Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൗദിയിൽ സന്ദർശക വിസയിലെത്തിയ മലയാളി ബാലൻ ന്യൂമോണിയ ബാധിച്ച് മരിച്ചു; മരണം വിളിച്ചത് മലപ്പുറം സ്വദേശികളായ ദമ്പതികളുടെ രണ്ട് വയസുകാരനായ മകനെ

സൗദിയിൽ സന്ദർശക വിസയിലെത്തിയ മലയാളി ബാലൻ ന്യൂമോണിയ ബാധിച്ച് മരിച്ചു; മരണം വിളിച്ചത് മലപ്പുറം സ്വദേശികളായ ദമ്പതികളുടെ രണ്ട് വയസുകാരനായ മകനെ

ദമ്മാം: സൗദിയിൽ സന്ദർശക വിസയിലെത്തിയ മലയാളി ബാലൻ ന്യൂമോണിയ ബാധിച്ച് മരിച്ചു. മലപ്പുറം സ്വദേശികളായ ദമ്പതികളുടെ രണ്ട് വയസുകാരനായ മകനാണ് മരിച്ചത്. മലപ്പുറം ചോക്കാട്, കാഞ്ഞിരംപാടം കുത്രാടൻ ഷെമീർജാസ്മിൻ ദമ്പതികളുടെ മകൻ അബ്ദുൽ ഹാദിയാണ് മരിച്ചത്.

ആറ് ദിവസം മുമ്പ് അമ്മക്കും സഹോദരനും ഒപ്പം എത്തിയ അബ്ദുൽ ഹാദിക്ക് പനി ബാധിച്ചതിനെ തുടർന്നാണ് അൽ ഖോബാറിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ സമീപിച്ചത്. രണ്ട്ദിവസം സാദാ ചികിൽസകൾ നൽകി വിട്ടയച്ചുവെങ്കിലും രോഗത്തിന് ശമനം കാണാത്തതിനാൽ മൂന്നാം ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ന്യൂമോണിയ ആണന്ന് സ്ഥിരീകരിച്ചുവെങ്കിലും കൂടുതൽ ചികിത്സ നൽകാനുള്ള സംവിധാനങ്ങൾ തങ്ങൾക്ക് ഇല്ലെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെടുകയായിരുന്നു എന്ന് രക്ഷിതാക്കൾ പറഞ്ഞു. ദമ്മാമിലെ മെറ്റേണിറ്റി ആശുപത്രിയെയും സമീപിച്ചുവെങ്കിലും കിടക്ക ഒഴിവില്ലെന്ന കാരണം പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയെ സമീപിച്ചപ്പോൾ വൻതുക ആദ്യം കെട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടുവത്രെ. സ്‌പോൺസറുടെ സഹായത്താൽ തുക കണ്ടെത്തി കെട്ടിവെച്ച് അവിടേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് തിങ്കളാഴ്ച രാത്രി 11 മണിയോടെ കുട്ടി മരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP