Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുലർച്ചെ മൂന്നുമണിക്ക് കെട്ടിടത്തിന്റെ മുകൾ നിലയിലേക്കു യുവതി വലിഞ്ഞുകയറിയത് മദ്യപിക്കാൻ; ചുറ്റും നിന്ന് പ്രോത്സാഹിപ്പിച്ചവർ ഊരുംപേരും ചോദിക്കാൻ വിട്ടുപോയി; ദൃശ്യങ്ങൾ വൈറലായതോടെ ധീരവനിതയെ അന്വേഷിച്ച് കെട്ടാനുറച്ച കുടിയന്മാരും

പുലർച്ചെ മൂന്നുമണിക്ക് കെട്ടിടത്തിന്റെ മുകൾ നിലയിലേക്കു യുവതി വലിഞ്ഞുകയറിയത് മദ്യപിക്കാൻ; ചുറ്റും നിന്ന് പ്രോത്സാഹിപ്പിച്ചവർ ഊരുംപേരും ചോദിക്കാൻ വിട്ടുപോയി; ദൃശ്യങ്ങൾ വൈറലായതോടെ ധീരവനിതയെ അന്വേഷിച്ച് കെട്ടാനുറച്ച കുടിയന്മാരും

മറുനാടൻ ഡെസ്‌ക്‌

സിഡ്‌നി: വെള്ളമടിക്കണമെന്ന അടങ്ങാത്ത മോഹവുമായി യുവതി ബാറിന് മുന്നിലെത്തിയപ്പോഴേക്കും ബാറിലേക്കുള്ള വാതിൽ സെക്യൂരിറ്റിക്കാരൻ അടച്ചിരുന്നു. മുകൾ നിലയിൽ പ്രവർത്തിക്കുന്ന ബാറിലേക്ക് തന്നെ കടത്തിവിടണമെന്ന് യുവതി സുരക്ഷാ ജീവനക്കാരോട് കാലുപിടിച്ച് അപേക്ഷിച്ചിട്ടും അവരുടെ മനസ്സലിഞ്ഞില്ല. ഒടുവിൽ രണ്ടും കൽ്പിച്ച് യുവതി മുകൾ നിലയിലേക്ക് വലിഞ്ഞു കയറി.

പുലർച്ചെ മൂന്നുമണിക്ക് ബാറിന്റെ രണ്ടാംനിലയിലേക്ക് സുരക്ഷാമുൻകരുതലൊന്നുമില്ലാതെ വലിഞ്ഞുകയറുന്ന യുവതിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. തെക്കൻ ആസ്‌ട്രേലിയയിലാണ് മദ്യം കഴിക്കാനായി കെട്ടിടത്തിന്റെ മുകൾ നിലയിലേക്കു പാതിരാത്രിയിൽ വലിഞ്ഞു കയറിയത്.

ബാറിലേക്കുപോകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കാവൽക്കാരോട് യുവതി കെഞ്ചിയെങ്കിലും അവരുടെ മനസുമാറിയില്ല. തുടർന്നാണ് ചുവരിലൂടെ പറ്റിപ്പിടിച്ച് മുകളിലേക്ക് കയറാൻ തുടങ്ങിയത്. ബാൽക്കണിവഴി ഉള്ളിൽ കടന്ന് ബാറിനുള്ളിൽ പ്രവേശിക്കാനായിരുന്നു പദ്ധതി. മുട്ടിനുമുകളിൽ നിൽക്കുന്ന മിഡിയും ഹൈഹീൽ ഷൂസും ധരിച്ച് ഒരു കൂസലുംകൂടാതെയായിരുന്നു യുവതിയുടെ കയറ്റം. ചുറ്റിലും ഉള്ളവരുടെ പ്രോത്സാഹനം കൂടിയായതോടെ വേഗം കൂടി. നിമിഷങ്ങൾക്കുള്ളിൽ രണ്ടാം നിലയിലെത്തി.കാഴ്ചക്കാരായി നിന്ന ചിലരാണ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയയിൽ പോസ്റ്റുചെയ്തത്. രണ്ടാം നിലയിൽ എത്തിയെങ്കിലും യുവതിക്ക് ബാറിൽ കയറാനായോ എന്ന് വ്യക്തമല്ല.

ദൃശ്യത്തിലെ യുവതിയെ കണ്ടുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ചിലർ. കണ്ടുപിടിച്ചാൽ കെട്ടിക്കോട്ടെ എന്നുചോദിക്കും എന്നാണ് തിരച്ചിലുകാരിൽ ചിലർ പറയുന്നത്.അർദ്ധരാത്രിക്കുശേഷം ബാറിൽ ആർക്കും പ്രവേശനം അനുവദിക്കാത്തതാണ് യുവതിയെ ഈ സാഹസത്തിന് പ്രേരിപ്പിച്ചത്. പാതിരാത്രിയാവുന്നതോടെ മുകൾ നിലയിലെ ബാറിലേക്കുള്ള പ്രവേശനകവാടം അടയ്ക്കും. ഉള്ളിലുള്ളവർക്ക് എത്രനേരം വേണമെങ്കിലും ചെലവഴിക്കാം. ഫിറ്റായി അടിയും വഴക്കും പതിവായതോടെയാണ് ഈ നിബന്ധന ഏർപ്പെടുത്തിയത്. ഏതായാലും മദ്യം കഴിക്കാൻ ഇത്രയധികം കഷ്ടപ്പെട്ട യുവതിയുടെ പേരും വീടും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP