Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുറ്റിങ്ങലിൽ കുറേ പട്ടികൾ ചത്തു..... പിന്നെ പൂരമൊക്കെ കുളമായി; വെടിക്കട്ട് അപകടത്തിൽ മരിച്ചവരെ കളിയാക്കിയുള്ള ഉപമ ഉപയോഗിച്ചത് തൃശൂർ പൂരത്തെ കളിയാക്കാൻ; പോസ്റ്റ് ഗൗരവത്തോടെ എടുത്ത് ഇസാഫ് മാനേജ്‌മെന്റ്; ശൈലേഷിനെ പിരിച്ചുവിട്ടതിനൊപ്പം മതവികാരം വ്രണപ്പെടുത്തിയ ജീവനക്കാരന്റെ നടപടിയിൽ ക്ഷമ ചോദിച്ചും ഇസാഫ് ഗ്രൂപ്പ്; തൃശൂർ പൂരത്തെ കളിയാക്കി പണി മേടിച്ച കുന്നംകുളത്തുകാരന്റെ കഥ

പുറ്റിങ്ങലിൽ കുറേ പട്ടികൾ ചത്തു..... പിന്നെ പൂരമൊക്കെ കുളമായി; വെടിക്കട്ട് അപകടത്തിൽ മരിച്ചവരെ കളിയാക്കിയുള്ള ഉപമ ഉപയോഗിച്ചത് തൃശൂർ പൂരത്തെ കളിയാക്കാൻ; പോസ്റ്റ് ഗൗരവത്തോടെ എടുത്ത് ഇസാഫ് മാനേജ്‌മെന്റ്; ശൈലേഷിനെ പിരിച്ചുവിട്ടതിനൊപ്പം മതവികാരം വ്രണപ്പെടുത്തിയ ജീവനക്കാരന്റെ നടപടിയിൽ ക്ഷമ ചോദിച്ചും ഇസാഫ് ഗ്രൂപ്പ്; തൃശൂർ പൂരത്തെ കളിയാക്കി പണി മേടിച്ച കുന്നംകുളത്തുകാരന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: തൃശൂർ പൂരത്തിനെതിരെ പോസ്റ്റിട്ടു 24 മണിക്കൂറിനകം ജീവനക്കാരനെ പിരിച്ചുവിട്ട് ഇസാഫ്. പൊന്നാനി ബ്രാഞ്ചിലെ ശൈലേഷ് നെയാണ് പിരിച്ചുവിട്ടത്. ശൈലേഷ് കെ എസ് കറുമത്തിൽ എന്ന ഫെയ്‌സ് ബുക്ക് പ്രൊഫിലിലാണ് ഇന്നലെ പൂരത്തിനെതിരെ പോസ്റ്റ് എത്തിയത്. പുറ്റിങ്ങലിൽ കുറേ പട്ടികൾ ചത്തു... പിന്നെ പൂരമൊക്കെ കുളമായി.. ഇതായിരുന്നു വിവാദ പോസ്റ്റ്. പുറ്റിങ്ങലിൽ ചത്തത് പട്ടികളാണെന്ന പരാമർശമാണ് വിവാദമായത്. മരിച്ചവരെ അപമാനിക്കുന്നതിന് തുല്യമായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് ഇസാഫിന്റെ നടപടി.

ഇസാഫ് സ്വാശ്രയ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോർപ്പറേറ്റീവ് സൊസൈറ്റിയാണ് നടപടി എടുത്തത്. സൈലേഷിന്റെ പോസ്റ്റിൽ സ്ഥാപനത്തിന് അതിയായ ദുഃഖമുണ്ട്. അതുകൊണ്ട് ക്ഷമാപണം നടത്തുന്നു. സമൂഹത്തിന്റെ നന്മയ്ക്കായാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് ശൈലേഷിനെ പുറത്താക്കുന്നതെന്നും അവർ വിശദീകരിക്കുന്നു. തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദ ചർച്ചകൾക്കിടെയാണ് ശൈലേഷിന്റ പോസ്റ്റ് എത്തിയത്. ഇത് വിവാദമാവുകയും ചെയ്തു. ഇതോടെയാണ് സ്ഥാപനം അടിയന്തര നടപടി എടുത്തത്.

ഇസാഫിന്റെ സ്വാശ്രയ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോപറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാരനാണ് കുന്നംകുളം സ്വദേശിയായ ശൈലേഷ് കെ.എസ്. ഇയാളെ താൽക്കാലികമായി പുറത്താക്കിയെന്ന വിവരം ഇസാഫിന്റെ പേജിലൂടെയാണ് ബാങ്ക് പങ്കുവെച്ചിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ ശൈലേഷ് ഇട്ട പോസ്റ്റിന് ക്ഷമ പറയുന്നുവെന്നും അന്വേഷണാത്മകമായി ഇയാളെ പിരിച്ചുവിട്ടിരിക്കുന്നുവെന്നുമാണ് ബാങ്കിന്റെ കുറിപ്പ്. ശൈലേഷ് കുറിപ്പ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞെങ്കിലും ഇതിന്റെ സ്‌ക്രീൻഷോട്ട് വ്യാപകമായി പ്രചരിക്കുന്നുണ്ട്. തൃശൂർ പൂരത്തിനെതിരെ പോസ്റ്റിട്ടതിന്റെ പേരിൽ എ എം മോട്ടോഴ്‌സിലെ ജീവനക്കാരൻ ഫഹദ് കെ പിയെയും കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു.

സാമ്പത്തിക ഉദാരവൽക്കരണത്തിനുശേഷം കേരളത്തിന് അനുവദിച്ചുകിട്ടിയ ആദ്യത്തെ സ്വകാര്യ ബാങ്കിങ് ലൈസൻസിന് ഉടമയാണ് ഇസാഫ് ഗ്രൂപ്പ്. തൃശൂർ കേന്ദ്രമായുള്ള 'ഇസാഫി'ന്റെ ബാങ്കിങ് രംഗപ്രവേശം അടുത്തിടെയാണ് നടന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പുതിയ നയമനുസരിച്ചു ലൈസൻസ് നേടുന്ന കേരളത്തിലെ ആദ്യത്തെ സ്മോൾ ഫിനാൻസ് ബാങ്ക് എന്ന ബഹുമതി സ്വന്തമാക്കിയതിനൊപ്പം രാജ്യത്തെതന്നെ ചുരുക്കം സ്മോൾ ഫിനാൻസ് ബാങ്കുകളുടെ പട്ടികയിലും ഇസാഫ് സ്ഥാനം പിടിച്ചിരുന്നു. ഇവൻജലിക്കൽ സോഷ്യൽ ആക്ഷൻ ഫോറം (ഇസാഫ്) എന്ന സാമൂഹിക സംഘടനയാണ് ഇന്നലെ ഇസാഫ് ഗ്രൂപ്പിന് പിന്നിൽ.

ചെറിയൊരു സാമൂഹിക സംഘടനയിൽ നിന്നാണ് ഇസാഫിനെ വലിയൊരു സാമ്പത്തിക സ്ഥാപനമാക്കി കെ. പോൾ തോമസും ഭാര്യ മെറീനയും സഹപ്രവർത്തകരും ഇരുപത്തിയഞ്ചു വർഷം കൊണ്ടു വളർത്തിയെടുത്തത്. തൃശൂർ നഗരപ്രാന്തത്തിലെ പാണഞ്ചേരി ഗ്രാമത്തിൽ പത്തു വനിതകൾക്കു 3000 രൂപ വീതം വായ്പ നൽകിക്കൊണ്ടായിരുന്നു തുടക്കം. തിരിച്ചടവു നൂറു ശതമാനമെന്ന തിരിച്ചറിവ് ഇസാഫ് എന്ന സാമൂഹിക സംഘടനയുടെ വാതിൽ തുറക്കുകയായിരുന്നു. കുടുംബശ്രീ എന്ന കൂട്ടായ്മ സംസ്ഥാനത്തു തുടങ്ങുന്നതിനു വർഷങ്ങൾക്കു മുൻപാണിത്. പിന്നീട് അവർക്ക് തൃശൂർ കരുത്തായി. ബാങ്കായി പോലും വളർന്നു. അതുകൊണ്ട് കൂടിയാണ് തൃശൂരിന്റെ സാംസ്‌കാരിക ഉത്സവത്തെ കളിയാക്കിയ ജീവനക്കാരെ സ്ഥാപനം പിരിച്ചു വിടുന്നത്.

ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ഇസാഫ് 1992 മാർച്ച് 11 നാണ് ആരംഭിച്ചത്. കെ. പോൾ തോമസാണ് ചെയർമാൻ. ബംഗ്ളാദേശിൽ പ്രഫ. മുഹമ്മദ് യൂനുസ് ആരംഭിച്ച ഗ്രാമീൺ ബാങ്കാണ് പോൾ തോമസിന്റെ പ്രചോദനം. സംസ്ഥാനത്തെ ആദ്യ മൈക്രോഫിനാൻസ് സ്ഥാപനമായ ഇസാഫിന് 10 സംസ്ഥാനങ്ങളിലായി 285 ശാഖകളുണ്ട്. ഇതാണ് ബാങ്കുകളായി മാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP