Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മീ ടൂ ആരോപണത്തിൽ കുടുങ്ങിയ മുതിർന്ന മാധ്യമപ്രവർത്തകനൊപ്പം സെമിനാറിൽ പങ്കെടുക്കാനാവില്ല; കെപിസിസി വിചാർ വിഭാഗ് സംഘടിപ്പിച്ച ചടങ്ങ് ബഹിഷ്‌കരിച്ച് രമേശ് ചെന്നിത്തല; തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ഡി വിജയകുമാർ അനുസ്മരണ സെമിനാറിൽ നിന്ന് വിട്ടുനിന്നത് ഗൗരീദാസൻ നായരെ പങ്കെടുപ്പിക്കുന്നതിനെതിരെ നെറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയ കേരളം പ്രതിഷേധം ഉയർത്തിയതോടെ; വിവാദമുണ്ടാക്കിയതിന് സംഘാടകർക്ക് ചെന്നിത്തലയുടെ ശകാരവും

മീ ടൂ ആരോപണത്തിൽ കുടുങ്ങിയ മുതിർന്ന മാധ്യമപ്രവർത്തകനൊപ്പം സെമിനാറിൽ പങ്കെടുക്കാനാവില്ല; കെപിസിസി വിചാർ വിഭാഗ് സംഘടിപ്പിച്ച ചടങ്ങ് ബഹിഷ്‌കരിച്ച് രമേശ് ചെന്നിത്തല; തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന ഡി വിജയകുമാർ അനുസ്മരണ സെമിനാറിൽ നിന്ന് വിട്ടുനിന്നത് ഗൗരീദാസൻ നായരെ പങ്കെടുപ്പിക്കുന്നതിനെതിരെ നെറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയ കേരളം പ്രതിഷേധം ഉയർത്തിയതോടെ; വിവാദമുണ്ടാക്കിയതിന് സംഘാടകർക്ക് ചെന്നിത്തലയുടെ ശകാരവും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ലൈംഗിക പീഡനാരോപണത്തിൽ കുടുങ്ങിയ മുതിർന്ന മാധ്യമ പ്രവർത്തകൻ ഗൗരീദാസൻ നായരെ കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുപ്പിക്കുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചടങ്ങ് ബഹിഷ്‌കരിച്ചു. വനിതാ മാധ്യമപ്രവർത്തരുടെ ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് ചെന്നിത്തല ഒഴിവായത്. ബുധനാഴ്ച തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന സെമിനാറിൽ ഗൗരീദാസൻ നായരും പ്രതിഷേധം ഭയന്ന് പങ്കെടുത്തില്ല. ഗൗരീദാസൻ നായരെ പരിപാടിയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് മുതിർന്ന മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാരും സെമിനാറിൽ നിന്നും വിട്ടുനിന്നു. ഔചിത്യബോധമില്ലാതെ അതിഥികളെ ക്ഷണിച്ചതിൽ കെപിസിസി വിചാർ വിഭാഗ് ഭാരവാഹികളെ ചെന്നിത്തല ശാസിച്ചതായും അറിയുന്നു.

കെപി സി സി വിചാർ വിഭാഗ് സംഘടിപ്പിക്കുന്ന ഡി വിജയകുമാർ അനുസ്മരണ സെമിനാറിൽ ഗൗരീദാസൻ നായരെ പങ്കെടുപ്പിക്കുന്നതിൽ നെറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയ കേരളം ( NWMI Kerala ) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കുട്ടികളടക്കം പലരെയും ലൈംഗികമായി പീഡിപ്പിച്ചു എന്ന ആരോപണം നേരിടുന്ന വ്യക്തിയെ പൊതുചടങ്ങിൽ പങ്കെടുപ്പിക്കുന്നത് സ്ത്രീകളെ അപമാനിക്കുന്നതിനു തുല്യമാണെന്ന് എൻഡബ്യുഎംഐ കേരള വിഭാഗം പറഞ്ഞു. പത്രപ്രവർത്തനത്തിലുടനീളം ധാർമികത കൈവിടാതെ സൂക്ഷിച്ച ഡി വിജയകുമാറിനെ പ്പോലൊരാളുടെ അനുസ്മരണവേദിയിൽ ഇത്തരമൊരു വ്യക്തിയെ പങ്കെടുപ്പിക്കുന്നത് അദ്ദേഹത്തോടുള്ള അനാദരവുകൂടിയാണ്. ഈ നടപടിയിലാണ് NWMI ശക്തമായി പ്രതിഷേധിച്ചത്.

ഹിന്ദുവിന്റെ കേരളാ ചീഫായിരുന്ന ഗൗരിദാസൻ നായർക്കെതിരെ മൂന്ന് പെൺകുട്ടികളാണ് മീടൂ ആരോപണവുമായെത്തുന്നത്. ആദ്യ ആരോപണത്തെ തുടർന്ന് ഹിന്ദുവിൽ നിന്ന് ഗൗരിദാസൻ നായർ രാജിവച്ചിരുന്നു. ഇന്ത്യയിലെ അറിയപ്പെടുന്ന സിനിമാ പ്രവർത്തകന്റെ മകളാണ് മൂന്നാമത് ഗൗരീദാസൻ നായർക്കെതിരെ മീ ടൂ ആരോപണവുമായെത്തിയത്. 17-ാം വയസ്സിലുണ്ടായ പീഡനമാണ് മീ ടൂവിൽ യുവതി ആരോപിച്ചത്. വർഷങ്ങൾക്ക് മുമ്പുണ്ടായതാണ് സംഭവം. എങ്കിലും പോക്സോ കേസ് പോലും എടുക്കാൻ സാധ്യതയുള്ള കേസായിരുന്നു ഇത്. പീഡകന്റെ പേരു പരസ്യപ്പെടുത്തി എഴുതിയിട്ടും പൊലീസ് പോലും അന്വേഷണം നടത്തിയില്ല. തിരുവനന്തപുരത്താണ് പീഡനം നടന്നതെന്നും മീ ടൂ വെളിപ്പെടുത്തലിൽ വ്യക്തമാണ്. ഹിന്ദുസ്ഥാൻ ടൈംസിലെ സീനിയർ അസിസ്റ്റന്റ് എഡിറ്റർ യാമിനി നായരാണ് ഗൗരീദാസൻ നായരുടെ പേരു വെളിപ്പെടുത്താതെ ആരോപണമുന്നയിച്ചത്. 13 വർഷങ്ങൾക്കുമുമ്പ് തന്നോട് ഒരാൾ അപമര്യാദയായി പെരുമാറിയെന്നായിരുന്നു അവർ ബ്ലോഗിൽ കുറിച്ചത്. യാമിനി നായരുടെ 'മീ ടൂ' പോസ്റ്റിനെ ഗൗരവത്തോടെ കാണുന്നുവെന്ന് ഹിന്ദു ഗ്രൂപ്പിന്റെ ചെയർമാൻ എൻ. റാം ട്വിറ്ററിൽ പ്രതികരിച്ചു.

മാധ്യമ പ്രവർത്തകയായ മൂന്നാമത്തെ യുവതി അതീവ ഗൗരവ ആരോപണങ്ങളാണ് ഗൗരിദാസൻ നായർക്കെതിരെ മീ ടൂവിൽ ഉയർത്തിയത്. അച്ഛന്റെ സുഹൃത്തായി വീട്ടിലെത്തി മദ്യപാനവും ഡാൻസും മറ്റും നടത്തിയ അങ്കിളിന്റെ ഞെട്ടിക്കുന്ന പീഡനത്തെ കുറിച്ചാണ് യുവതി എഴുതിയത്. അന്ന് എനിക്ക് 17 വയസ്സായിരുന്നുവെന്നും തന്റെ അനുജന്റേയും ഗൗരി ദാസൻ നായരുടേയും മകന്റേയും ഒപ്പമുള്ള യാത്രയ്ക്കിടെയായിരുന്നു അങ്കിളിന്റെ പീഡനമെന്നും യുവതി കുറിച്ചു.

മീ ടൂ സംഭവത്തിൽ ഗൗരീദാസൻ നായർ മാപ്പുചോദിച്ചിരുന്നു.'എന്റെ ഭൂതകാലത്തിൽ വാക്കുകൊണ്ടോ ബോധപൂർവ്വമല്ലാത്ത പ്രവൃത്തികൊണ്ടോ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ മാപ്പു ചോദിക്കുന്നു. വേദനിപ്പിച്ചെന്ന തോന്നൽ ആർക്കെങ്കിലുമുണ്ടെങ്കിൽ ആ മുറിവുണക്കാൻ തുടർന്നും എന്റെ വ്യക്തിപരമായ ശ്രമമുണ്ടാവും.' എന്നാണ് അദ്ദേഹം രാജിയറിയിച്ചുകൊണ്ടുള്ള സന്ദേശത്തിൽ പറയുന്നത്. 'മാധ്യമപ്രവർത്തകനെന്ന ഇന്നിങ്‌സ് ഞാൻ അവസാനിപ്പിക്കുകയാണ്. എന്നെ ചുമതലയിൽ നിന്നും ഒഴിവാക്കണമെന്നും അവധിയിൽ പോകാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കുറച്ചുദിവസം മുമ്പ് ജോലി ചെയ്യുന്ന സ്ഥാപനത്തിന് ഞാൻ അപേക്ഷ നൽകിയിരുന്നു.

.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP