Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാത്രി മഴ തുടങ്ങിയതോടെ ശുഭരാത്രിയും നേർന്ന് റൂമിലേക്ക് മടങ്ങിയ മൂന്നംഗ സംഘം രാവിലെ ഹോട്ടൽ മുറിയിൽ അമ്പുകളേറ്റ് മരിച്ച നിലയിൽ; നെഞ്ചിലും കഴുത്തിലും ചൂണ്ടുവില്ലിൽ നിന്നുള്ള അമ്പുകളേറ്റ് കൊല്ലപ്പെട്ടത് ദമ്പതികളും ഒപ്പം വന്ന 30 കാരിയും; 645 കിലോമീറ്റർ അകലെ രാജ്യത്തിന്റെ മറ്റേ അറ്റത്ത് സമാനസംഭവത്തിൽ രണ്ടുയുവതികൾ അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ട നിലയിൽ; രണ്ടുസംഭവങ്ങളുടെയും ബന്ധത്തിന്റെ കുരുക്കഴിക്കാനാവാതെ ജർമൻ പൊലീസ്

രാത്രി മഴ തുടങ്ങിയതോടെ ശുഭരാത്രിയും നേർന്ന് റൂമിലേക്ക് മടങ്ങിയ മൂന്നംഗ സംഘം രാവിലെ ഹോട്ടൽ മുറിയിൽ അമ്പുകളേറ്റ് മരിച്ച നിലയിൽ; നെഞ്ചിലും കഴുത്തിലും ചൂണ്ടുവില്ലിൽ നിന്നുള്ള അമ്പുകളേറ്റ് കൊല്ലപ്പെട്ടത് ദമ്പതികളും ഒപ്പം വന്ന 30 കാരിയും; 645 കിലോമീറ്റർ അകലെ രാജ്യത്തിന്റെ മറ്റേ അറ്റത്ത് സമാനസംഭവത്തിൽ രണ്ടുയുവതികൾ അപ്പാർട്ട്‌മെന്റിൽ കൊല്ലപ്പെട്ട നിലയിൽ; രണ്ടുസംഭവങ്ങളുടെയും ബന്ധത്തിന്റെ കുരുക്കഴിക്കാനാവാതെ ജർമൻ പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ബവേറിയ: രണ്ടു സംഭവങ്ങൾ...അഞ്ചുമരണങ്ങൾ. ആദ്യ സംഭവത്തിൽ മൂന്നുമരണം. രണ്ടാമത്തെ സംഭവത്തിൽ രണ്ടും. രണ്ടുസംഭവങ്ങളും നടന്നത് ജർമ്മനിയുടെ രണ്ടറ്റത്തായി. 645 കിലോമീറ്റർ ദൂരവ്യത്യാസത്തിൽ. അന്വേഷകരെ വല്ലാതെ കുഴക്കുന്ന ദുരൂഹ മരണങ്ങൾ. ബവേറിയ സംസ്ഥാനത്തിൽ, പാസാസവും നഗരത്തിലെ ഹോട്ടൽ മുറിയിൽ ചൂണ്ടുവില്ലിൽ നിന്നും തൊടുത്ത അമ്പുകളേറ്റുള്ള മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതോടെയാണ് പൊലീസിനെ കുഴയ്ക്കുന്ന കേസിന്റെ തുടക്കം.

ഓട്ടോപ്‌സി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ചില കാര്യങ്ങളിൽ വ്യക്തത വന്നു. ശനിയാഴ്ചയാണ് സംഭവം. ശാന്തസുന്ദരമായ ഓസ്ട്രിയൻ അതിർത്തിയിലെ പാസ്സാവുവിലെ ഹോട്ടിലാണ് മൂന്നു ജർമൻ പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. റൈൻലാൻഡ് -പാലാറ്റിനേറ്റ് സംസ്ഥാനത്ത് നിന്നുള്ള 33 കാരിയായ സ്ത്രീ, 53 കാരനായ പുരുഷൻ. ലോവർ സാക്‌സണിയിൽ നിന്നുള്ള 30 കാരി. ഇവരെയാണ്ചൂണ്ടുവില്ലിൽ നിനുള്ള അമ്പുകളേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

33 കാരിയും 53കാരനും മുറിയിലെ ബെഡിൽ കൈകൾ കോർത്തുപിടിച്ച നിലയിലാണ് കാണപ്പെട്ടത്. ഇരുവരും ഹൃദയം ലക്ഷ്യമാക്കി എയ്ത അമ്പുകളേറ്റാണ് മരിച്ചത്. മൂന്നാമത്തെ ആൾ 30 കാരി ബെഡിനടുത്ത് തറയിലാണ് കഴുത്തിൽ അമ്പേറ്റ് കിടന്നത്. കട്ടിലിൽ കിടന്ന ദമ്പതികളുടെ നേർക്ക് കൂടുതൽ അമ്പുകൾ എയ്തിട്ടുണ്ട്. എന്നാൽ, ഹൃദയത്തിലേറ്റ് അമ്പാണ് മാരകമായത്. ഇവരെ ആരെങ്കിലും ആക്രമിച്ചതായോ, ഇവർ ചെറുത്തുനിൽക്കാൻ നോക്കിയതായോ ലക്ഷണങ്ങൾ ഒന്നുമില്ല. ഇവർ മദ്യത്തിന്റെയോ, മയക്കുമരുന്നിന്റെയോ ലഹരിയിലായിരുന്നോയെന്നും അന്വേഷിച്ചുവരുന്നു. നാലാമതൊരാൾ സംഭവത്തിൽ ഉൾപ്പെട്ടതായി സൂചനയില്ല. 30 കാരി ആദ്യം ദമ്പതികൾക്ക് നേരേ അമ്പെയ്ത ശേഷം സ്വയം അമ്പുകുത്തി മരിച്ചുവെന്നാണ് അന്വേഷകർ കരുതുന്നത്.

അതിനിടെയാണ് രണ്ടാമത്തെ സംഭവം. പാസാവുവിൽ നിന്ന് 645 കിലോമീറ്റർ അകലെ ലോവർ സാക്‌സണി സംസ്ഥാനത്തിലെ ഗിഫ്ഫോൺ നഗരത്തിൽ. പാസാവുവിൽ കൊല്ലപ്പെട്ട 30 കാരിയുടെ സഹൃത്തടക്കം രണ്ടുപേരുടെ മൃതദേഹങ്ങളാണ് സമാന സാഹചര്യത്തിൽ കണ്ടെടുത്തിട്ടുള്ളത്. എന്നാൽ ഇവരുടെ ശരീരത്തിൽ നിന്നും അമ്പുകൾ കണ്ടെടുത്തിട്ടില്ല. ഇരുവരും മുപ്പതു വയസുള്ളവരാണ. പാസ്സാവു ഹോട്ടലിൽ നടന്ന മരണങ്ങളുമായി എന്തെങ്കിലും ബന്ധം ഈ സംഭവത്തിനുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

മെയ്‌ 11 നു ഫുൾ സ്യുട്ടിൽ താടിയുള്ള ഒരു പുരുഷനും കറുത്ത വേഷത്തിൽ രണ്ടു സ്ത്രീകളും ചെക്ക് ഇൻ ചെയ്യാനെത്തിയത് ഹാൻഡ് ബാഗു പോലും ഇല്ലാതായിരുന്നു. അതിൽ ഒരു സ്ത്രീ 85 യുറോ വാടകയുള്ള ട്രിപ്പിൾ റൂം രണ്ടു ദിവസം മുൻപ് ഓൺലൈൻ ആയാണ് റിസർവ് ചെയ്തത്. 8 മണിക്ക് ശേഷം ഒരാൾ അവരുടെ കാറിൽ നിന്നു നീല നിറമുള്ള ടെന്നീസ് കിറ്റ് സൂക്ഷിക്കുന്നതുപോലുള്ള ഒരു വലിയ ബാഗ് മുറിയിലേക്ക് കൊണ്ടുപോകുന്നതു റിസപ്ഷനിൽ ഉള്ളവർ ശ്രദ്ധിച്ചിരുന്നു. അതിനു ശേഷം സന്തോഷെേത്താ റസ്റ്ററന്റിൽ നിന്ന് സോഫ്റ്റ് ഡ്രിങ്ക് മാത്രം കഴിച്ചു എല്ലാവർക്കും ശുഭരാത്രി ആശംസിച്ചിട്ടാണ് അവർ മുറിയിലേക്കു പോയത്. സകലരെയും അതിശയിപ്പിക്കുന്നതു മൃതദേഹങ്ങൾ കണ്ടെടുക്കുംവരെ അവിടെ നിന്ന് ഒരു ഞരക്കം പോലും കേട്ടിരുന്നില്ല എന്നതാണ്. തൊട്ടടുത്ത മുറികളിൽ ആൾക്കാർ കുടുംബസമേതം താമസിച്ചിരുന്നു. എന്തായാലും കാര്യങ്ങളുടെ സത്യാവസ്ഥ കണ്ടെത്തും വരെ ജർമൻ പൊലീസിന് വെല്ലുവിളിയാകും വ്യത്യസ്തമായ രണ്ടു ഇടങ്ങളിലുണ്ടായ ദുരൂഹമായ ഈ അഞ്ചുമരണങ്ങൾ. പാസാവു സംഭവത്തിൽ, അടുത്ത മുറികളിൽ ഉണ്ടായിരുന്നവർക്ക് നാലാമതൊരാളുടെ സാന്നിധ്യം അനുഭവപ്പെട്ടിട്ടില്ല. മുറിയുടെ പ്രവേശനകവാടത്തിലടക്കം സിസി ടിവികളിൽ അങ്ങിനെ ഒരു രൂപം പതിഞ്ഞിട്ടേയില്ല. അതെ, ദുരൂഹത തുടരുകയാണ്.

വിചിത്ര സംഘമെന്ന് ഹോട്ടലുകാർ

ലഗേജൊന്നും ഇല്ലാതെയാണ് പസാവുവിലെ ഹോ്ട്ടലിൽ മൂന്നംഗസംഘം എത്തിയത്. റിസപ്ഷൻ അടച്ച ശേഷമാണ് ഇവർ കാറുകളിൽ പോയി ബാഗ് എടുത്തത്. അതിൽ ചൂണ്ടുവില്ലുകളും അമ്പുകളുമായിരുന്നു. സംഭവ ശേഷം ഒരുചൂണ്ടുവില്ല് അവശേഷിക്കുകയും ചെയ്തു. യുവതികളുടെ കറുത്ത വേഷവും ഒപ്പമുള്ള പുരുഷന്റെ ഘനഗംഭീരഭാവവും സംഘത്തിന് ഒരുവിചിത്ര സ്വഭാവം നൽകിയിരുന്നുവെന്ന ഹോ്ട്ടലിലെ അതിഥികളിൽ ഒരാൾ പറഞ്ഞു. എല്ലാവർക്കും ഗുഡ് ഈവനിങ് ആശംസിച്ച് സോഫ്റ്റ് ഡ്രിങ്കും വെള്ളവും കുടിച്ച ശേഷം അവർ രണ്ടാം നിലയിലെ മുറിയിലേക്ക് പിൻവാങ്ങി. അപ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു.

18 കഴിഞ്ഞാൽ ക്രോസ്‌ബോ സ്വന്തമാക്കാം

ജർമൻ നിയമപ്രകാരം 18ന് മുകളിലുള്ള ആർക്കും ക്രോസ് ബോ വാങ്ങിക്കാം. 13.5 ലക്ഷം ഷൂട്ടർമാരുള്ള ജർമൻ ഷൂട്ടിങ് ആൻഡ് ആർച്ചറി അസോസിയേഷനിൽ 3000 ത്തോളം പേർ ക്രോസ് ബോ ഉപയോഗിക്കുന്നവരാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP