Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രളയ ബാധിത പ്രദേശത്ത് സോളിഡാരിറ്റി ജില്ലാ ഇഫ്ത്താർ

പ്രളയ ബാധിത പ്രദേശത്ത് സോളിഡാരിറ്റി ജില്ലാ ഇഫ്ത്താർ

പാലക്കാട്: സോളിഡാരിറ്റി ജില്ലാകമ്മിറ്റി പ്രളയ ബാധിത പ്രദേശമായ മലമ്പുഴ ആനക്കല്ല് ജുമാ മസ്ജിദിൽ ജില്ല ഇഫ്താർ സംഘടിപ്പിച്ചു. മഹല്ല് വാസികൾ ഇഫ്താറിൽ പങ്കെടുത്തു. ജമാഅത്തെ ഇസ് ലാമി ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ ഹസൻ നദ് വി റമദാൻ സന്ദേശം നൽകി. റമദാനിലെ വ്രതം പാപക്കറകൾ മായ്ച്ച് കളഞ്ഞ് ദൈവത്തിലേക്ക് അടുക്കുവാനുള്ള അവസരമാണ്. റമദാൻ സഹാനുഭൂതിയുടെയും കാരുണ്യത്തിന്റെയും മാസം കൂടിയാണ്.

കഷ്ടപ്പാടുകൾ അനുഭവിക്കുന്ന മനുഷ്യർക്ക് താങ്ങും തണലും ആവുക എന്നതാണ് റമദാനിലൂടെ ഓരോ നോമ്പുകാരനും ആർജ്ജിച്ചെടുക്കുന്ന ഏറ്റവും വലിയ പാഠം. കേരളത്തിലെ മനുഷ്യർക്ക് ജീവിതത്തിന്റെ എല്ലാ തുറകളിലും സഹായത്തിന്റെ കൈത്താങ്ങായ യുവജന സംഘമാണ് സോളിഡാരിറ്റി. സേവനത്തിന്റെ പുതിയ സംസ്‌ക്കാരം കേരളത്തിന് പകർന്ന് നൽകാൻ സോളിഡാരിറ്റിക്ക് സാധ്യമായി എന്നും ബഷീർ ഹസൻ നദ് വി കൂട്ടിച്ചേർത്തു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റെ പ്രസിഡന്റ് ലുഖ്മാൻ ആലത്തൂർ അദ്ധ്യാക്ഷത വഹിച്ചു.

ആനകല്ല് ജുമാ മസ്ജിദ് ഇമാം ഷജറുദ്ദീൻ മിസ്ബാഹി സമാപനവും പ്രാർത്ഥനയും നിർവഹിച്ചു. പ്രളയ ദുരിതം അനുഭവിച്ചവർക്ക് സോളിഡാരിറ്റിയുടെ ഇഫ്താർ കീറ്റ് ജമാഅത്തെ ഇസ്ലാമി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ബഷീർ പുതുക്കോട് സോളിഡാരിറ്റി ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് ആലവി, സാമൂഹിക പ്രവർത്തകൻ ലുക്മാനുൽ ഹക്കീം എന്നിവർ കൈമാറി. ജില്ലാസെക്രട്ടറി നജീബ് ആലത്തുർ, ഹസന്നുൽ ബന്ന, റിയാസ് മേലേടത്ത്, ശിഹാബ് ഒലവക്കോട്, സലാം ഒലവക്കോട്, അനീഷ് പാലക്കാട് എന്നിവർ നേതൃത്വം നൽകി. ജില്ലാ സെക്രട്ടറി ശാക്കിർ അഹമ്മദ് സ്വാഗതവും ജില്ലാ സമിതി അംഗം നൗഷാദ് ഇബ്‌റാഹീം നന്ദിയും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP