Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്പിളിമാമനും പ്രായാധിക്യമോ? ചന്ദ്രൻ ചുരുങ്ങുന്നതായും ഉപരിതലത്തിൽ ചുളിവുകൾ വീഴുന്നതായും പഠനം; നാസയുടെ ലൂണാർ റീകണൈസൻസ് ഓർബിറ്റർ പകർത്തിയ 12,000 ചിത്രങ്ങൾ പഠനവിധേയമാക്കി ശാസ്ത്രജ്ഞർ; ഇതിനോടകം തന്നെ 150 അടി ചുരുങ്ങിയെന്നും ചുളിവുകൾക്കൊപ്പം തന്നെ പ്രകമ്പനങ്ങൾ ഉണ്ടാകുന്നുണ്ടെന്നും റിപ്പോർട്ട്

അമ്പിളിമാമനും പ്രായാധിക്യമോ? ചന്ദ്രൻ ചുരുങ്ങുന്നതായും ഉപരിതലത്തിൽ ചുളിവുകൾ വീഴുന്നതായും പഠനം; നാസയുടെ ലൂണാർ റീകണൈസൻസ് ഓർബിറ്റർ പകർത്തിയ 12,000 ചിത്രങ്ങൾ പഠനവിധേയമാക്കി ശാസ്ത്രജ്ഞർ;  ഇതിനോടകം തന്നെ 150 അടി ചുരുങ്ങിയെന്നും ചുളിവുകൾക്കൊപ്പം തന്നെ പ്രകമ്പനങ്ങൾ ഉണ്ടാകുന്നുണ്ടെന്നും റിപ്പോർട്ട്

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ: അമ്പിളിമാമനും പ്രായാധക്യമാകുന്നുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ നാസയിൽ നിന്നും പുറത്ത് വരുന്നത്. ചന്ദ്രന്റെ ഉപരിതലത്തിൽ ചുളിവുകൾ വീഴുന്നതായും ചന്ദ്രൻ ചുരുങ്ങുന്നതായുമാണ് ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നത്. ഭൂമിയുമായി താരതമ്യം ചെയ്ത് നോക്കിയാൽ അന്തരീക്ഷത്തിൽ പാളികൾ ഇല്ലാത്തതാണ് ചന്ദ്രൻ ചുരുങ്ങുന്നത് എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. നാസയുടെ തന്നെ ലൂണാർ റീകണൈസൻസ് ഓർബിറ്റർ പകർത്തിയ ചിത്രങ്ങളിൽ നടത്തിയ പഠനമാണ് ഇതിന് കാരണമായത്.

ചന്ദ്രനിൽ നിന്നുള്ള വ്യത്യസ്ഥങ്ങളായ 12,000ൽ അധികം ചിത്രങ്ങളാണ് ഇതിനായി ശാസ്ത്രജ്ഞർ ഉപയോഗിച്ചത്. ഇവയിൽ ഇപ്പോഴും പഠനം തുടർന്നുകൊണ്ടിരിക്കുകയാണ്. ചന്ദ്രന്റെ ഉപരിതലത്തിൽ ചുളിവുകൾ മാത്രമല്ല ഇതിന് പുറമേ പ്രകമ്പനങ്ങളും ഉണ്ടാകുന്നതായാണ് ശാസ്ത്രജ്ഞർ പറയുന്നുത്. ഇതുകൊണ്ട് കൂടിയാവാം ചുരുങ്ങുന്നതെന്നാണ് ശാസ്ത്ര നിരീക്ഷകരുടെ കണ്ടെത്തൽ.

കഴിഞ്ഞ ആയിരക്കണക്കിന് വർഷങ്ങൾക്കിടെ ചന്ദ്രൻ 150 അടിയോളം ചുരുങ്ങിയെന്നാണ് കരുതുന്നത്. അപ്പോളോ 17 ബഹിരാകാശ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ. നേച്ചർ ജിയോസയൻസസ് എന്ന ജേണലിനാണ് ഈ കണ്ടെത്തലിനെ കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചന്ദ്രനിൽ എപ്പോഴും പ്രകമ്പനങ്ങളുണ്ടാകുന്നുണ്ടെന്നും ഇതുമൂലം ചന്ദ്രൻ തുടർച്ചയായി ചുരുങ്ങുന്നുണ്ടെന്നും ഈ ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP