Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഒട്ടേറെ പുരുഷന്മാർ അശ്ശീല സന്ദേശങ്ങൾ അയയ്ക്കുകയാണ്...മാത്രമല്ല ചില സ്ത്രീകളുടെ പ്രതികരണങ്ങളും എന്നെ ഞെട്ടിക്കുന്നു'; ഐപിഎൽ മത്സരത്തിനിടെ ക്യാമറയിൽപെട്ട പെൺകുട്ടിക്ക് സമൂഹ മാധ്യമത്തിലൂടെ അശ്ശീല സന്ദേശങ്ങളെന്ന് പരാതി; റോയൽ ചലഞ്ചേഴ്‌സിന് വേണ്ടി ഗാലറിയിൽ വച്ച് കൊടി വീശിയ ദീപികയ്ക്ക് പറയാനുള്ളത് മാനസിക പീഡനത്തിന് ഇരയാകുന്നതിന്റെ കഥ

'ഒട്ടേറെ പുരുഷന്മാർ അശ്ശീല സന്ദേശങ്ങൾ അയയ്ക്കുകയാണ്...മാത്രമല്ല ചില സ്ത്രീകളുടെ പ്രതികരണങ്ങളും എന്നെ ഞെട്ടിക്കുന്നു'; ഐപിഎൽ മത്സരത്തിനിടെ  ക്യാമറയിൽപെട്ട പെൺകുട്ടിക്ക് സമൂഹ മാധ്യമത്തിലൂടെ അശ്ശീല സന്ദേശങ്ങളെന്ന് പരാതി; റോയൽ ചലഞ്ചേഴ്‌സിന് വേണ്ടി ഗാലറിയിൽ വച്ച് കൊടി വീശിയ ദീപികയ്ക്ക് പറയാനുള്ളത് മാനസിക പീഡനത്തിന് ഇരയാകുന്നതിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ക്രിക്കറ്റ് നടക്കുമ്പോൾ സാധാരണയായി ക്യാമറ കണ്ണുകൾ ഉടക്കുക ചിയർ ഗേൾസ് എന്ന സുന്ദരിക്കൂട്ടങ്ങളെയാണ്. മാത്രമല്ല ഗാലറിയിലുള്ള ആരാധകരേയും ക്യാമറകൾ ഒപ്പിയെടുക്കുമെങ്കിലും ഇത് ഒരു കെണിയായി മാറിയ കഥയാണ് മുംബൈ സ്വദേശിനിയായ ദീപിക ഘോസെയ്ക്ക് പറയാനുള്ളത്. ഈ മാസം നാലിന് നടന്ന് ഹൈദരാബാദ് സൺറൈസേഴ്‌സ്- റോയൽ ചലഞ്ചേഴ്‌സ് ബംഗലൂരു എന്നിവരരുടെ മത്സരത്തിനിടെ താൻ ഗാലറിയിൽ നിൽക്കുന്നത് ക്യാമറയിൽ പതിഞ്ഞതാണ് ദീപികയ്ക്ക് എട്ടിന്റെ പണി കൊടുത്തത്. കുറച്ച് സെക്കണ്ടുകൾ മാത്രമാണ് ദീപിക സ്്ക്രീനിൽ തെളിഞ്ഞതെങ്കിലും കാണികളുടെ കണ്ണിൽ നിന്നും അത്ര പെട്ടന്ന് ആ കാഴ്‌ച്ച മാഞ്ഞില്ല.

ആ ചുവന്ന ഉടുപ്പുകാരി ആരാണെന്ന് അറിയാനുള്ള ആകാംഷയിലായിരുന്നു ഏവരും. റോയൽ ചലഞ്ചേഴ്‌സ് ആരാധികയാണ് ദീപിക. താൻ ഗാലറിയിൽ നിന്ന് കൊടി വീശി നൃത്തം ചെയ്തതാണ് ക്യാമറയിൽ ഉടക്കാൻ കാരണമായത്. എന്നാൽ ആളാരാണെന്ന് ആരാധകർക്ക് ആദ്യം പിടികിട്ടിയില്ലെങ്കിലും സമൂഹ മാധ്യമ പ്രൊഫയലുകളിൽ നിന്നും ആരാധകർ ആളെ കണ്ടുപിടിച്ചു. വെറും ഒരു രാത്രി കൊണ്ട് ദീപിക സമൂഹ മാധ്യമത്തിൽ വൈറലായി. എന്നാൽ കടുത്ത അധിക്ഷേപങ്ങൾക്കും കൊടിയ മാനസിക പീഡനങ്ങൾക്കുമാണ് താനിപ്പോൾ ഇരയായിക്കൊണ്ടിരിക്കുന്നതെന്ന് ദീപിക തന്നെ തുറന്നുപറയുന്നു.

തീർത്തും അപരിചിതരായ ആളുകൾ വളരെ മോശമായാണ് പെരുമാറുന്നതെന്നും ദീപിക ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.'ഞാനൊരു സെലബ്രിറ്റിയല്ല, മത്സരം ആസ്വദിച്ച സാധാരണക്കാരിയായ ഒരു പെൺകുട്ടി മാത്രമായിരുന്നു. ടിവിയിൽ മുഖം വരണമെന്ന ആഗ്രഹത്തോടെ ഒന്നും തന്നെ ഞാൻ ചെയ്തിട്ടില്ല. ആളുകൾ എങ്ങനെയാണ് എന്റെ പേരും പ്രൊഫൈലുകളും കണ്ടെത്തിയതെന്ന കാര്യത്തിൽ ഞാൻ ആശയക്കുഴപ്പത്തിലാണ്.

എന്റെ ജീവിതം ഒറ്റനിമിഷം കൊണ്ട് ഹാക്ക് ചെയ്യപ്പെട്ട പോലെയാണ് തോന്നിയത്' - ദീപിക പറയുന്നു. ഒട്ടേറെ പുരുഷന്മാരാണ് അശ്ലീല സന്ദേശങ്ങൾ അയക്കുന്നത്. എന്നാൽ അതിലും ഞെട്ടിച്ചത് സ്ത്രീകളുടെ പ്രതികരണങ്ങളായിരുന്നു. എന്നെ അറിയാത്തവർ ക്രൂരമായ കാര്യങ്ങളാണ് തന്നെപ്പറ്റി പറയുന്നതെന്നും ദീപിക വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP