Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫേസ്‌ബുക്ക് പോളിംഗിൽ കെ സുരേന്ദ്രന് അനുകൂലമായി വോട്ടു ചെയ്‌തെന്ന വിധത്തിൽ പ്രചരിക്കുന്ന സ്‌ക്രീൻഷോട്ട് വ്യാജമെന്ന് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ്; സോഷ്യൽ മീഡിയയിലെ വ്യാജപ്രചരണത്തിനെതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. കെ സുരേഷ് കുമാർ; തെരഞ്ഞെടുപ്പിന് പിന്നാലെ തർക്കം കൊഴുക്കുന്നത് ഗ്രൂപ്പുപോരിന്റെ ബാക്കിപത്രം

ഫേസ്‌ബുക്ക് പോളിംഗിൽ കെ സുരേന്ദ്രന് അനുകൂലമായി വോട്ടു ചെയ്‌തെന്ന വിധത്തിൽ പ്രചരിക്കുന്ന സ്‌ക്രീൻഷോട്ട് വ്യാജമെന്ന് പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്റ്; സോഷ്യൽ മീഡിയയിലെ വ്യാജപ്രചരണത്തിനെതിരെ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് അഡ്വ. കെ സുരേഷ് കുമാർ; തെരഞ്ഞെടുപ്പിന് പിന്നാലെ തർക്കം കൊഴുക്കുന്നത് ഗ്രൂപ്പുപോരിന്റെ ബാക്കിപത്രം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശക്തമായ ത്രകോണ മത്സരം നടന്ന പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ ആര് വിജയിക്കും എന്നു പ്രവചിക്കുക എളുപ്പമുള്ള കാര്യമല്ല. എന്നാൽ, ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പത്തനംതിട്ടയെ ചൊല്ലി കോൺഗ്രസുകാർ തമ്മിലടിക്കുന്ന അവസ്ഥയാണുള്ളത്. ഇതിനൊക്കെ കാരണം ജില്ലാ കോൺഗ്രസിനുള്ളിൽ നടന്ന ഗ്രൂപ്പുപോരു തന്നെയാണ്. കഴിഞ്ഞ ദിവസം ചേർന്ന യുഡിഎഫ് ജില്ലാ നേതൃയോഗത്തിൽ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എ ഷംസുദ്ദീൻ കോൺഗ്രസ് നേതാക്കൾക്ക് എതിരേ രംഗത്തെത്തിയിരുന്നു. പത്തനംതിട്ട നഗരസഭയിലെ അടക്കം കോൺഗ്രസ് നേതാക്കൾ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രന് വേണ്ടി വോട്ട് മറിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

ഈ ആരോപണം ലക്ഷ്യമിട്ടത് ഡിസിസി വൈസ പ്രസിഡന്റായ അഡ്വ. എ സുരേഷ്‌കുമാറിനെ ലക്ഷ്യമിട്ടായിരുന്നു. ഇങ്ങനെ ആരോപണം ഉന്നയിക്കാൻ ഷംസുദ്ധീൻ അടക്കം ചൂണ്ടിക്കാട്ടിയത് സോഷ്യൽ മീഡിയയിൽ പറന്നുനടന്ന ചില സ്‌ക്രീൻഷോട്ടുകളായിരുന്നു. പത്തനംതിട്ടയിൽ ആരു ജയിക്കുമെന്ന ചോദ്യത്തിന് സുരേന്ദ്രൻ ജയിക്കുമെന്ന് സുരേഷ് കുമാർ രേഖപ്പെടുത്തി എന്ന വിധത്തിലായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിച്ച സ്‌ക്രീൻഷോട്ട്. എന്നാൽ, ഈ ആരോപണം സുരേഷ് പൂർണമായും തള്ളുന്നു.

ആന്റോ ആന്റണിയുടെ പ്രോംഗ്രാം കമ്മിറ്റി കൺവീനറായിരുന്നു സുരേഷ് കുമാർ. എന്നാൽ, തെരഞ്ഞെടുപ്പിന് ശേഷമാണ് ചില വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും മറ്റും സ്‌ക്രീൻഷോട്ടുകൾ പ്രചരിച്ചത്. പത്തനംതിട്ട ഓൺലൈൻ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പു നടത്തിയ വോട്ടെടുപ്പിൽ സുരേന്ദ്രൻ വിജയിക്കുമെന്ന വിധത്തിൽ വോട്ടു ചെയ്തു എന്നായിരുന്നു ആരോപണം. സൈബർ ലോകത്ത് ഈ പ്രചരണം ശക്തമായതോടെ സുരേഷ്‌കുമാർ പരാതി പൊലീസിൽ പരാതി നൽകുകയായിരുന്നു. കൃത്രിമമായി ഉണ്ടാക്കി സോഷ്യൽ മീഡിയയിൽ തേജോവധം ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് സുരേഷ് കുമാർ ആരോപിക്കുന്നത്. ഓൺലൈൻ വോട്ടെടുപ്പിൽ താൻ പങ്കെടുത്തില്ലെന്ന് കാണിച്ചാണ് സുരേഷ് പൊലീസിൽ പരാതി നൽകിയത്.

സുരേഷിനെതിരായുള്ള ഗ്രൂപ്പുപോരിന്റെ ഫലമാണ് സുരേഷിനെതിരായ ആരോപണങ്ങളെന്നാണ് ലഭിക്കുന്ന വിവരം. പതിനായിരങ്ങൾ വോട്ട് രേഖപ്പെടുത്തിയ ഈ പേജിൽ നിന്നും സുരേഷ് വോട്ട് ചെയ്തത് സുരേന്ദ്രനാണെന്ന് വളരെ കഷ്ടപ്പെട്ട് കണ്ടെത്തിയിരിക്കുന്നത് കോൺഗ്രസിലെ തന്നെ എതിർവിഭാഗമാണ്. കോൺഗ്രസ് എ ഗ്രൂപ്പിലെ പ്രമുഖനാണ് സുരേഷ്‌കുമാർ. കഴിഞ്ഞ യുഡിഎഫ് ഭരണ സമിതിയുടെ കാലത്ത് നഗരസഭ ചെയർമാനുമായിരുന്നു. ഐ ഗ്രൂപ്പ് നേതാവാണ് വിമർശനമുന്നയിച്ച ഷംസുദ്ദീൻ. താൻ അങ്ങനെ വോട്ടു ചെയ്തിട്ടില്ലെന്നാണ് സുരേഷ് വ്യക്തമാക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവദാസൻ നായർക്ക് ആറന്മുളയിൽ സംഭവിച്ചത് എന്തോ അതു തന്നെ ആന്റോയ്ക്ക് പത്തനംതിട്ടയിൽ സംഭവിക്കുമെന്നായിരുന്നു ഡിസിസി യോഗത്തിൽ ഷംസുദ്ദീന്റെ വിമർശനം. അതേസമയ ആന്റോ പത്തനംതിട്ടയിൽ നിന്നും വിജയിക്കുമെന്നാണ് കെപിസിസി വിലയിരുത്തുന്നത്. ന്യൂനപക്ഷ വോട്ടുകളും കൂടി അനുകൂലമാക്കി വിജയിക്കാമെന്നായിരുന്നു ആന്റോയുടെ കണക്കു കൂട്ടൽ. അതേസമയ ആന്റായുടെ വോട്ട് ചോർന്നതു കൊണ്ട് ജയം തങ്ങൾക്കാകുമെന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജും കൂട്ടരും വിചാരിച്ചിരിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP