Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സൗദിയിലെ പ്രശസ്ത സ്നാപ് ചാറ്റ് താരം അന്തരിച്ചു; വിടവാങ്ങിയത് ഒമ്പത് വയസുകാരി ദന അൽ ഖ്വത്താനി; ആരാധകരുടെ സ്വന്തം ദനയുടെ അപ്രതീക്ഷിത മരണം ഹൃദയ സ്തംഭനത്തെ തുടർന്ന്; സമൂഹ മാധ്യമത്തിലെ കുഞ്ഞു മാലാഖയ്ക്ക് ആദരാഞ്ജലി അർപ്പിച്ചിച്ച് സുഹൃത്തുക്കൾ

സൗദിയിലെ പ്രശസ്ത സ്നാപ് ചാറ്റ് താരം അന്തരിച്ചു; വിടവാങ്ങിയത് ഒമ്പത് വയസുകാരി ദന അൽ ഖ്വത്താനി; ആരാധകരുടെ സ്വന്തം ദനയുടെ അപ്രതീക്ഷിത മരണം ഹൃദയ സ്തംഭനത്തെ തുടർന്ന്; സമൂഹ മാധ്യമത്തിലെ കുഞ്ഞു മാലാഖയ്ക്ക് ആദരാഞ്ജലി അർപ്പിച്ചിച്ച് സുഹൃത്തുക്കൾ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: സൗദി അറേബ്യയിലെ സ്നാപ്പ് ചാറ്റ് താരം ദന അൽ ഖ്വത്താനി അന്തരിച്ചു. അപ്രതീക്ഷിതമായ ഹൃദയ സ്തംഭനത്തെ തുടർന്നാണ് കുഞ്ഞു താരത്തിന്റെ അന്ത്യം. ഒമ്പത് വയസായിരുന്നു. ദനയുടെ പിതാവ് അവളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് മരണവാർത്ത അറിയിച്ചത്. ദനയും രണ്ട് സഹോദരിമാരും ചേർന്ന് സ്നാപ് ചാറ്റിലൂടെ വീട്ടിലെ എല്ലാകാര്യങ്ങളും പങ്കുവയ്ക്കുകയായിരുന്നു. അതിലൂടെയാണ് ദന തരംഗമായത്.

സ്നാപ് ചാറ്റിലൂടെ സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരെ സ്വന്തമാക്കിയ ദനയുടെ അന്ത്യം ആരാധകർക്കിടയിൽ ഞെട്ടൽ ഉണ്ടാക്കിയിരിക്കുകയാണ്. ദന അന്തരിച്ചെന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. നിരവധി പേരാണ് ദനയ്ക്ക് ആദരാഞ്ജലി അർപ്പിച്ചിരിക്കുന്നത്.

ഹൃദയസ്തംഭനം ഉണ്ടായതിനെ തുടർന്ന് ദനയെ ഉടൻ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ രക്ഷിക്കാനായില്ല. അതേസമയം ദനയുടെ അവസാന സ്നാപ് ചാറ്റ് വീഡിയോ അച്ഛൻ അവളുടെ മരണത്തിന് രണ്ട് മണിക്കൂർ മുമ്പ് ഓൺലൈനിൽ പങ്ക് വെച്ചിരുന്നു. അവളുടെ സഹോദരിമാരും അച്ഛനും ഷോപ്പിങ് നടത്തുന്നതാണ് വീഡിയോ. എന്നാൽ ദന ഷോപ്പിംഗിന് പോയിരുന്നില്ല. ദനയുടെ മരണ വാർത്ത പുറത്തു വന്നതോടെ ഈ വീഡിയോയും വൈറലായിട്ടുണ്ട്.

ആപ്പുകളിൽ ശ്രദ്ധേയമാകുന്ന സ്‌നാപ്പ് ചാറ്റ്

ഫോട്ടോകളും വീഡിയോകളും സുഹൃത്തുക്കൾക്കും മറ്റും അയയ്ക്കാനും പ്രദർശിപ്പിക്കാനും നിങ്ങളെ അനുവദിക്കുന്ന ഒരു ജനപ്രിയ മൊബൈൽ ആപ്ലിക്കേഷനാണ് സ്‌നാപ്ചാറ്റ്. മറ്റ് സോഷ്യൽ നെറ്റ് വർക്കിങ് പ്ലാറ്റ്‌ഫോമുകൾക്കൊപ്പം തന്നെ ജനപ്രീതി നേടുന്ന ഒന്നാണ് സ്‌നാപ്പ്ചാറ്റും. സ്‌നാപ് എന്ന വാക്കിന്റെ അർത്ഥം പോലെ തന്നെയാണ് ഇവ പ്രവർത്തിക്കുന്നത്. ഒരു മണിക്കൂർ മുതൽ 24 മണിക്കൂർ വരെ ദൈർഘ്യത്തിൽ ഇമേജുകളും വീഡിയോകളും പങ്കുവയ്ക്കുന്ന പ്ലാറ്റ്‌ഫോമാണിത്.

വ്യത്യസ്ഥങ്ങളായ ഇമോജികളും ചിത്രത്തിൽ ചേർക്കാൻ കഴിയുന്ന ഗ്രാഫിക്ക്‌സുമാണ് ആപ്പിനെ കുട്ടികളുടേയും മുതിർന്നവരുടേയും ഇടയിൽ ഒരുപോലെ പ്രശസ്തമാക്കിയത്. സ്‌നാപ്പ് ചാറ്റ് വളരെ ഫലപ്രദമായ ഒരു മാർക്കറ്റിങ് പ്ലാറ്റ്‌ഫോമാണ്. ചിത്രങ്ങളും വീഡിയോ മാധ്യമങ്ങളും ഉത്പാദിപ്പിക്കുന്നതിനും പോസ്റ്റു ചെയ്യുന്നതിനുമായി ധാരാളം സമയം ചിലവഴിക്കുന്ന ഏതെങ്കിലും കമ്പനി സ്‌നാപ്ചാറ്റിൽ ഇടം കണ്ടെത്തും.

ഇമേജുകളും സ്റ്റോറികളുമായി സ്‌നാപ്ചാറ്റ് നടത്തുന്ന സർവീസിലൂടെ ഭക്ഷണം, യാത്ര, മീഡിയ, ഫിറ്റ്‌നസ്, സംഗീതം അല്ലെങ്കിൽ ഫാഷൻ തുടങ്ങിയ മേഖലകളിൽ ഏതെങ്കിലും ബിസിനസ്സ് പ്രമോട്ട് ചെയ്യുന്നതിന് അനുയോജ്യമായ ചാനൽ നൽകുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP