Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

36കാരിയുടെ ഗർഭപാത്രത്തിൽ നിന്നും പുറത്തെടുത്തത് ആറിഞ്ച് വലുപ്പമുള്ള ബൈക്ക് ഹാൻഡിലിന്റെ കവർ; ഭർത്താവ് ചെയ്ത കൊടും ക്രൂരതയിൽ വേദനയനുഭവിച്ച് വന്ന യുവതിക്ക് മോചനം ലഭിച്ചത് രണ്ട് വർഷങ്ങൾക്ക് ശേഷം; ആറ് കുട്ടികളുടെ അമ്മയായ യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഭർത്താവ് അറസ്റ്റിൽ

36കാരിയുടെ ഗർഭപാത്രത്തിൽ നിന്നും പുറത്തെടുത്തത് ആറിഞ്ച് വലുപ്പമുള്ള ബൈക്ക് ഹാൻഡിലിന്റെ കവർ; ഭർത്താവ് ചെയ്ത കൊടും ക്രൂരതയിൽ വേദനയനുഭവിച്ച് വന്ന യുവതിക്ക് മോചനം ലഭിച്ചത് രണ്ട് വർഷങ്ങൾക്ക് ശേഷം; ആറ് കുട്ടികളുടെ അമ്മയായ യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഭർത്താവ് അറസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

ഭോപ്പാൽ: കേട്ടാൽ നടുങ്ങുന്ന കൊടും ക്രൂരതയുടെ കഥയാണ് മധ്യപ്രദേശിൽ നിന്നും പുറത്ത് വരുന്നത്. 36കാരിയായ സ്ത്രീയുടെ ഗർഭപാത്രത്തിൽ നിന്നും ബൈക്ക് ഹാൻഡിലിന്റെ ആറിഞ്ച് വലുപ്പമുള്ള കവർ കണ്ടെത്തിയെന്ന വാർത്ത ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. ഇൻഡോറിലെ ആശുപത്രിയിൽ ചൊവ്വാഴ്‌ച്ചയാണ്  സ്ത്രീയുടെയുള്ളിൽ നിന്നും ഡോക്ടർമാർ ഹാൻഡിൽ കവർ കണ്ടെത്തിയത്. എന്നാൽ ഇതെങ്ങനെ ശരീരത്തിലെത്തി എന്നതിനെ പറ്റി ഞെട്ടിക്കുന്ന വിവരങ്ങളാണ് യുവതി വെളിപ്പെടുത്തിയത്.

പട്ടികവർഗ വിഭാഗത്തിൽ പെട്ട 36 കാരിയുടെ ശരീരത്തിൽ നിന്നാണ് കവർ കണ്ടെത്തിയത്. രണ്ട് വർഷം മുൻപ് ഭർത്താവുമായി വഴക്കുണ്ടാക്കിയപ്പോഴാണ് അദ്ദേഹം ഈ ക്രൂര കൃത്യം തന്നോട് കാട്ടിയതെന്ന് യുവതി പറയുന്നു. നാണക്കേട് ഓർത്ത് ഇത് ആരോടും പറയാതെ രണ്ട് വർഷമായി ഇവർ വേദന സഹിച്ച് വരികയായിരുന്നു. ഒരു മ്യൂസിക് ബാന്റിനോടൊപ്പം പ്രവർത്തിക്കുന്ന ഭർത്താവിനെ പിന്നീട് പൊലീസ് അറസറ്റ് ചെയ്തു.

ആറ് കുട്ടികളുടെ അമ്മയാണ് സ്ത്രീ. ഭോപ്പാലിൽ നിന്ന് 251 കിലോമീറ്റർ അകലെ ധാർ ജില്ലാക്കാരിയായ ഇവർ 15 വർഷം മുമ്പാണ് വിവാഹിതയായത്. കഴിഞ്ഞ കുറച്ച് ദിവസം മുമ്പ് വേദന അസഹനീയമായപ്പോഴാണ് യുവതി ഡോക്ടറെ സമീപിച്ചതെന്ന് ചന്ദൻ നഗർ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് രാഹുൽ ശർമ്മ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP