Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒടുവിൽ അമേരിക്കയിലും ബ്രിട്ടനിലും ഒക്കെയുള്ള അടിപൊളി ട്രെയിനുകൾ ഇന്ത്യയിൽ എത്തുന്നു; ഡൽഹി-വാരണാസി റൂട്ടിലെ സെമി ഹൈസ്പീഡ് ട്രെയിൻ വന്ദേഭാരതിന്റെ കിടിലൻ ലുക്ക് കണ്ട് അന്തം വിട്ട് യാത്രക്കാർ; പാശ്ചാത്യ രാജ്യങ്ങളിലെ അതേ സൗകര്യങ്ങളോട് കൂടിയുള്ള അതിവേഗട്രെയിനിൽ യാത്ര ചെയ്യുന്നത് സ്വർഗതുല്യം

ഒടുവിൽ അമേരിക്കയിലും ബ്രിട്ടനിലും ഒക്കെയുള്ള അടിപൊളി ട്രെയിനുകൾ ഇന്ത്യയിൽ എത്തുന്നു; ഡൽഹി-വാരണാസി റൂട്ടിലെ സെമി ഹൈസ്പീഡ് ട്രെയിൻ വന്ദേഭാരതിന്റെ കിടിലൻ ലുക്ക് കണ്ട് അന്തം വിട്ട് യാത്രക്കാർ; പാശ്ചാത്യ രാജ്യങ്ങളിലെ അതേ സൗകര്യങ്ങളോട് കൂടിയുള്ള അതിവേഗട്രെയിനിൽ യാത്ര ചെയ്യുന്നത് സ്വർഗതുല്യം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഡൽഹിയിൽ നിന്നും വാരണാസിയിലേക്ക് ഓടുന്നതും ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈ-സ്പീഡ് ട്രെയിനുമായ വന്ദേഭാരതി ഈ മാസം ഓടിത്തുടങ്ങുന്നു. അമേരിക്കയിലും ബ്രിട്ടനിലും ഒക്കെയുള്ള അടിപൊളി ട്രെയിനുകൾക്ക് സമാനമായ ട്രെയിനാണ് ഒടുവിൽ ഇന്ത്യയിലും എത്തുന്നത്. ഡൽഹി-വാരണാസി റൂട്ടിലെ സെമി ഹൈസ്പീഡ് ട്രെയിൻ വന്ദേഭാരതിന്റെ കിടിലൻ ലുക്ക് കണ്ട് അന്തം വിട്ടിരിക്കുകയാണ് യാത്രക്കാർ. പാശ്ചാത്യ രാജ്യങ്ങളിലെ അതേ സൗകര്യങ്ങളോട് കൂടിയുള്ള അതിവേഗ ട്രെയിനിൽ യാത്ര ചെയ്യുന്നത് സ്വർഗതുല്യമാണെന്നാണ് റിപ്പോർട്ട്.

വന്ദേഭാരത് എക്സ്‌പ്രസ് എന്നറിയപ്പെടുന്ന ഈ ട്രെയിനിനെ ട്രെയിൻ 18 എന്നും വിളിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കഴിഞ്ഞ ഫെബ്രുവരി 15നായിരുന്നു ഈ ട്രെയിൻ ലോഞ്ച് ചെയ്തിരുന്നത്. അന്ന് മുതൽ തന്നെ ഈ ട്രെയിനിന് ആരാധകരേറെയുണ്ടായിട്ടുണ്ട്. ന്യൂഡൽഹിക്കും വാരാണസിക്കും മധ്യേയുള്ള ഇലക്ട്രിക് ട്രാക്കിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിലായിരിക്കും ഈ ട്രെയിൻ സർവീസ് നടത്തുന്നത്. ക്ലീനിങ് ആവശ്യങ്ങൾക്കായി കെമിക്കലുകൾക്ക് പകരം വാട്ടർ ബേസ്ഡ് ഓർഗാനിക് സോൽവന്റുകളാണിതിൽ ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ട്രെയിൻ എന്ന സ്ഥാനവും ഈ ട്രെയിനിന് ലഭിച്ചിരിക്കുന്നു.

ആഴ്ചയിൽ അഞ്ച് പ്രാവശ്യമാണ് ഈ ട്രെയിൻ സർവീസ് നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്. അതിനാൽ റിപ്പയർ വർക്കിന് ഇതിന് സമയം ലഭിക്കില്ലെന്ന ആശങ്ക ശക്തമാണ്. ഇതിന്റെ ഗ്ലാസുകൾക്ക് തകരാറുണ്ടായാൽ മണിക്കൂറുകൾക്കം മാറ്റിയിടാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ആദ്യം സേവനം നടത്തുന്ന വന്ദേഭാരത് ട്രെയിനിന്റെ പിഴവുകളെക്കുറിച്ച് യാത്രക്കാർ, റെയിൽ ജീവനക്കാർ എന്നിവരിൽ നിന്നും ഫീഡ് ബാക്ക് ലഭിച്ചതിന് ശേഷം ഇവ നികത്തിക്കൊണ്ട് രണ്ടാമതൊരു ട്രെയിൻ കൂടി പുറത്തിറക്കുമെന്നും ഇന്ത്യൻ റെയിൽവേസ് പറയുന്നു. ഈ ട്രെയിൻ പരീക്ഷണാർത്ഥം ഓടിയപ്പോൾ ഉന്നയിക്കപ്പെട്ട മിക്ക പരാതികളും പിഴവുകും പരിഹരിച്ചതിന് ശേഷമുള്ള ട്രെയിനാണ് ഈ മാസം അവസാനം ഓടുന്നതെന്നും റെയിൽവേ ഒഫീഷ്യൽ വെളിപ്പെടുത്തുന്നു.

കാബിൽ ഉയർന്ന ശബ്ദമുണ്ടാകുന്നുവെന്ന പരാതി ഉയർന്നിരുന്നുവെന്നും എന്നാൽ സൗണ്ട് ഇൻസുലേഷൻ മികച്ചതാക്കിയതിലൂടെ ഇത് പരിഹരിക്കാൻ സാധിച്ചുവെന്നും ഒരു റെയിൽ ഒഫീഷ്യൽ വെളിപ്പെടുത്തുന്നു. അധിക പാൻട്രി സ്പേസ് ഇതിൽ പ്രദാനം ചെയ്യണമെന്ന് ഐആർസിടിസി ആവശ്യപ്പെട്ടതും പ്രാബല്യത്തിൽ വരുത്തിയാണ് പുതിയ ട്രെയിൻ സർവീസിനിറങ്ങുന്നത്.

കന്നുകാലികൾ മൂലം ട്രെയിനിനുണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കുന്നതിനായി കാറ്റിൽ ഗാർഡ് ശക്തമാക്കിയിട്ടുണ്ടെന്നും ഒരു റെയിൽവേ ഒഫീഷ്യൽ വെളിപ്പെടുത്തുന്നു. ഭാവിയിൽ ഇത്തരം നൂറോളം ട്രെയിനുകൾ ഓടിക്കുന്നതിനാണ് പദ്ധതിയിടുന്നതെന്നാണ് റെയിൽവേ മന്ത്രിയായ പീയൂഷ് ഗോയൽ പറയുന്നത്. 2019-20ൽ ഇത്തരം പത്തോളം ട്രെയിനുകൾ നിർമ്മിക്കാനും റെയിൽവേക്ക് പ്ലാനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP