Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അക്രമത്തിന് പിന്നിൽ ബിജെപിയെന്ന് മമത; ബംഗാൾ സർക്കാരിനെ പിരിച്ചു വിടണമെന്ന് യുപി മുഖ്യൻ യോഗി ആദിത്യനാഥ്; മമതയെ പ്രചരണത്തിൽ നിന്ന് വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് ബിജെപി; കൊൽക്കത്തയിലെ ആക്രമങ്ങളുടെ പഴി പരസ്പരം ചാരി ബിജെപിയും തൃണമൂലും; അടുക്കാനാകാത്ത വിധം മോദിയും മമതയും അകലുമ്പോൾ

അക്രമത്തിന് പിന്നിൽ ബിജെപിയെന്ന് മമത; ബംഗാൾ സർക്കാരിനെ പിരിച്ചു വിടണമെന്ന് യുപി മുഖ്യൻ യോഗി ആദിത്യനാഥ്; മമതയെ പ്രചരണത്തിൽ നിന്ന് വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് ബിജെപി; കൊൽക്കത്തയിലെ ആക്രമങ്ങളുടെ പഴി പരസ്പരം ചാരി ബിജെപിയും തൃണമൂലും; അടുക്കാനാകാത്ത വിധം മോദിയും മമതയും അകലുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊൽക്കത്തിയിലെ ബിജെപി റോഡ്‌ഷോയ്ക്കിടെ അക്രമം ഉണ്ടായത് ദേശീയ തലത്തിൽ വിവാദങ്ങൾക്ക് വഴി വയ്ക്കുന്നു. അക്രമത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ആരോപിച്ചു. അമിത് ഷായുടെ റാലിക്കിടെ കൊൽക്കത്തയിൽ വ്യാപക സംഘർഷമാണുണ്ടായത്. അമിത് ഷായുടെ റാലിയിലെ വാഹനത്തിന് നേരെ കൊൽക്കത്ത സർവകലാശാല ക്യാമ്പസിൽനിന്ന് കല്ലേറുണ്ടായതിന് പിന്നാലെയാണ് സംഘർഷം ഉടലെടുത്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനുപിന്നാലെ ബിജെപി. പ്രവർത്തകരും അക്രമാസക്തരായി. വാഹനങ്ങൾ കത്തിക്കുകയും വിദ്യാർത്ഥികളെ ആക്രമിക്കുകയും ചെയ്തു. ഇതിനിടെ ബിജെപിയെ കടന്നാക്രമിച്ച് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും രംഗത്ത് വന്നു.

കൊൽക്കത്തയിലെ അക്രമങ്ങളിലൂടെ മമതയും മോദിയും തമ്മിലെ ഭിന്നത കൂടുകയാണ്. ഒരിക്കലും തൃണമൂലം ബിജെപിയും കൈകോർക്കില്ലെന്ന് വ്യക്തമാക്കുന്നതാണ് നിലവിലെ സംഭവവികാസങ്ങൾ. അതിനിടെ പ്രധാനമന്ത്രിയായി രാഹുൽ ഗാന്ധിയെ പോലും അംഗീകരിക്കുമെന്ന സൂചന തൃണമൂൽ നൽകിയിട്ടുണ്ട്. ബിജെപിയും തൃണമൂലിനെ ബംഗാളിലെ പ്രധാന എതിരാളിയായി കാണുന്നതോടെ ദേശീയ തലത്തിൽ ഇവർ തമ്മിലെ സഖ്യസാധ്യത പൂർണ്ണമായും അടയുകയാണ്.

കൊൽക്കത്ത നഗരത്തിൽനിന്ന് നോർത്തുകൊൽക്കത്തയിലെ സ്വാമി വിവേകാനന്ദന്റെ വസതി വരെയാണ് ബിജെപി. ദേശീയ അധ്യക്ഷന്റെ റാലി സംഘടിപ്പിച്ചിരുന്നത്. ആയിരക്കണക്കിന് പ്രവർത്തകരാണ് കൊൽക്കത്തയിലെ റാലിയിൽ പങ്കെടുത്തത്. ബിജെപി. റാലി കൊൽക്കത്ത സർവകലാശാല ക്യാമ്പസിന് സമീപമെത്തിയതോടെ തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ പ്രതിഷേധമുയർന്നു. സർവകലാശാല ക്യാമ്പസിൽനിന്ന് അമിത് ഷാ ഗോ ബാക്ക് മുദ്രാവാക്യം വിളികളുയർന്നു. ഇതിനു മറുപടിയായി ബിജെപി. പ്രവർത്തകർ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കി. ഇതിനിടെയാണ് സർവകലാശാല ക്യാമ്പസിൽനിന്ന് റാലിക്ക് നേരെ കല്ലേറുണ്ടായത്. തുടർന്ന് ബിജെപി. പ്രവർത്തകരും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. പൊലീസ് ഇരുവിഭാഗത്തെയും ലാത്തിവീശി ഓടിക്കാൻ ശ്രമിച്ചെങ്കിലും പരസ്പരം കല്ലേറ് തുടർന്നു.

തൃണമൂൽ പ്രവർത്തകരെ ക്യാമ്പസിനകത്താക്കി സർവകലാശാലയുടെ ഗേറ്റുകളെല്ലാം പൊലീസ് അടച്ചിട്ടു. ഇതിനുപിന്നാലെയാണ് ക്യാമ്പസിന് പുറത്തുണ്ടായിരുന്ന വാഹനങ്ങൾ അഗ്‌നിക്കിരയാക്കിയത്. വിദ്യാസാഗർ കോളേജിലെ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയും ആക്രമണത്തിൽ തകർത്തു. സംഘർഷം രൂക്ഷമായതോടെ പൊലീസ് ലാത്തിവീശി. തുടർന്ന് ബിജെപി. പ്രവർത്തകർ സർവകലാശാല പരിസരത്ത് നിന്നും പിരിഞ്ഞുപോയെങ്കിലും സ്ഥലത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. ഈ മേഖലയിൽ മമതാ ബാനർജി സന്ദർശനം നടത്തി. ബിജെപി പുറത്തുനിന്നും എത്തിച്ചവർ നേരത്തേ ആസൂത്രണം ചെയ്താണ് അക്രമമുണ്ടാക്കിയതെന്ന് മമതാ ബാനർജി ആരോപിച്ചു. ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർത്തതിനു പിന്നിൽ ബിജെപിയാണെന്നും അവർ പറഞ്ഞു.

ബംഗാളിലെ അക്രമത്തെ തുടർന്ന് ബിജെപി സംഘം തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ടു പരാതി അറിയിച്ചു. പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ, കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരാതി ഉന്നയിച്ചത്. അക്രമത്തിനു പിന്നിലുള്ളവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നും മമതാ ബാനർജിയെ പ്രചാരണം നടത്തുന്നതിൽനിന്നു വിലക്കണമെന്നും ബിജെപി സംഘം ആവശ്യപ്പെട്ടു. മമതയെ പിരിച്ചു വിടണമെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടത്.

മമതയ്‌ക്കെതിരെ കടുത്ത വിമർശനമാണ് അമിത് ഷായും നടത്തിയത്. കൊൽക്കത്തയിൽ നടന്ന റോഡ്‌ഷോയിൽ ഓരോ പൗരന്മാരും പങ്കെടുത്തു. ഇതിൽ അസ്വസ്ഥരായ തൃണമൂൽ കോൺഗ്രസാണ് അക്രമം നടത്തിയത്. കലാപമുണ്ടായിട്ടും തീരുമാനിച്ച സ്ഥലത്തും സമയത്തും തന്നെ പരിപാടി അവസാനിച്ചു. ഇതിനു ബിജെപി പ്രവർത്തകരെ അഭിനന്ദിക്കുന്നു- റോഡ് ഷോയ്ക്കു ശേഷം അമിത് ഷാ ദേശീയ വാർത്താ ഏജൻസി എഎൻഐയോടു പറഞ്ഞു.

ബംഗാളിൽ അവസാനഘട്ടതിരഞ്ഞെടുപ്പിൽ വോട്ടിലൂടെയാണ് ഈ അക്രമങ്ങൾക്കു ജനങ്ങൾ മറുപടി നൽകേണ്ടത്. സംസ്ഥാനത്ത് അക്രമങ്ങൾ ഇല്ലാതാക്കണമെങ്കിൽ തൃണമൂൽ കോൺഗ്രസിനെ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP