Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൈബർ ആക്രമണത്തിനിരയാകേണ്ടി വന്നത് നിർദ്ദോഷമായ കമന്റിട്ടതിന്റെ പേരിലെന്ന് പ്രതിഭ എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; മണ്ഡലത്തിലെ വികസനത്തെ സംഘടനാ വിഷയമെന്ന രീതിയിൽ ദുർവ്യാഖ്യാനം ചെയ്തവരിൽ വ്യാജ സഖാക്കളും; കുടുംബ ജീവിതം വരെ പരാമർശിച്ചെത്തിയവർ സഖാക്കളല്ല സൈബർ ഗുണ്ടകളെന്നും പോസ്റ്റിൽ പരാമർശിച്ച് കായംകുളം എംഎൽഎ

സൈബർ ആക്രമണത്തിനിരയാകേണ്ടി വന്നത് നിർദ്ദോഷമായ കമന്റിട്ടതിന്റെ പേരിലെന്ന് പ്രതിഭ എംഎൽഎയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; മണ്ഡലത്തിലെ വികസനത്തെ സംഘടനാ വിഷയമെന്ന രീതിയിൽ ദുർവ്യാഖ്യാനം ചെയ്തവരിൽ വ്യാജ സഖാക്കളും; കുടുംബ ജീവിതം വരെ പരാമർശിച്ചെത്തിയവർ സഖാക്കളല്ല സൈബർ ഗുണ്ടകളെന്നും പോസ്റ്റിൽ പരാമർശിച്ച് കായംകുളം എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

കായംകുളം: ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ പോസ്റ്റിൽ കമന്റ് ചെയ്തതിനെ തുടർന്നുണ്ടായ പ്രശ്‌നങ്ങളിൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് കായംകുളം എംഎൽഎ യു പ്രതിഭയുടെ ഫേസ്‌ബുക്ക് പോസ്റ്റ്. മണ്ഡലത്തിലെ വികസനത്തെ പാർട്ടി സംഘടനകാര്യം എന്ന രീതിയിൽ ദുർവ്യാഖ്യാനത്തോടെ നടത്തിയ ആക്രമണം തനിക്ക് മനസിലാക്കാൻ കഴിയുമെന്ന് പ്രതിഭ കുറിച്ചു.

ഇടതു ചേരിയിൽ നിന്നുമുണ്ടായ വിമർശനങ്ങളെ വ്യാജ സഖാക്കളുടെ കൊഴുപ്പിക്കലായാണ് പ്രതിഭ ചിത്രീകരിച്ചിരിക്കുന്നത്. സഖാക്കൾ എന്നല്ല, സൈബർ ഗുണ്ടായിസം എന്നാണ് വിളിക്കേണ്ടത് എന്നാണ് പ്രതിഭ പറയുന്നത്.

ആർദ്രം പദ്ധതിയുടെ ഭാഗമായി ജില്ലാ ആശുപത്രികൾ നവീകരിക്കുക, രോഗീ സൗഹൃദമാക്കുക എന്ന തീരുമാനമനുസരിച്ചാണ് എട്ട് ജില്ലാ ആശുപത്രികൾക്കും രണ്ട് മെഡിക്കൽ കോളേജുകൾക്കും ഒന്നാംഘട്ടത്തിൽ കാത്ത്ലാബ് അനുവദിച്ചതെന്ന് തുടങ്ങുന്ന ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ പോസ്റ്റിൽ പ്രതിഭ കമന്റ് ഇട്ടതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്.

തന്റെ മണ്ഡലമായ കായംകുളത്തെ താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നാണ് കമന്റിലൂടെ പ്രതിഭ വ്യക്തമാക്കിയത്. തനിക്ക് ചെയ്യാവുന്നതെല്ലാം സമയബന്ധിതമായി ചെയ്തിട്ടും ആക്ഷേപം കേൾക്കുകയാണ്.

തങ്ങളെ പോലെയുള്ള എംഎൽഎമാർ ഒന്നും ചെയ്യാഞ്ഞിട്ടാണ് ആശുപത്രി വികസനം നടക്കാത്തത് എന്ന രീതിയിലെ പ്രചാരണം വേദന ഉണ്ടാക്കിയിട്ടുണ്ട്. ടീച്ചറിൽ നിന്ന് അഭിനന്ദനം കിട്ടാൻ ആഗ്രഹമുണ്ടെന്നും പ്രതിഭ കുറിച്ചു. എന്നാൽ, കെ കെ ശൈലജയെ ഫേസ്‌ബുക്കിലൂടെ വിമർശിച്ചു എന്ന തരത്തിലാണ് സിപിഎം പ്രവർത്തകർ ഈ കമന്റിനെ കണ്ടത്.

ഇതോടെ പ്രതിഭയ്‌ക്കെതിരെ ഫേസ്‌ബുക്കിലെ കമന്റുകളിലൂടെ വലിയ വിമർശനങ്ങൾ വന്നു. പിന്നീട്, ഫേസ്‌ബുക്ക് കുറിപ്പിന് താഴെ മന്ത്രി പക്ഷപാതിത്തം കാണിക്കുന്നു എന്ന തരത്തിൽ എംഎൽഎ കമന്റിട്ടത് ശരിയായില്ലെന്ന് കെ കെ ശൈലജയും പ്രതികരിച്ചിരുന്നു. കാര്യങ്ങൾ പറയാൻ വ്യവസ്ഥാപിതമായ രീതികളുണ്ടെന്നും അതൊന്നും നോക്കാതെ വിമശിച്ച് ഫേസ്‌ബുക്ക് കമന്റിട്ടത് ശരിയായില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇപ്പോൾ കൂടുതൽ പ്രതികരണത്തിനില്ലെന്ന പ്രസ്താവനയുമായി എംഎൽഎ ഇട്ടിരിക്കുന്ന പുതിയ പോസ്റ്റിലെ സഖാക്കളെ കുറിച്ചുള്ള പ്രസ്താവനകൾ വിവാദം കൂടുതൽ സങ്കീർണമാക്കാനാകും ഇടയായകുക.

പോസ്റ്റിന്റെ പൂർണരൂപം

കായംകുളം താലൂക്ക് ആശുപത്രിയുടെ പേരിൽ നിർദ്ദോഷപരമായ ഒരു കമന്റ് ഇട്ടതിനു് എന്തൊരു ആക്രമണം ആയിരുന്നു. മണ്ഡലത്തിലെ വികസനത്തെ പാർട്ടി സംഘടനകാര്യം എന്ന രീതിയിൽ ദുർവ്യാഖ്യാനത്തോടെ നടത്തിയ gang attack ഒക്കെ മനസ്സിലാക്കാൻ കഴിയും. മണ്ഡലത്തിലെ വികസന കാര്യത്തെക്കുറിച്ച് Sportsman Spirit ൽ പറഞ്ഞ കാര്യങ്ങൾ എതിർ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ കുറച്ച് പേർ ആഘോഷമാക്കിയപ്പോ കുറച്ച് വ്യാജസഖാക്കൾ നന്നായി അതിനെ കൊഴുപ്പിച്ചു. അയ്യോ എന്റെ അക്കൗണ്ട് വരെ പൂട്ടിക്കും എന്ന് പറഞ്ഞവരുണ്ട്. (പേടിച്ച് പനിയായി കിടപ്പിലാരുന്നു ).. വ്യക്തിപരമായി ചിലർക്കൊക്കെ ചില്ലറ വിരോധമൊക്കെ ഉണ്ട് എന്ന് ചില കമന്റിലൂടെ മനസ്സിലായി. എന്റെ കുടുംബ ജീവിതം വരെ ചില കമന്റിൽ പരാമർശിച്ചത് കണ്ടു. അവരെയൊക്കെ സഖാവ് എന്ന് സംബോധന ചെയ്യാൻ ഞാൻ അറയ്ക്കും. സഖാവ് എന്ന വാക്കിന് അവർ അർഹരും അല്ല. സൈബർ ഗുണ്ടായിസം എന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയേണ്ടത്... കൂടുതൽ പറയുന്നില്ല. ഇവിടെ നിർത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP