Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മണിക്കൂറിൽ 700 ബോക്സുകൾ പായ്ക്ക് ചെയ്യാൻ കഴിയുന്ന റോബോട്ടുകൾ എത്തി; പിരിച്ച് വിടുന്ന ജീവനക്കാർക്ക് ഡെലിവറി ബിസിനസ് തുടങ്ങാൻ 10,000 ഡോളർ വീതം ഓഫർ ചെയ്ത് ആമസോൺ; മനുഷ്യകുലത്തിന്റെ ജോലികൾ ഏറ്റെടുക്കാൻ റോബോട്ടുകൾ എത്തുന്നത് ഇങ്ങനെ

മണിക്കൂറിൽ 700 ബോക്സുകൾ പായ്ക്ക് ചെയ്യാൻ കഴിയുന്ന റോബോട്ടുകൾ എത്തി; പിരിച്ച് വിടുന്ന ജീവനക്കാർക്ക് ഡെലിവറി ബിസിനസ് തുടങ്ങാൻ 10,000 ഡോളർ വീതം ഓഫർ ചെയ്ത് ആമസോൺ; മനുഷ്യകുലത്തിന്റെ ജോലികൾ ഏറ്റെടുക്കാൻ റോബോട്ടുകൾ എത്തുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: തൊഴിലാളികളെ കൂടുതലായി പിരിച്ച് വിട്ട് വ്യാപകമായ രീതിയിൽ ഓട്ടോണമേഷൻ നിർവഹിക്കാൻ ആമസോൺ ഒരുങ്ങുന്നുവെന്ന നിർണായകമായ റിപ്പോർട്ട് പുറത്ത് വന്നു. ഇത് പ്രകാരം മണിക്കൂറിൽ 700 ബോക്സുകൾ പായ്ക്ക് ചെയ്യാൻ കഴിയുന്ന റോബോട്ടുകളെ ആമസോൺ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. നേരത്തെ ആയിരക്കണക്കിന് മനുഷ്യർ നിർവഹിച്ചിരുന്ന ജോലികളാണ് ഇത്തരത്തിൽ ഏതാനു റോബോട്ടുകളിലൂടെ നിർവഹിക്കാൻ ആമസോണിന് സാധിക്കുന്നത്. ഇത്തരത്തിൽ പിരിച്ച് വിടുന്ന ജീവനക്കാർക്ക് ഡെലിവറി ബിസിനസ് തുടങ്ങാൻ 10,000 ഡോളർ വീതമാണ് ആമസോൺ ഓഫർ ചെയ്തിരിക്കുന്നത്. മനുഷ്യകുലത്തിന്റെ ജോലികൾ ഏറ്റെടുക്കാൻ റോബോട്ടുകൾ എത്തുന്നത് ഇത്തരത്തിലാണ്.

സിഎംസി എസ്ആർഎല്ലിൽ നിന്നുമുള്ള കാർടന്റാപ്പ് എന്ന മെഷീനുകൾക്കാണ് മനുഷ്യരേക്കാൾ വേഗത്തിൽ പാക്കിങ് ജോലികൾ നിർവഹിക്കാൻ സാധിക്കുന്നത്. ഇത്തരം മെഷീനുകൾ മണിക്കൂറിൽ 700 ബോക്സുകൾ വരെയാണ് പായ്ക്ക് ചെയ്യുന്നത്. അതായത് മനുഷ്യർ പായ്ക്ക് ചെയ്യുന്നതിനേക്കാൾ നാലോ അഞ്ചോ ഇരട്ടി വേഗത്തിൽ ഇവയ്ക്ക് പായ്ക്കിങ് നിർവഹിക്കാൻ സാധിക്കുമെന്ന് ചുരുക്കം. തങ്ങളുടെ ഡസൻ കണക്കിന് വെയർഹൗസുകളിൽ ഇത്തരത്തിലുള്ള രണ്ട് മെഷീനുകൾ ഇൻസ്റ്റാൾ ചെയ്യുന്ന കാര്യമാണ് ആമസോൺ പരിഗണിച്ച് വരുന്നത്.

ഈ അടുത്ത വർഷങ്ങളിലായി തങ്ങളുടെ നിരവധി വെയർഹൗസുകളിൽ ആമസോൺ ഇത്തരത്തിലുള്ള ടെക്നോളജികൾ വർധിച്ച തോതിൽ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇവ കൺവേയർ ബെൽറ്റിലൂടെ എത്തുന്ന വസ്തുക്കളെ സ്‌കാൻ ചെയ്യുകയും തുടർന്ന് ഓരോ ഐറ്റത്തിനുമായി നിർമ്മിച്ചിരിക്കുന്ന ബോക്സുകളിൽ അവയെ പാക്ക് ചെയ്യുകയുമാണ് ചെയ്യുന്നതെന്നാണ് ആമസോണിന് വേണ്ടി ഈ പ്രൊജക്ടുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ട് പേർ വെളിപ്പെടുത്തുന്നു. കൂടുതൽ വെയർഹൗസുകളിൽ രണ്ട് മെഷീനുകൾ സ്ഥാപിക്കുന്നതിനാണ് ആമസോൺ തയ്യാറെടുക്കുന്നത്. ഇതിനെ തുടർന്ന് ഓരോയിടത്തും 24 പേരുടെ ജോലിയെങ്കിലും ഇല്ലാതാകുന്നതാണ്. ഇത്തരം ഫെസിലിറ്റികളിൽ സാധാരണയായി 2000ത്തിൽ അധികം പേരാണ് ജോലിയെടുക്കാറുള്ളത്.

യുഎസിലെ 55 ഫുൾഫിൽമെന്റ് സെന്ററുകളിൽ നിന്നും 1300 പേരുടെ ജോലിയായിരിക്കും ഇത്തരം ഓട്ടോണമേഷനെ തുടർന്ന് ഇല്ലാതാകുന്നത്. ആസോണിലെ ജോലി ഇത്തരത്തിൽ ഇല്ലാതാകുന്നവർക്ക് സ്വന്തമായി ഡെലിവറി ബിസിനസ് തുടങ്ങുന്നതിനുള്ള ചെലവായി 10,000 ഡോളർ വീതം നൽകുമെന്ന് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്ന ദിവസം തന്നെയാണ് കമ്പനിയിൽ വർധിച്ച് വരുന്ന ഓട്ടോണമേഷനെ കുറിച്ചുള്ള റിപ്പോർട്ടും പുറത്ത് വന്നിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. വെയർഹൗസ് വർക്കർമാർ അടക്കമുള്ള മിക്ക പാർട്ട്ടൈം, ഫുൾ ടൈം തൊഴിലാളികൾക്ക് അവർ വിട്ട് പോകുന്ന വേളയിൽ ഈ തുക നൽകുമെന്നാണ് ആമസോൺ വ്യക്തമാക്കുന്നത്.

പുതിയ പദ്ധതി പ്രകാരം ഇത്തരത്തിൽ ആമസോണിൽ നിന്നും വിട്ട് പോകുന്നവർക്ക് മൂന്ന് മാസം വരെ ആമസോൺ ബ്ലൂ ഡെലിവറി വാനുകൾ ലീസിനെടുക്കാനാവും. ഇവർക്ക് മൂന്ന് മാസത്തെ ശമ്പളം നൽകുമെന്നും ആമസോൺ വാഗ്ദാനം ചെയ്യുന്നു. ബോക്സ് പാക്കിങ് റോബോട്ടുകളെ വ്യാപകമായി ഉപയോഗിക്കുന്നതിനുള്ള പദ്ധതി ആമസോൺ നാളിതുവരെ വെളിപ്പെടുത്തിയിരുന്നില്ല. നിയമപരമായ നൂലാമാലകൾ നീക്കണമെന്നതിനാൽ പുതിയ ടെക്നോളജി എപ്പോഴാണ് ആമസോണിൽ നിലവിൽ വരുകയെന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. തങ്ങളുടെ വ്യവസായത്തിന്റെ ചില മേഖലകളിൽ ഓട്ടോമേറ്റഡ് ഡ്രൈവിങ് ഏർപ്പെടുത്തിയതിന്റെ പേരിൽ ആമസോൺ ഏറെ ശ്രദ്ധേയമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP