Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പെരിയ ഇരട്ടക്കൊലപാതകത്തിൽ രണ്ട് സിപിഎം നേതാക്കൾ അറസ്റ്റിൽ; ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠനെയും കല്യാട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണനെയും അറസ്റ്റു ചെയ്തത് കേസിൽ വഴിത്തിരിവ്; ക്രൈംബ്രാഞ്ച് നടപടി യൂത്ത് കോൺഗ്രസുകാരെ കൊലപ്പെടുത്തിയ പ്രതികൾക്ക് ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കിയ കുറ്റത്തിൽ; കൊലപാതകത്തിലെ ഉന്നത ഗൂഢാലോചനകളിലേക്ക് കടക്കാതെ ചെറുകിട നേതാക്കളിൽ കേസ് ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്നും ആക്ഷേപം

പെരിയ ഇരട്ടക്കൊലപാതകത്തിൽ രണ്ട് സിപിഎം നേതാക്കൾ അറസ്റ്റിൽ; ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠനെയും കല്യാട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണനെയും അറസ്റ്റു ചെയ്തത് കേസിൽ വഴിത്തിരിവ്; ക്രൈംബ്രാഞ്ച് നടപടി യൂത്ത് കോൺഗ്രസുകാരെ കൊലപ്പെടുത്തിയ പ്രതികൾക്ക് ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കിയ കുറ്റത്തിൽ; കൊലപാതകത്തിലെ ഉന്നത ഗൂഢാലോചനകളിലേക്ക് കടക്കാതെ ചെറുകിട നേതാക്കളിൽ കേസ് ഒതുക്കാനുള്ള നീക്കത്തിന്റെ ഭാഗമെന്നും ആക്ഷേപം

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: പെരിയ ഇരട്ടക്കൊലപാതകത്തിൽ നിർണായക അറസ്റ്റ്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ രണ്ട് സിപിഎം നേതാക്കളെയാണ് അറസ്റ്റു ചെയ്തത്. ഉദുമ ഏരിയാ സെക്രട്ടറി കെ മണികണ്ഠനെയും കല്യാട്ട് ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണനെയുമാണ് അറസ്റ്റു ചെയ്തത്. ഇവരെ അറസ്റ്റു ചെയ്‌തെന്ന് പ്രതികളുടെ അഭിഭാഷകരാണ് വ്യക്തമാക്കിയത്. കൊലപാതകം നടത്തിയ ശേഷം പ്രതികൾക്ക് ഒളിവിൽ കഴിയാൻ സൗകര്യം ഒരുക്കി എന്നതായിരുന്നു ഇവർക്കെതിരെ ഉയർന്നുവന്ന ആരോപണം.

നേരത്തെ ഈ കേസിൽ ഇരട്ടക്കൊലപാതക കേസ്സിൽ ഉദുമ എംഎൽഎ കെ. കുഞ്ഞിരാമൻ ഉൾപ്പടെ നാല് സിപിഎം നേതാക്കളെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. അതിന് ശേഷമാണ് അറസ്റ്റു നടപടികളിലേക്ക് നടക്കുന്നത്. പെരിയ ഇരട്ടക്കൊല കേസിൽ കെ. കുഞ്ഞിരാമൻ എംഎൽഎക്ക് പുറമെ ഉദുമ മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ, ജില്ലാ. സെക്രട്ടറിയേറ്റ് അംഗം മുസ്തഫ, ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠൻ എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നത്. ജില്ലാ. സെക്രട്ടറിയേറ്റ് അംഗമായ വി പി പി. മുസ്തഫയെ കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പായി കല്യോട്ട് ടൗണിൽ നടത്തിയ കൊലവിളി പ്രസംഗത്തിന്റെ പേരിലാണ് ചോദ്യം ചെയ്തത്.

നേരത്തെ ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ ഉദുമ ഏരിയ സെക്രട്ടറി കെ മണികണ്ഠനെതിരെ പരാമർശമുണ്ടായിരുന്നു. അതേസമയം പെരിയ ഇരട്ടക്കൊലപാതകം വ്യക്തി വൈരാഗ്യം മൂലമെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോർട്ട്. ഉദുമ മുൻ എംഎൽഎയുടെയോ സിപിഎം ജില്ലാ നേതാക്കളുടെയോ പങ്ക് കണ്ടെത്താനായില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിൽ പറുയന്നനുണ്ട്.

സിപിഎം ലോക്കൽ കമ്മിറ്റി അംഗം മുൻ അംഗം പീതാംബരനെ ശരത് ലാൽ മർദ്ദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. കൃപേഷ് യാദൃശ്ചികമായി കൊല്ലപ്പെട്ടതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. നേരത്തെ കേസിൽ പീതാംബരൻ അറസ്റ്റിലായിരുന്നു. കൊലപാതകത്തിന്റെ സൂത്രധാരൻ പീതാംബരൻ തന്നെയാണെന്നായിരുന്നു നേരത്തെ പൊലീസിന്റെ റിപ്പോർട്ടിലും പറഞ്ഞിരുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി 17നാണ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊന്നത്. കാറിൽ എത്തിയ മൂന്നംഗസംഘം ഇരുവരെയും തടഞ്ഞ് നിർത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് എഫ്.ഐ.ആർ. ശരത്തിനെ മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP