Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എല്ലാ ദിവസവും പൊലീസ് സ്റ്റേഷനിൽ ഹാജരാകണം; അഭിഭാഷകർ മുഖേനയല്ലാതെ പരാതിക്കാരെയും സാക്ഷികളെയും സമീപിക്കരുത്; സിഡ്‌നിയിൽ സ്ത്രീകളോട് മോശമായി പെരുമാറിയതിന് അറസ്റ്റിലായ ഇന്ത്യൻ സന്ന്യാസിക്ക് ഉപാധികളോടെ ജാമ്യം

എല്ലാ ദിവസവും പൊലീസ് സ്റ്റേഷനിൽ ഹാജരാകണം; അഭിഭാഷകർ മുഖേനയല്ലാതെ പരാതിക്കാരെയും സാക്ഷികളെയും സമീപിക്കരുത്; സിഡ്‌നിയിൽ സ്ത്രീകളോട് മോശമായി പെരുമാറിയതിന് അറസ്റ്റിലായ ഇന്ത്യൻ സന്ന്യാസിക്ക് ഉപാധികളോടെ ജാമ്യം

സിഡ്‌നിയിൽ സ്ത്രീകളോട് മോശമായി പെരുമാറിയതിന് അറസ്റ്റിലായ ഇന്ത്യൻ സന്ന്യാസിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചുകൊണ്ട് ഉത്തരവായി. ഇന്ത്യൻ 'യോഗി' ആനന്ദ് ഗിരിക്കാണ് കർശന ഉപാധികളോടെയാണ് മൗണ്ട് ഡ്രൂയിറ്റ് കോടതി ജാമ്യം അനുവദിച്ചത്.

എല്ലാദിവസം ക്യാമ്പ്‌ബെൽടൗൺ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും,
കൂടാതെ അഭിഭാഷകർ മുഖേനയല്ലാതെ പരാതിക്കാരെയും സാക്ഷികളെയും സമീപിക്കാൻ പാടില്ലെന്നും കോടതി ഉത്തരവിലുണ്ട്.കൂടാതെ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ഒരു കിലോമീറ്റർ അകലം പാലിക്കണമെന്നും മറ്റൊരു പാസ്സ്‌പോർട്ടിന് അപേക്ഷിക്കാൻ പാടില്ലായെന്നും നിയമ വ്യവസ്ഥയിൽ പറയുന്നു.മാത്രമല്ല ഒരു യോഗി എന്ന നിലയിൽ ഇവിടെ ആത്മീയ കാര്യങ്ങളിൽ ഇടപെടാനും ആനന്ദ് ഗിരിക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

സിഡ്‌നിയിലെ റൂട്ടി ഹില്ലിലുള്ള രണ്ടു വീടുകളിൽ പ്രാർത്ഥന നടത്താനായി എത്തിയപ്പോൾ രണ്ട് സ്ത്രീകളോട് മോശമായി പെരുമാറിയെന്നാണ് ആനന്ദ് ഗിരിക്കെതിരെയുള്ള കേസ്. 2016ൽ ആണ് സംഭവം.പ്രാർത്ഥന നടത്താനായി എത്തിയ വീടിന്റെ കിടപ്പുമുറിയിൽ വച്ച് 38 കാരനായ ആനന്ദ് ഗിരി 29 വയസ്സുള്ള സ്ത്രീയോട് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇതിനു ശേഷം 2018 നവംബറിൽ പ്രാർത്ഥന നടത്താൻ എത്തിയ മറ്റൊരു വീടിന്റെ സ്വീകരണമുറിയിൽ വച്ച് 34 കാരിയോടും അപമര്യാദയായി പെരുമാറിയെന്ന കേസും ഇയാൾക്കെതിരെ ചുമത്തയിട്ടുണ്ട്.

ആറാഴ്ചത്തെ ആത്മീയ പ്രഭാഷണങ്ങൾക്കും യോഗയ്ക്കുമായി ഓസ്ട്രേലിയയിലെത്തി ഗിരി മെയ് ആറിന് തിരികെ മടങ്ങാനിരിക്കവെയാണ് അറസ്റ്റ് ചെയ്തത്.ജൂൺ 26നു കോടതി കേസ് വീണ്ടും പരിഗണിക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP