Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിജെപി വിരുദ്ധ മുന്നണിയെ പിന്തുണക്കാതിരിക്കാൻ നിവൃത്തിയില്ല; പിന്തുണച്ചാൽ ബംഗാളിൽ തൃണമൂലിനെയും കേരളത്തിൽ കോൺഗ്രസിനെയും പിന്തുണക്കേണ്ടി വരും; സിപിഎം നേരിടുന്നത് വമ്പൻ ധാർമിക പ്രതിസന്ധി; തൃണമൂലിനെ ഒഴിവാക്കിയുള്ള കോൺഗ്രസ് സഖ്യത്തിന് മുൻകൈ എടുക്കുന്നത് മമതയെ പിന്തുണയ്ക്കുന്ന ഗതികേട് ഒഴിവാക്കാൻ; ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് സിപിഎം തന്നെ

ബിജെപി വിരുദ്ധ മുന്നണിയെ പിന്തുണക്കാതിരിക്കാൻ നിവൃത്തിയില്ല; പിന്തുണച്ചാൽ ബംഗാളിൽ തൃണമൂലിനെയും കേരളത്തിൽ കോൺഗ്രസിനെയും പിന്തുണക്കേണ്ടി വരും; സിപിഎം നേരിടുന്നത് വമ്പൻ ധാർമിക പ്രതിസന്ധി; തൃണമൂലിനെ ഒഴിവാക്കിയുള്ള കോൺഗ്രസ് സഖ്യത്തിന് മുൻകൈ എടുക്കുന്നത് മമതയെ പിന്തുണയ്ക്കുന്ന ഗതികേട് ഒഴിവാക്കാൻ; ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത് സിപിഎം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന പാർട്ടിയായി സിപിഎം മാറുകയാണ്. ബിജെപിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) അധികാരത്തിൽ വരുന്നത് തടയിടാനായി എൻഡിഎ ഒഴിച്ചുള്ള ഏത് മുന്നണി അധികാരത്തിൽ വരുന്നതിനെയും പിന്തുണക്കാനാണ് സിപിഎം നിർബന്ധിതമായിത്തീർന്നിരിക്കുന്നത്. അതായത് ബിജെപി വിരുദ്ധ മുന്നണിയിൽ തങ്ങളുടെ പരമ്പരാഗത ശത്രുക്കളായ കോൺഗ്രസ് നിറഞ്ഞ് നിൽക്കുമ്പോഴും അതിനെ പിന്തുണക്കാൻ സിപിഎം വഴങ്ങേണ്ടുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നത്.

ബിജെപി വിരുദ്ധ സഖ്യത്തെ പിന്തുണച്ചാൽ പശ്ചിമ ബംഗാളിൽ തങ്ങളുടെ പരമ്പരാഗത ശത്രുവായ മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിനെയും കേരളത്തിൽ കോൺഗ്രസിനെയും സിപിഎമ്മിന് പിന്തുണക്കേണ്ടി വരും. ഇത്തരത്തിൽ മമതയെ പിന്തുണയ്ക്കുന്ന ഗതികേട് ഒഴിവാക്കുന്നതിനായി തൃണമൂലിനെ ഒഴിവാക്കിക്കൊണ്ടുള്ള കോൺഗ്രസ് സഖ്യത്തിന് മുൻകൈയെടുക്കാനും സിപിഎം നിർബന്ധിതമായിരിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത്തരമൊരു കൂട്ടായ്മയിൽ മമതയെ ഒഴിവാക്കുന്നതിനുള്ള ബദൽ സംവിധാനങ്ങളെക്കുറിച്ച് ഗൗരവപരമായി സിപിഎം ആലോചിച്ച് വരുന്നുവെന്നാണ് സിപിഐഎം പോളിറ്റ്ബ്യൂറോ അംഗങ്ങളിലൊരാൾ വെളിപ്പെടുത്തിയിരിക്കുന്നത്.

മൂന്ന് സംസ്ഥാനങ്ങളിലാണ് സിപിഎമ്മിന് ശക്തിയുള്ളതെന്നാണ് അവരുടെ വിലയിരുത്തൽ. ബംഗാളും ത്രിപുരയും കേരളവും. ഇതിൽ ബംഗാളിലും ത്രിപുരയിലും ഭരണം പോയി. ത്രിപുര ചെറിയ സംസ്ഥാനമാണ്. ഇവിടെ സിപിഎമ്മിനെ പൂർണ്ണമായും ബിജെപി വിഴുങ്ങി. ബംഗാളിൽ ചെറുത്തു നിൽപ്പിന്റെ പോരിലാണ്. തൃണമൂൽ നടത്തുന്നത് വലിയ ആക്രമണങ്ങളാണ്. എങ്ങനേയും അതിനെ ചെറുക്കണം. തൃണമൂൽ അക്രമത്തിൽ ഭയന്ന് പലരും സിപിഎം വിടുകയാണ്. ബിജെപിയിലാണ് അഭയം തേടുന്നത്. ഇതിനിടെയാണ് സിപിഎം നേതാവിന്റെ പ്രസ്താവന എത്തുന്നത്.

കോൺഗ്രസിന്റേയും തൃണമൂലിന്റേയും സാഹചര്യമുയർന്ന് വന്നാൽ എന്ത് നിലപാടാണ് സ്വീകരിക്കുകയെന്ന് അറിയില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. എന്നാൽ ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ പിന്തുണക്കേണ്ടി വരുകയെന്നത് സിപിഐഎമ്മിനെ സംബന്ധിച്ചിടത്തോളം തികച്ചും ആത്മഹത്യാപരമാണെന്നും എന്നാൽ ബിജെപി വീണ്ടും അധികാരത്തിൽ വരുന്നത് എന്ത് വില കൊടുത്തും തടയാൻ സിപിഐഎം ബാധ്യസ്ഥരാണെന്നും പോളിറ്റ്ബ്യൂറോ അംഗം നിലപാട് വ്യക്തമാക്കുന്നു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 34 ലോക്സഭാസീറ്റുകളായിരുന്നു തൃണമൂൽ കോൺഗ്രസ് നേടിയിരുന്നത്. ഇതിന് പുറമെ 34 വർഷത്തിന് ശേഷം ഇടത് മുന്നണിയിൽ നിന്നും ബംഗാൾ ഭരണം പിടിച്ചെടുക്കാൻ തൃണമൂലിന് സാധിക്കുകയും ചെയ്തിരുന്നു.

ബംഗാളിൽ നിന്നും ഒമ്പത് ലോക്സഭാ സീറ്റുകളുള്ള ഇടത് പാർട്ടികളുടെ സംസ്ഥാനത്തെ മുദ്രാവാക്യം ''ബിജെപിയെ തോൽപിക്കുക...തൃണമൂലിനെ തോൽപ്പിക്കുക..'' എന്നാണ്. ഇതിന് മുമ്പ് കോൺഗ്രസ് പ്രധാനമന്ത്രി മന്മോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ മന്ത്രിസഭയെ കേന്ദ്രത്തിൽ സിപിഐഎം പിന്തുണച്ചിരുന്നു. എന്നാൽ 2008ൽ ഇന്ത്യയും അമേരിക്കയും തമ്മിൽ ആണവക്കരാറിൽ ഒപ്പ് വച്ചതിനെ തുടർന്ന് ഈ പിന്തുണ പിൻവലിക്കുകയായിരുന്നു. തുടർന്ന് കോൺഗ്രസ് തൃണമൂൽ കോൺഗ്രസുമായി ചേർന്ന് ഒരു സഖ്യം രൂപീകരിക്കുകയും മന്മോഹൻ മന്ത്രിസഭയിൽ മമത റെയിൽവേ മന്ത്രിയായി മാറുകയും ചെയ്തിരുന്നു.

കേന്ദ്രത്തിൽ അധികാരത്തിൽ വരുന്ന മതേതര ഗവൺമെന്റിനെ പുറത്ത് നിന്നും പിന്തുണയ്ക്കുമെന്നാണ് സിപിഐഎം ജനറൽ സെക്രട്ടറിയായ സീതാറാം യെച്ചൂരി പറയുന്നത്. കേന്ദ്രത്തിൽ പുതിയ ഗവൺമെന്റ് രൂപീകരിക്കുന്നതിൽ തന്റെ പാർട്ടിക്ക് ഫലപ്രദമായ പങ്ക് വഹിക്കാനാവുമെന്നും യെച്ചൂരി പറയുന്നു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, യുപിഎ ചെയർപഴ്സൻ സോണിയ ഗാന്ധി എന്നിവരുമായി നല്ല ബന്ധമാണ് യെച്ചൂരി പുലർത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP