Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുരാണസ്ഥലശബ്ദകോശം പുസ്തകം പ്രകാശനം ചെയ്തു

പുരാണസ്ഥലശബ്ദകോശം പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: പ്രഭാഷകനും എഴുത്തുകാരനുമായ കരുപ്പൂര് ജി.വി.നായർ രചിച്ച് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുരാണസ്ഥലശബ്ദകോശം എന്ന പുസ്തകത്തിന്റെ പ്രകാശനം തിരുവനന്തപുരത്ത് എൻ.വി ഹാളിൽ പ്രമുഖ ഭാഷാ പണ്ഡിതൻ ഡോ.വി.ആർ.പ്രബോധചന്ദ്രൻ നായർ കവി പ്രൊഫ.വി.മധുസൂദനൻ നായർക്ക് നൽകി നിർവഹിച്ചു.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ അധ്യക്ഷത വഹിച്ചു. പ്രൊഫ.ചെങ്കൽ സുധാകരൻ പുസ്തകം പരിചയപ്പെടുത്തി. പ്രൊഫ.വി.മധുസൂദനൻ നായർ, ഗ്രന്ഥകാരൻ പ്രൊഫ. കരുപ്പൂര് ജി.വി.നായർ എന്നിവർ സംസാരിച്ചു.കുരീപ്പുഴ സജീവ് പുരാണപാരായണം നടത്തി. റിസർച്ച് ഓഫീസർ രമ്യ.കെ.ജയപാൽ സ്വാഗതവും എഡിറ്റോറിയൽ അസിസ്റ്റന്റ് ദീപ്തി കെ.ആർ.നന്ദിയും പറഞ്ഞു. 100രൂപയാണ് പുസ്തകത്തിന്റെ വില.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP