൈനയും ഉയർത്തുന്ന ഭീഷണിയെ നേരിടാനാണ് ഇന്ത്യ അത്യാധുനിക വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചത്. 11,800 കോടി ഡോളറിന് 114 പോർവിമാനങ്ങൾ അമേരിക്കൻ കമ്പനിയിൽ നിന്ന് വാങ്ങിയാൽ അവർക്ക് ഈ മോഡൽ നിർമ്മാണം നിർത്തി പുതിയതിലേക്ക് കടക്കാനുമാവും. വ്യോമസേനയുടെ കാലഹരണപ്പെട്ട സോവിയറ്റ് യുദ്ധവിമാനങ്ങൾക്ക് പകരമാണ് ഇന്ത്യ പുതിയ കരാറുകൾ ഉണ്ടാക്കുന്നത്

കരാർ കിട്ടിയാൽ അമേരിക്കയിലെ ടെക്സാസിലെ എഫ് -16 നിർമ്മാണ പ്ലാന്റ് ഇന്ത്യയിലേക്ക് മാറ്റാനാണ് ലോക്ഹീഡിന്റെ പദ്ധതി. എഫ് -16 മീഡിയം മൾട്ടി റോൾ കോംബാറ്റ് എയർക്രാഫ്റ്റിന്റെ ഗണത്തിൽ വരുന്നതാണ്. ആ ഇനത്തിൽ പെട്ടതാണ് വിവാദമായ ഫ്രഞ്ച് യുദ്ധവിമാനം റാഫേൽ. എഫ് - 16 നെ തഴഞ്ഞാണ് ഇന്ത്യ റാഫേൽ വാങ്ങാൻ കരാറുണ്ടാക്കിയത്.അങ്ങനെയാണ് മൾട്ടി റോൾ ഫൈറ്റർ ജെറ്റ് ആയ എഫ് 21ലേക്ക് അന്വേഷണങ്ങൾ എത്തിയത്. അഞ്ചാം തലമുറ യുദ്ധവിമാനങ്ങളായ എഫ് -22 എഫ്-35 എന്നിവയിലെ സാങ്കേതിക മികവുകൾ എഫ് - 21ൽ ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP