Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാത്രികാലത്ത് 'സ്ത്രീകളെ' തേടിയെത്തുന്ന അനാശാസ്യക്കാരെ വളച്ചെടുക്കും; അവിഹിതത്തിന് സുരക്ഷിത സ്ഥലത്തേക്ക് പോകാമെന്ന വാഗ്ദാനം നൽകി വശീകരിച്ച് കൊണ്ടു പോവുക തിരുവല്ലത്തേക്ക്; മർദ്ദനവും പണം പിടിച്ചു പറിയും നടത്തിയ ശേഷം മുങ്ങും; പെൺകെണി സംഘത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിക്കുന്നത് തിരുവല്ലത്ത് തമിഴ്‌നാട്ടുകാർ ആക്രമിക്കപ്പെട്ടപ്പോൾ; തലസ്ഥാനത്തും 'ഹണിട്രാപ്പ്' സജീവം; ഉഷയും മുഹമ്മദ് ജിജാസും കുടുങ്ങുമ്പോൾ

രാത്രികാലത്ത് 'സ്ത്രീകളെ' തേടിയെത്തുന്ന അനാശാസ്യക്കാരെ വളച്ചെടുക്കും; അവിഹിതത്തിന് സുരക്ഷിത സ്ഥലത്തേക്ക് പോകാമെന്ന വാഗ്ദാനം നൽകി വശീകരിച്ച് കൊണ്ടു പോവുക തിരുവല്ലത്തേക്ക്; മർദ്ദനവും പണം പിടിച്ചു പറിയും നടത്തിയ ശേഷം മുങ്ങും; പെൺകെണി സംഘത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിക്കുന്നത് തിരുവല്ലത്ത് തമിഴ്‌നാട്ടുകാർ ആക്രമിക്കപ്പെട്ടപ്പോൾ; തലസ്ഥാനത്തും 'ഹണിട്രാപ്പ്' സജീവം; ഉഷയും മുഹമ്മദ് ജിജാസും കുടുങ്ങുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: രാത്രി കാലങ്ങളിൽ തമ്പാനൂരിൽ ബസും ട്രെയിനും ഇറങ്ങുന്നവരെ വളച്ചെടുത്ത് ചതിക്കുഴിയിൽ വീഴ്‌ത്താൻ പെൺകണി സംഘങ്ങളും. അനാശാസ്യത്തിന് താൽപ്പര്യം കാട്ടി അവർക്കൊപ്പം പോകുന്നവർ കുരുങ്ങുന്നത് പെൺകെണികളിലാണ്. ഇത്തരം പെൺകെണികളിൽ കുരുങ്ങി മർദ്ദനവും കാശ് നഷ്ടവും മാനഹാനിയും നേരിട്ടത് ഒട്ടനവധി പേർക്ക്.

തമ്പാനൂർ-കോവളം ബെൽറ്റിൽ നിരന്തരം ഇത്തരം സംഭവങ്ങൾ അരങ്ങേറിയിട്ടും ഒരാൾ പോലും പരാതിയുമായി പൊലീസിനെ സമീപിച്ചതുമില്ല. ഇരയായവർ പരാതി നൽകാൻ തയ്യറാകാത്തതിനാൽ സംഭവങ്ങളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതുമില്ല. തമ്പാനൂരിലെ പെൺകെണികൾക്ക് നേതൃത്വം നൽകിയവർക്ക് പൊലീസിനെ വെട്ടിച്ച് വിലസാൻ കഴിഞ്ഞത് പരാതി വരാത്ത അവസ്ഥ കാരണമാണ്. തിരുവല്ലം വണ്ടിത്തടത്ത് അർധരാത്രിക്കുശേഷം തമിഴ്‌നാട്ടുകാരുടെ കാർ തടഞ്ഞു നിർത്തി ആക്രമിച്ചു ആഭരണങ്ങൾ തട്ടിയ കേസാണ് തമ്പാന്നൂരിലെ ഒരു പെൺകെണി സംഘത്തിന് വിലങ്ങു വീഴാൻ കാരണം. ഇത്തരം കൂടുതൽ പെൺകെണി സംഘങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഫോർട്ട് എസിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം.

തമ്പാനൂരിലെ പെൺകെണി സംഘങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിൽ നിന്നും ലഭിക്കുന്നത്. രാത്രികാലങ്ങളിൽ സ്ത്രീകളെ അന്വേഷിച്ച് എത്തുന്നവരെ നിരീക്ഷിക്കാൻ തമ്പാനൂരിൽ പെൺകെണി സംഘങ്ങളുണ്ട്. സ്ഥല പരിചയം ഇല്ലാത്തവർ ആണ് വലയിൽ കുരുങ്ങിയത് എന്ന് ഇവർ ആദ്യം ഉറപ്പാക്കും. അതിനു ശേഷം സ്ത്രീകളെ കാണിച്ചു കൊടുക്കും. സുരക്ഷിതമായ സ്ഥലങ്ങൾ തങ്ങളുടെ കൈവശമുണ്ടന്നു പറഞ്ഞു ഇരകളെ കൂട്ടിക്കൊണ്ടു പോകും. ഇവർ പോകുന്ന വഴിയേ ബൈക്കിൽ മറ്റുസംഘങ്ങൾ അകമ്പടി സേവിക്കും. തിരുവല്ലം ഭാഗത്ത് എത്തിയാൽ ഇവരെ ആക്രമിച്ച് പണവും സ്വർണം ഉണ്ടെങ്കിൽ അതും കവരും. ശാരീരിക മർദ്ദനങ്ങൾ അത് വേറെയും. മർദ്ദനമേറ്റവർ ഇത് പുറത്ത് പറയാൻ മടിക്കും. പരാതിയും നൽകില്ല. ഇതാണ് പെൺകെണി സംഭവങ്ങൾക്ക് വളം വെച്ചത്.

പൊലീസ് ഇടപെടൽ വരാത്തതിനാൽ പെൺകെണി സംഘങ്ങൾക്ക് കൂടുതൽ പേരെ കെണിയിൽ അകപ്പെടുത്താൻ അവസരം ലഭിച്ചു. ഇപ്പോൾ അറസ്റ്റിലായ ഉഷയും മുഹമ്മദ് ജിജാസും തന്നെ ഒട്ടനവധി പേരെ തങ്ങൾ പെൺകെണിയിൽ കുരുക്കിയതായി പൊലീസിനോട് വെളിപ്പെടുത്തി.കെണിയിൽ കുരുങ്ങിയ ഒരാളും പൊലീസിനോട് ഇത് സംബന്ധിച്ച് പരാതിപ്പെട്ടിട്ടുമില്ല. പൊലീസിന് ഇത് സംബന്ധിച്ച് സൂചനകൾ ലഭിച്ചതുമില്ല. ഇതോടെയാണ് അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് സംഘം തീരുമാനിച്ചത്. തിരുവല്ലം വണ്ടിത്തടത്ത് അർധരാത്രിക്കുശേഷം തമിഴ്‌നാട്ടുകാരുടെ കാർ തടഞ്ഞു നിർത്തി ആക്രമിച്ചു സ്വർണാഭരണം കവർന്നതോടെയാണ് ഉഷയിലേക്കും മുഹമ്മദ് ജിജാസിലേക്കും അന്വേഷണം എത്തുകയും ഇവർ അറസ്റ്റിലാവുകയും ചെയ്തത്. ഇനിയും രണ്ടുപേർ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകാനുണ്ട്. ഈ തട്ടിപ്പിൽ കൂടുതൽ അന്വേഷണം നടത്താനുമുണ്ട്-അന്വേഷണ സംഘം പറയുന്നു.

രാത്രി കാലങ്ങളിൽ സ്ത്രീകളെ അന്വേഷിച്ച് എത്തിയ ഒട്ടനവധി പേർ തമ്പാനൂരിൽ അറസ്റ്റിലായ തട്ടിപ്പ് സംഘത്തിന്റെ വലയിൽ കുരുങ്ങിയതായി കരുതുന്നുവെന്ന് ഈ കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം മറുനാടനോട് വെളിപ്പെടുത്തി. തട്ടിപ്പ് സംഘത്തിന്റെ വലയിൽ കുരുങ്ങി മർദ്ദനം ഏൽക്കുകയും കാശ് നഷ്ടമാകുകയും ചെയ്തവർ ആരും ഇതുവരെ പൊലീസിൽ പരാതി നൽകിയില്ലെന്നും അന്വേഷണ സംഘം പറഞ്ഞു. ഓട്ടോഡ്രൈവർമാരും തമ്പാന്നൂരിലെ തെരുവ് വേശ്യകളുമാണ് ഈ സംഭവങ്ങളിൽ കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത്. മർദ്ദനം പുറത്തു പറയാൻ ഇരയായവർ ആരും തയ്യാറായതുമില്ല. പക്ഷെ തമിഴ്‌നാട് സംഘം പരാതിപ്പെടാൻ തയ്യാറായതോടെ അന്വേഷണം പെൺകെണി സംഘങ്ങളിലേക്ക് നീങ്ങുകയായിരുന്നു.

തിരുവല്ലം വണ്ടിത്തടത്ത് അർധരാത്രിക്കുശേഷമാണ് തമിഴ്‌നാട്ടുകാരുടെ കാർ തടഞ്ഞു നിർത്തി ഈ സംഘം ആക്രമണം നടത്തിയത്. കവർന്നതു സ്ത്രീയെ കാട്ടി വശീകരിച്ചാണ് ഈ സംഭവവും നടന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. തമിഴ്‌നാട് കുലശേഖരം സ്വദേശികളായ അനീഷ്‌കുമാർ, അഭിഷേക് എന്നിവരാണ് മോഷണത്തിനിരയായത്. വണ്ടിത്തടം കുരിശടിക്കു സമീപം വച്ച് ഓട്ടോറിക്ഷയിലെത്തിയ സ്ത്രീയുൾപ്പെടെയുള്ള സംഘവും പിന്നാലെ ബൈക്കിലെത്തിയവരും ചേർന്നു ഇവരുടെ കാറുതടഞ്ഞ് നിർത്തിയാണ് മർദ്ദനവും ആഭരണം തട്ടിപ്പറിക്കുകയും ചെയ്തത്. ഇപ്പോൾ പിടിയിലായ സ്ത്രീയുൾപ്പെട്ട സംഘം ഇതു വരെ എട്ടോളം തട്ടിപ്പുകൾ നടത്തിയിട്ടുണ്ട് എന്നാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. പക്ഷെ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്താനാണ് പൊലീസ് ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP