Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തില്ലങ്കേരിയും അഡ്വക്കേറ്റ് ശങ്കു ടി ദാസും കൈകൊടുത്ത് ചർച്ച; ചിദാനന്ദപുരിയുടെ അനുനയ നീക്കം ഫലം കണ്ടു; വിശ്വാസികൾക്കൊപ്പമാണ് പരിവാർ പ്രസ്ഥാനങ്ങളെന്ന് റെഡി ടു വെയിറ്റുകാരെ നേരിട്ട് അറിയിച്ച് ആർഎസ്എസ് ഇടപെടൽ; ശബരിമലയിൽ ഇനി തമ്മിൽ തല്ല് ഒഴിവാക്കും; ആചാര സംരക്ഷണത്തിന് ഒരുമിച്ച് നീങ്ങാനും ധാരണ; കൊളത്തൂർ ആശ്രമത്തിലെ ചർച്ച ഫലം കണ്ട ആശ്വാസത്തിൽ പരിവാർ നേതൃത്വം

തില്ലങ്കേരിയും അഡ്വക്കേറ്റ് ശങ്കു ടി ദാസും കൈകൊടുത്ത് ചർച്ച; ചിദാനന്ദപുരിയുടെ അനുനയ നീക്കം ഫലം കണ്ടു; വിശ്വാസികൾക്കൊപ്പമാണ് പരിവാർ പ്രസ്ഥാനങ്ങളെന്ന് റെഡി ടു വെയിറ്റുകാരെ നേരിട്ട് അറിയിച്ച് ആർഎസ്എസ് ഇടപെടൽ; ശബരിമലയിൽ ഇനി തമ്മിൽ തല്ല് ഒഴിവാക്കും; ആചാര സംരക്ഷണത്തിന് ഒരുമിച്ച് നീങ്ങാനും ധാരണ; കൊളത്തൂർ ആശ്രമത്തിലെ ചർച്ച ഫലം കണ്ട ആശ്വാസത്തിൽ പരിവാർ നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഇനി ശബരിമല വിഷയത്തിൽ റെഡി ടു വെയിറ്റും സംഘപരിവാറുകാരും ഫെയ്‌സ് ബുക്കിൽ ഏറ്റുമുട്ടില്ല. ആർഎസ്എസ് നിലപാട് വിശ്വാസികൾക്കൊപ്പമാണെന്ന് റെഡി ടു വെയിറ്റുകാരെ ആർഎസ്എസ് നേതൃത്വം അറിയിച്ചു. തെറ്റിധാരണജനകമായ പ്രസ്താവനകൾ ഇനിയുണ്ടാകില്ല. ശബരിമയിൽ ആർഎസ്എസ് നിലപാട് ആചാര സംരക്ഷണമാണ്. ഇത് ഉറപ്പാക്കാൻ ഏതറ്റം വരേയും പോകുമെന്ന് വൽസൻ തില്ലങ്കരിയാണ് റെയിഡു വെയിറ്റ് നേതാക്കൾക്ക് ഉറപ്പ് നൽകി. സ്വാമി ചിദാനന്ദപുരിയാണ് ഇരുകൂട്ടരും തമ്മിലെ ചർച്ചയ്ക്ക് കളമൊരുക്കിയത്. കൊളത്തൂർ അദ്വൈതാശ്രമത്തിൽ വെച്ചു നടന്ന കൂടിക്കാഴ്ചയിൽ പ്രശ്‌നങ്ങളെല്ലാം പറഞ്ഞ് തീർത്തു.

ആർ എസ് എസിന് വേണ്ടി വൽസൻ തില്ലങ്കേരി, പചാരകനായ ശ്രീ.ശരത് എടത്തിൽ എന്നിവരാണ് ചർച്ചകൾക്ക് എത്തിയത്. അഡ്വ.ശങ്കു.ടി.ദാസ്, റെഡി ടു വെയ്റ്റ് സംഘാടകയായ കൃഷ്ണപ്രിയ, കുരുക്ഷേത്ര പ്രകാശൻ ജനറൽ മാനേജർ ഷാബു പ്രസാദ്, വിദ്യാ സാഗർ ഗുരുമൂർത്തി, രഞ്ജിത്ത് വിശ്വനാഥൻ മേച്ചേരി, സലീഷ് ശിവദാസ്, ജിനീഷ്.ടി എന്നിവരും പങ്കെടുത്തു. ആചാര സംരക്ഷണത്തിനും, ഹൈന്ദവ ഏകീകരണത്തിനും, സുശക്തമായ ബാന്ധവം ഉണ്ടാവണം.ഒരേ ലക്ഷ്യവുമായി മുന്നോട്ടു പോവുന്ന വ്യക്തികളും, സംഘടനകളും തമ്മിൽ ഐക്യം ഉണ്ടാവേണ്ടുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന തീർപ്പാണ് ചർച്ചയിൽ ഉണ്ടായത്. തർക്ക വിഷയങ്ങളിൽ പര്യാലോചനകൾ നടത്തി ഒരു കുടുംബമെന്ന നിലയ്ക്ക് സ്‌നേഹത്തോടെ പരിഹാരം കണ്ടെത്തുമെന്നും തീരുമാനമെടുത്തു. വ്യക്തിഹത്യാ ശ്രമങ്ങൾക്കും, കുപ്രചരണങ്ങൾക്കും ഏറ്റ കനത്ത പ്രഹരമാണ് ഇന്നത്തെ സമവായം എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നുവെന്ന് വിദ്യാസാഗർ ഗുരുമൂർത്തി ഫെയ്‌സ് ബുക്കിൽ കുറിക്കുകയും ചെയ്തു.

ഹിന്ദു ഐക്യവേദി നേതാക്കളെ ഒഴിവാക്കിയാണ് ചർച്ച നടന്നത്. ആചാര ലംഘനങ്ങൾ ആവാമെന്നാണ് ആർഎസ്എസ് നിലാപടെന്ന് ഹിന്ദു ഐക്യവേദിയുടെ ജനറൽ സെക്രട്ടറി ആർ വി ബാബു പറഞ്ഞിരുന്നു. ഇതോടെയാണ് വിവാദങ്ങൾ പുതിയ തലം എത്തിയത്. ഗോപാലൻ കുട്ടി മാസ്റ്ററുടെ പഴയ പ്രസ്താവനയെ ചൂണ്ടിക്കാട്ടിയായിരുന്നു ആർ വി ബാബുവിന്റെ പ്രതികരണം. ഇതോടെ പ്രതികരണവുമായി റെഡി ടു വെയിറ്റുകാരും എത്തി. ശബരിമല വിശ്വാസികളെ പരിവാർ പ്രസ്ഥാനങ്ങൾ വഞ്ചിച്ചുവെന്ന് പോലും ചർച്ചയെത്തി. ഇതിനിടെ റെഡി ടു വെയിറ്റുകാരെ തള്ളി പറഞ്ഞ് ഹിന്ദു ഐക്യവേദി അധ്യക്ഷ ശശികലയും എത്തി. ഇതോടെ വിവാദങ്ങൾ പുതിയ തലത്തിൽ എത്തി. ആർ വി ബാബുവിനെ വീണ്ടും ഹിന്ദു ഐക്യവേദിയുടെ ജനറൽ സെക്രട്ടറിയുമാക്കി. ഇതിനൊപ്പം പല വിവാദങ്ങളുമുണ്ടായി. ഈ സാഹചര്യത്തിലാണ് ആർ എസ് എസും റെഡി ടു വെയിറ്റുകാരേയും ഒരുമിച്ചിരുത്തി ചർച്ച നടത്തിയത്.

ആർ വി ബാബു പറഞ്ഞതല്ല ആർഎസ്എസ് നിലപാടെന്ന് വൽസൻ തില്ലങ്കരി കൂടിക്കാഴ്ചയിൽ അറിയിച്ചു. ആർഎസ്എസ് വിശ്വാസികൾക്കൊപ്പമാണ്. ഈ തീരുമാനം ആർഎസ്എസ് കേന്ദ്ര നേതൃത്വത്തിന്റേതാണ്. ബിജെപിയുടെ പ്രകടന പത്രികയിലും ഇത് വ്യക്തമാണ്. ഈ സാഹചര്യത്തിൽ തെറ്റിധാരണകൾക്ക് അടിസ്ഥാനമില്ലെന്ന് വൽസൻ തില്ലങ്കേരി യോഗത്തെ അറിയിച്ചു. വിവാദ പോസ്റ്റുകളും മറ്റും ഒഴിവാക്കുമെന്നും എല്ലാവരും ഒറ്റക്കെട്ടാണെന്ന സന്ദേശം എത്തിക്കാമെന്നും റെഡി ടു വെയിറ്റുകാരും അറിയിച്ചു. ഹിന്ദു ഐക്യവേദിയും സമരത്തിനൊപ്പമായിരിക്കുമെന്നും പറഞ്ഞു. ഹിന്ദു ഐക്യവേദിയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ആർ വി ബാബുവിനെ മാറ്റാത്തതിൽ അമർഷം പുകയുന്നത് കൂടി മനസ്സിലാക്കിയായിരുന്നു ചിദാനന്ദപുരിയുടെ ഇടപെടൽ. ശബരിമല വിഷയത്തിൽ ആർ എസ് എസിന്റെ പ്രഖ്യാപിത നിലപാട് വിശ്വാസികൾക്കൊപ്പമാണെന്നും അതിനെതിരെ ആരും പൊതുവേദിയിൽ ചർച്ചകൾ സംഘടിപ്പിക്കരുതെന്നും പരിവാർ നേതാക്കൾക്ക് ആർഎസ്എസ് താക്കീത് ചെയ്തിരുന്നു.

സുപ്രീംകോടതി വിധി വന്നപ്പോൾ ആർഎസ്എസ് കോടതി വിധിയെ സ്വാഗതം ചെയ്തിരുന്നു. എന്നാൽ വിശ്വാസികളുടെ മനസ്സ് മനസ്സിലാക്കി നിലപാട് മാറ്റി. ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ കർമ്മ സമിതിയും ഉണ്ടാക്കി. ഇതെല്ലാം രാഷ്ടീയ നേട്ടത്തിനാണെന്ന ആരോപണം ഇടതുപക്ഷം ഉയർത്തുകയും ചെയ്തു. ഇതിന് സമാനമായ രീതിയിൽ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആർ എസ് എസിൽ ചർച്ചകൾ തുടങ്ങി. സ്ത്രീ പ്രവേശനത്തെ അനുകൂലിക്കുന്ന മുതിർന്ന നേതാവായ ആർ ഹരിയുടെ നിലപാടിന്റെ ചുവട് പിടിച്ചായിരുന്നു ചർച്ച. ഇതിൽ പക്ഷം പിടിച്ച് സംസാരിച്ച ആർ വി ബാബു സംസാരിക്കുകയും ചെയ്തു. ആചാര ലംഘനങ്ങൾ ആവാമെന്നാണ് ആർഎസ്എസ് നിലപാടെന്നും ഇതിൽ ആചാര്യന്മാരുടെ അഭിപ്രായം അറിഞ്ഞ് തീരുമാനം വേണമെന്നുമായിരുന്നു ബാബുവിന്റെ നിലപാട്. സർക്കാർ ഏകപക്ഷീയ തീരുമാനം എടുത്തതു കൊണ്ടാണ് സമരത്തിന് ഇറങ്ങിയതെന്നും പറഞ്ഞു. ഇതോടെയാണ് ആർ വി ബാബുവിനെതിരെ വിശ്വാസികളുടെ പ്രതിഷേധം ഉയർന്നത്. ആർ വി ബാബുവിനെതിരെ ആർ എസ് എസിലും വലിയ പ്രതിഷേധം ഉയർന്നു. ഇതിനിടെയാണ് ആർ വി ബാബുവിനോട് ഇനി ഇത്തരം പരാമർശങ്ങൾ നടത്തരുതെന്ന നിർദ്ദേശം ആർഎസ്എസ് നൽകിയത്.

ശബരിമല പ്രക്ഷോഭം ഫലപ്രാപ്തിയിൽ എത്തിയിട്ടില്ലെന്ന് ഹിന്ദു ഐക്യവേദിയും വിശദീകരിച്ചിട്ടുണ്ട്. പുുനഃപരിശോധന ഹർജിയിൽ അനുകൂലമായ വിധിയുണ്ടാകണം. അല്ലെങ്കിൽ സംസ്ഥാന സർക്കാർ പിടിവാശി ഉപേക്ഷിക്കുകയോ പ്രത്യേക നിയമനിർമ്മാണം നടത്തുകയോ ചെയ്യണം. അല്ലാതെ ശബരിമല പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നും ശബരിമല കർമ്മസമിതി എടുക്കുന്ന ഏത് തീരുമാനത്തോടൊപ്പവും ഹിന്ദു ഐക്യവേദി ഉണ്ടാകുമെന്നും അവർ പറഞ്ഞു. ശബരിമല കർമ്മസമിതിയിലും ഹിന്ദു ഐക്യവേദിയിലും ഇതുവരെയും ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഒരു വ്യത്യസ്ത അഭിപ്രായവും ഉണ്ടായിട്ടില്ലെന്നും ശശികല അറിയിച്ചു. ആചാരങ്ങൾ എപ്പോഴാണ് അനുഷ്ഠിക്കുന്നവർക്ക് ബുദ്ധിമുട്ട് ആകുന്നത് അപ്പോഴാണ് അത് അനാചാരമാകുന്നത്. ഹിന്ദു ആചാര്യന്മാരുമായി ചർച്ച ചെയ്ത് ഹൈന്ദവ സമൂഹത്തിന്റെ അഭിപ്രായസമന്വയത്തിലൂടെ മാത്രമേ മാറ്റങ്ങൾ വരുത്തുവാനാകു. അല്ലാതെ സർക്കാർ എടുത്തുചാടി നിലപാടെടുക്കുകയല്ല വേണ്ടത്. ശബരിമലയിലെ യുവതീ പ്രവേശന വിലക്ക് അനാചാരമല്ല, ആചാരവൈവിധ്യം മാത്രമാണ്. അതുകൊണ്ടാണ് അത് അനുഷ്ഠിക്കുന്ന ആർക്കും തെറ്റാണെന്ന് തോന്നാത്തത്. അയ്യപ്പവിശ്വാസികളാരും ഇതുവരെയും യുവതികളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെയോ സർക്കാരിനെയോ സമീപിച്ചിട്ടില്ലെന്നും ശശികല വിശദീകരിച്ചു.

തൃശൂർ പൂരത്തിൽ വിവാദമുണ്ടാക്കിയത് ഒറ്റപ്പെട്ട സംഭവമല്ല, വർഷങ്ങളായി ഹിന്ദു ആഘോഷങ്ങൾക്കും ആചാരങ്ങൾക്കും നേരെ കടന്നുകയറ്റം ഉണ്ടാകുന്നുണ്ട്. ഇതിന്റെ പിന്നിൽ കേവലം മൃഗസ്‌നേഹം മാത്രമല്ല ഗൂഢാലോചനയുമുണ്ട്. തൃശൂർ പൂരത്തിലെ ആനയെഴുന്നള്ളിപ്പു വിവാദം ഉണ്ടാക്കിയവർ ഇടുക്കി-ചെറുതോണിയിൽ വനത്തിൽ സ്ഥാപിച്ച ഈർച്ച വാൾ കുരിശിൽ കൊണ്ട് ആനയുടെ തുമ്പിക്കൈ മുറിഞ്ഞ സംഭവത്തിൽ മൗനം പാലിക്കുകയായിരുന്നു. അന്ന് അതിനെതിരെ പ്രതികരിക്കാൻ ഹിന്ദു ഐക്യവേദി മാത്രമേ ഉണ്ടായിരുന്നുള്ളു. ആനയുടെ തുമ്പിക്കൈ മുറിഞ്ഞപ്പോൾ ഉണ്ടാകാത്ത മൃഗസ്‌നേഹം എഴുന്നള്ളിക്കുമ്പോൾ ഉണ്ടാകുന്നതെങ്ങനെയെന്നും ശശികല ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP