Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കിടിലൻ ഓഫറുകളുമായി ഇൻഡിഗോ എയർലൈൻസ്; വെറും 3499 രൂപക്ക് അന്താരാഷ്ട്ര വിമാനയാത്ര വാഗ്ദാനം ചെയ്ത് രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനി; വേനൽക്കാല കിഴിവിൽ ടിക്കറ്റുകൾ ബുക്കുചെയ്യാനാകുക നാളെ അർദ്ധരാത്രി വരെ; മെയ് 29 മുതൽ സെപ്റ്റംബർ 28 വരെയുള്ള ഷെഡ്യൂളുകളിലായി 10 ലക്ഷം സീറ്റുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത് വൻ ഇളവുകൾ; ഡിജിറ്റൽ പേമെന്റിന്ക്യാഷ് ബാക്ക് ഓഫറും

കിടിലൻ ഓഫറുകളുമായി ഇൻഡിഗോ എയർലൈൻസ്; വെറും 3499 രൂപക്ക് അന്താരാഷ്ട്ര വിമാനയാത്ര വാഗ്ദാനം ചെയ്ത് രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനി; വേനൽക്കാല കിഴിവിൽ ടിക്കറ്റുകൾ ബുക്കുചെയ്യാനാകുക നാളെ അർദ്ധരാത്രി വരെ; മെയ് 29 മുതൽ സെപ്റ്റംബർ 28 വരെയുള്ള ഷെഡ്യൂളുകളിലായി 10 ലക്ഷം സീറ്റുകൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത് വൻ ഇളവുകൾ; ഡിജിറ്റൽ പേമെന്റിന്ക്യാഷ് ബാക്ക് ഓഫറും

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ പ്രഖ്യാപിച്ച വേനൽക്കാല കിഴിവിൽ യാത്രക്കാർക്ക് നാളെ അർദ്ധരാത്രി വരെ ടിക്കറ്റുകൾ ബുക്കുചെയ്യാം. മെയ് 29നും സെപ്റ്റംബർ 28നും ഇടയിലുള്ള ആഭ്യന്തര-രാജ്യാന്തര യാത്രകൾക്കാണ് ഇളവ് ലഭിക്കുക. 10 ലക്ഷം സീറ്റുകളാണ് വിലക്കിഴിവിൽ നൽകുന്നത്. മെയ് 16 രാത്രി 11.59 വരെ ബുക്ക് ചെയ്യുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക.

രാജ്യാന്തര യാത്രകൾക്ക് ഓഫർ പ്രകാരം ടിക്കറ്റ് വില 3,499 രൂപയിലാണ് ആരംഭിക്കുന്നത്. 200ലേറെ വിമാനങ്ങളുമായി ദിനംപ്രതി 1,400 ഓളം സർവീസുകൾ ഇൻഡിഗോ നടത്തുന്നുണ്ട്. 53 ആഭ്യന്തര സർവീസുകളും 17 ഇന്റർനാഷണൽ സർവീസുകളും ഇതിൽ ഉൾപ്പെടും.

ഡൽഹി-അഹമ്മദാബാദ് യാത്രക്ക് 1899 രൂപയും ഡൽഹി-ബെംഗളുരു യാത്രക്ക് 2,799 രൂപയും ഡൽഹി-ഭൂവനേശ്വർ 2,499 രൂപയും ഡൽഹി-ചെന്നൈ 3,099 രൂപയും ഡൽഹി-ഗുവാഹട്ടി 2,599 രൂപയും ഡൽഹി-ഹൈദരാബാദ് 2,500 രൂപയും ഡൽഹി-കൊൽക്കത്ത 2,899 രൂപയും ഡൽഹി-മുംബൈ2,499 രൂപയും ഡൽഹി-പുണെ 2599 രൂപയുമാണ് നിരക്ക്.

ഹൈദരാബാദ്-ദുബായ്, ചെന്നൈ-കുവൈത്ത്, ഡൽഹി-കോലാലംപൂർ, ബെംഗളുരു-മാലി എന്നിവിടങ്ങളിലേയ്ക്കാണ് ഇന്റർനാഷണൽ സർവീസുകൾ നടത്തുന്നത്.

ഇൻഡിഗോയുടെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. മൊബിക്വിക് വാലറ്റ്, ഡിജിബാങ്ക് ഡെബിറ്റ് കാർഡ് എന്നിവവഴി പണമടച്ചാൽ കാഷ്ബായ്ക്കും ലഭിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP