Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെൽട്രോണിൽ ജോലിയായിരുന്നിട്ടുപോലും ആദ്യത്തെ ഇമെയിൽ ഞാനയയ്ക്കുന്നത് 2000-ലാണ്; ഈ കുന്ത്രാണ്ടത്തിൽ തൊടൂലാന്നൊക്കെ പറഞ്ഞിരിക്കുമ്പോ എംഡി ഫയർ ചെയ്തതോടെ ഇ-മെയിൽ അയച്ചുതുടങ്ങി; 1980 കളിൽ താൻ ഡിജിറ്റൽ ക്യാമറയും ഇ-മെയിലും ഉപയോഗിച്ചിരുന്നുവെന്ന മോദിയുടെ അവകാശവാദം പരമാബദ്ധമെന്ന് ടി.ജി.മോഹൻദാസ് ചാനൽ ചർച്ചയിൽ

കെൽട്രോണിൽ ജോലിയായിരുന്നിട്ടുപോലും ആദ്യത്തെ ഇമെയിൽ ഞാനയയ്ക്കുന്നത് 2000-ലാണ്; ഈ കുന്ത്രാണ്ടത്തിൽ തൊടൂലാന്നൊക്കെ പറഞ്ഞിരിക്കുമ്പോ എംഡി ഫയർ ചെയ്തതോടെ ഇ-മെയിൽ അയച്ചുതുടങ്ങി; 1980 കളിൽ താൻ ഡിജിറ്റൽ ക്യാമറയും ഇ-മെയിലും ഉപയോഗിച്ചിരുന്നുവെന്ന മോദിയുടെ അവകാശവാദം പരമാബദ്ധമെന്ന് ടി.ജി.മോഹൻദാസ് ചാനൽ ചർച്ചയിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ന്യൂസ് നേഷന് നൽകിയ അഭിമുഖത്തിലെ ചില പരാമർശങ്ങൾ പ്രധാനമന്ത്രിക്ക് മാത്രമല്ല, ബിജെപിക്കും തലവേദനയായിരിക്കുകയാണ്. മേഘങ്ങളുള്ളപ്പോൾ വിമാനങ്ങൾ റഡാറിൽ പതിയില്ലെന്ന അബദ്ധപ്രസ്താവനയ്ക്ക് പിന്നാലെ, 80കളിൽ താൻ ഡിജിറ്റൽ ക്യാമറയിൽ പകർത്തി അദ്വാനിയുടെ ചിത്രം ഇ മെയിൽ ചെയ്തുവെന്ന മോദിയുടെ പരാമർശവും വിവാദമായി. ഈ പരാമർശം വ്യാപക പരിഹാസത്തിന് ഇടയാക്കിയെങ്കിലും, സോഷ്യൽ മീഡിയയിൽ ബിജെപി അനുഭാവികൾ മറുവാദങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, മോദിയുടെ പരാമർശം അബദ്ധമെന്ന് ബിജെപി ഇന്റലക്ച്ച്വൽ സെൽ അധ്യക്ഷൻ ടിജി മോഹൻദാസ് ചാനൽ ചർച്ചയിൽ സമ്മതിച്ചു.

വർഷം തെറ്റിപോയതാകാമെന്ന ന്യായീകരണവും ടിജി മുന്നോട്ടുവച്ചു. 'ഞാനിതിന്റെ ടെക്‌നോളജിയുടെ കൂടെ വളർന്നവനാണ്. കെൽട്രോണിൽ ജോലിയായിരുന്നിട്ടുപോലും ആദ്യത്തെ ഇമെയിൽ ഞാനയയ്ക്കുന്നത് 2000-ലാണ്. ഈ കുന്ത്രാണ്ടത്തിൽ തൊടൂലാന്നൊക്കെ പറഞ്ഞിരിക്കുമ്പോ എംഡി ഞങ്ങളെയെല്ലാം വിളിച്ചു ഫയർ ചെയ്തു. മാനേജർമാരെല്ലാം മര്യാദയ്ക്ക് ഇമെയിൽ വഴി വേണം ഞാനുമായിട്ട് കറസ്പോൻഡ് ചെയ്യാനെന്ന് പറഞ്ഞ് പേടിപ്പിച്ചാണ് ഞങ്ങളെയൊക്കെക്കൊണ്ട് ഇമെയിൽ ഉപയോഗിപ്പിച്ചത്. അതുവരെ ഇതിനെയൊരു വിശ്വാസമില്ല ആൾക്കാർക്ക്. ഒരു ക്ലിക്കടിക്കുന്നു, ഇതപ്പുറത്ത് പോകുമെന്ന് അന്ന് ഒരുറപ്പുമില്ലല്ലോ?'' അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം എഞ്ചിനീയറിങ്ങ് കോളജിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് എഞ്ചിനിയറിങ്ങിൽ ബിരുദം കരസ്ഥമാക്കിയ ടിജി ദീർഘകാലം മഹാരാഷ്ട്ര വൈദ്യുത വകുപ്പിലും കെൽട്രോണിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മോദിയുടെ അവകാശവാദം വെറുംപൊള്ളയെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രി ആവുന്നതിനു മുൻപേ തനിക്ക് സാങ്കേതിക വിദ്യകളോട് താൽപ്പര്യമുണ്ടായിരുന്നു എന്ന് അവകാശപ്പെട്ട മോദി, അതു സ്ഥാപിക്കുന്നതിനായി 1980കളിൽ തന്നെ ഡിജിറ്റൽ ക്യാമറയും ഇമെയിലുകളും ഉപയോഗിച്ചിരുന്നുവെന്ന് പറയുകയായിരുന്നു. ഒരുപക്ഷേ, ഇതൊക്കെ ആ സമയത്ത് വേറെ ആരെങ്കിലും ഉപയോഗിച്ചിരുന്നോ എന്നറിയില്ല. 1987- 88 കാലത്താണ് താൻ ആദ്യമായി ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചതെന്ന് മോദി പറയുന്നു. 1990ലാണ് ഇന്ത്യൻ വിപണിയിൽ ഡിജിറ്റൽ ക്യാമറ എത്തിയത്. അതിനു മുൻപേ ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചുവെന്ന മോദിയുടെ അവകാശവാദം പരിഹാസം അർഹിക്കുന്നതാണെന്ന് വിമർശകർ വാദിക്കുന്നു.

മോദി പറയുന്നത് അനുസരിച്ച് 40 വയസ്സിനു മുൻപായിരിക്കണം അദ്ദേഹം ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചത്. എന്നാൽ, തന്റെ യൗവനകാലം കടുത്ത ദാരിദ്ര്യത്തിലൂടെയാണ് കഴിഞ്ഞുപോയതെന്ന് നേരത്തെ പല അഭിമുഖങ്ങളിലും പ്രസംഗങ്ങളിലും മോദി എടുത്തുപറഞ്ഞിട്ടുണ്ട് എന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു. വിപണിയിൽ എത്തും മുൻപേ ഡിജിറ്റൽ ക്യാമറ സ്വന്തമാക്കണമെങ്കിൽ വലിയ പണം ആവശ്യമാണ്. അക്കാലത്ത് ദേശീയരാഷ്ട്രീയത്തിൽ ആരുമല്ലാതിരുന്ന, ആർ.എസ്.എസിന്റെ സജീവപ്രവർത്തകൻ മാത്രമായിരിക്കെ ഡിജിറ്റൽ ക്യാമറ എങ്ങിനെ സംഘടിപ്പിച്ചുവെന്നാണ് ഇവർ ചോദിക്കുന്നത്.

അന്ന് 1987- 88 കാലത്ത് അഹമ്മദാബാദിൽ വച്ച് മുതിർന്ന ബിജെപി നേതാവ് എൽ.കെ അദ്വാനിയുടെ ഫോട്ടോ ഡിജിറ്റൽ ക്യാമറയിലാക്കി ഡൽഹിയിലേക്ക് ഈമെയിൽ അയച്ചുവെന്നും അഭിമുഖത്തിൽ മോദി പറയുന്നു. തന്റെ വർണ നിറത്തിലുള്ള ഫോട്ടോ കണ്ട് അദ്വാനി ജി അതിശയപ്പെട്ടു. അന്ന് വളരെ കുറച്ചു പേർക്കേ ഇമെയിൽ ഉണ്ടായിരുന്നുള്ളൂ മോദി പറഞ്ഞു. 1980കളിൽ ഇമെയിൽ ഉപയോഗിച്ചെന്ന അവകാശവാദവും സോഷ്യൽമീഡിയ ചോദ്യംചെയ്തു. പൊതുമേഖലാ ടെലികമ്യൂണികേഷൻ കമ്പനിയായ വി എസ്.എൻ.എൽ പൊതുജനങ്ങൾക്ക് 1995ൽ മാത്രമാണ് ഇന്റർനെറ്റ് സൗകര്യം കൊടുത്തുതുടങ്ങിയത്. അതിനു മുൻപ് തന്നെ മോദി ഇന്റർനെറ്റ് സംവിധാനം ഉപയോഗിച്ച് ഈ മെയിൽ അയച്ചുവെന്ന വാദമാണ് വിമർശകരെ ചൊടിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP