Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐപിഎല്ലിൽ ചില താരങ്ങളുടെ മോശം ഫോം ലോകകപ്പിന് തിരിച്ചടിയാകില്ല; വിവിധ സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ വജ്രായുധങ്ങൾ വേറയുമുണ്ട്; ഓസ്‌ട്രേലിയ മുതൽ വിൻഡീസ് വരെ അപകടകാരികൾ; ലോകകപ്പിന് ഇന്ത്യ സുസജ്ജമെന്ന് രവി ശാസ്ത്രി

ഐപിഎല്ലിൽ ചില താരങ്ങളുടെ മോശം ഫോം ലോകകപ്പിന് തിരിച്ചടിയാകില്ല; വിവിധ സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ വജ്രായുധങ്ങൾ വേറയുമുണ്ട്; ഓസ്‌ട്രേലിയ മുതൽ വിൻഡീസ് വരെ അപകടകാരികൾ;  ലോകകപ്പിന് ഇന്ത്യ സുസജ്ജമെന്ന് രവി ശാസ്ത്രി

സ്പോർട്സ് ഡെസ്‌ക്

മുംബൈ: രണ്ട് മാസത്തോളം നീണ്ട് നിന്ന് ഐപിഎൽ പോര് സമാപിച്ചതോടെ ക്രിക്കറ്റ് ആരാധകർ എല്ലാം ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുകയാണ്. ഐപിഎല്ലിൽ ഇന്ത്യൻ താരങ്ങൾ നടത്തിയ പ്രകടനങ്ങൾ ലോകകപ്പിനുള്ള അളവുകോലായി കാണാൻ കഴിയില്ലെങ്കിലും ടീമിലെ ചില താരങ്ങളുടെ ഫോമിനെ കുറിച്ചോർത്ത് കോലിയും രവിശാസ്ത്രിയും തലപുകയ്ക്കുന്നുണ്ട്. 2011 ആവർത്തിക്കാൻ ഇംഗ്ലണ്ടിലേക്ക് വിമാനം കയറുമ്പോൾ പക്ഷേ ആത്മവിശ്വാസത്തിന് കുറവില്ലെന്നാണ് ടീം പരിശീലകൻ ശാസ്ത്രി അഭിപ്രായപ്പെടുന്നത്.

ഐപിഎൽ പകുതി ആയപ്പോഴാണ് ഇന്ത്യ ലോകകപ്പ് ടീമിനെ തിരഞ്ഞെടുത്തത്. ടീമിൽ നിന്ന് തഴയപ്പെട്ടവർ പിന്നീട് മികച്ച പ്രകടനം കാഴ്ച വെച്ചത് തലവേദന സൃഷ്ടിക്കുന്നുണ്ട്. വിജയ ശങ്കർ കുൽദീപ് യാദവ് എന്നിവരുടെ മോശം ഫോമും കേദാർ ജാദവിന്റെ പരിക്കും ഇന്ത്യക്ക് തിരിച്ചടിയാണ്. നാലാം നമ്പറിൽ കളിക്കാൻ കൊണ്ട് പോകുന്ന വിജയ് ശങ്കർ പക്ഷേ കെഎൽ രാഹുലിന് വഴി മാറി കൊടുക്കേണ്ടി വരും. കേദാർ ജാദവിന് പകരം സ്റ്റാൻഡ് ബൈ ലിസ്റ്റിലുള്ള അമ്പട്ടി റായുഡു പക്ഷേ മികച്ച ഫോമിലല്ല. ജാദവിന്റെ പരിക്ക് ഭേദമായില്ലെങ്കിൽ പന്തിന് നറുക്ക് വീണേക്കും.

എല്ലാ തരത്തിലും ലോകകപ്പിന് ഇന്ത്യ സജ്ജരാണെന്നും ഇന്ത്യയുടെ ശേഖരത്തിൽ ഒട്ടേറെ ആയുധങ്ങളുണ്ടെന്നും വേണ്ടസമയത്ത് പ്രയോഗിക്കുമെന്നും രവി ശാസ്ത്രി പറയുന്നു. ഏത് സാധ്യതയും ഉപയോഗിക്കാവുന്ന വിധം വഴക്കമുള്ള ലോകകപ്പ് ക്രിക്കറ്റ് ടീമാണ് ഇന്ത്യയുടേത്. ഇന്ത്യയുടെ ശേഖരത്തിൽ ഒട്ടേറെ ആയുധങ്ങളുണ്ട്. വേണ്ടസമയത്ത് പ്രയോഗിക്കും.നാലാം നമ്പറിൽ വിജയ്ശങ്കറോ മറ്റാരെങ്കിലുമോ സ്ഥാനം ഉറപ്പിച്ചിട്ടില്ല. ആ സ്ഥാനത്തേക്ക് പലരും അർഹരാണ്.

അതിനെക്കുറിച്ച് എനിക്ക് ആശങ്കകളില്ല. കുൽദീപ് യാദവിന്റെ മോശം ഫോമോ കേദാർ യാദവിന്റെ പരിക്കോ പ്രശ്നമുള്ള കാര്യങ്ങളല്ല. കേദാറിന് എല്ലിന് പൊട്ടലൊന്നുമില്ല. ലോകകപ്പാവുമ്പോഴേക്കും സുഖമാവും. വെസ്റ്റിൻഡീസും ഓസ്‌ട്രേലിയയും സൂക്ഷിക്കേണ്ട ടീമുകളാണ്. ഇന്ത്യയിൽ വീൻഡീസിനെതിരേയുള്ള പരമ്പര നമുക്ക് കഠിനമായിരുന്നു. ക്രിസ് ഗെയ്‌ലും ആന്ദ്രെ റസലും ഇല്ലാതിരുന്നിട്ടും അവർ നന്നായി കളിച്ചു. ഓസ്‌ട്രേലിയയാണെങ്കിൽ എല്ലാ ലോകകപ്പിലും മികച്ച പ്രകടനം നടത്തുന്നവരാണ്. രവി ശാസ്ത്രി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP