Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിക്ഷേപകർക്കും വിദ്യാർത്ഥികൾക്കും പ്രതിഭയും നൈപുണ്യവുമുള്ള വിദഗ്ദ്ധർക്കുമായി അവസരങ്ങളുടെ വാതിലുകൾ തുറന്നിട്ട് യുഎഇ; ദീർഘകാല വിസ നേടാനാഗ്രഹിക്കുന്നവർക്ക് രാജ്യത്തെ സാഹചര്യങ്ങൾ നേരിട്ടു മനസ്സിലാക്കാൻ ആറു മാസത്തെ മൾട്ടിപ്പിൾ എൻട്രി സൗകര്യമൊരുക്കി ഭരണകൂടം; ലക്ഷ്യം വെക്കുന്നത് രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ച തന്നെ

നിക്ഷേപകർക്കും വിദ്യാർത്ഥികൾക്കും പ്രതിഭയും നൈപുണ്യവുമുള്ള വിദഗ്ദ്ധർക്കുമായി അവസരങ്ങളുടെ വാതിലുകൾ തുറന്നിട്ട് യുഎഇ; ദീർഘകാല വിസ നേടാനാഗ്രഹിക്കുന്നവർക്ക് രാജ്യത്തെ സാഹചര്യങ്ങൾ നേരിട്ടു മനസ്സിലാക്കാൻ ആറു മാസത്തെ മൾട്ടിപ്പിൾ എൻട്രി സൗകര്യമൊരുക്കി ഭരണകൂടം; ലക്ഷ്യം വെക്കുന്നത് രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക വളർച്ച തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്:രാജ്യത്ത് ദീർഘകാല വിസയ്ക്കായുള്ള അനുകൂല സാഹചര്യങ്ങളും സൗകര്യങ്ങളും മനസ്സിലാക്കാനായി വിദ്യാർത്ഥികൾക്കും വിവിധ മേഖലയിലെ വിദഗ്ദ്ധർക്കും അവസരമൊരുക്കി യു.എ.ഇ. ഭരണകൂടം. ഇതിനായി നിക്ഷേപകർക്കും മികച്ച വിദ്യാർത്ഥികൾക്കും വിവിധ മേഖലകളിലെ പ്രഗല്ഭർക്കും ആറുമാസത്തെ മൾട്ടിപ്പിൾ എൻട്രി വിസ അനുവദിക്കും. ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി. അടുത്തിടെ രാജ്യത്ത് അനുവദിച്ച ദീർഘകാല വിസയ്ക്കായി താല്പര്യമുള്ളവർക്ക് രാജ്യത്തെ അവസരങ്ങളും ജീവിത സാഹചര്യങ്ങളുമെല്ലാം നേരിട്ട് കണ്ടു മനസ്സിലാക്കി വിസാ നടപടികൾ പൂർത്തിയാക്കുന്നതിനായാണ് പുതിയ സംവിധാനം യുഎഇ ഒരുക്കുന്നത്.

പ്രധാനമായും മൂന്ന് തരത്തിലാണ് മൾട്ടിപ്പിൾ എൻട്രി വിസയനുവദിക്കുന്നത്. നിക്ഷേപകരെ ലക്ഷ്യം വെച്ചുള്ളതാണ് ആദ്യത്തേത്. ദീർഘകാലവിസ ലഭിക്കാനാവശ്യമായ നടപടികൾ പൂർത്തിയാക്കുന്നതുവരെ പലവട്ടം വന്നുപോകാൻ ഇതുവഴി നിക്ഷേപകർക്ക് അവസരം ലഭിക്കും. ആറുമാസമാണ് ഇത്തരം വിസകളുടെ കാലാവധി. അതുപോലെ സംരംഭകർക്കും മികച്ച വിദ്യാർത്ഥികൾക്കും ദീർഘകാല വിസ നേടാനുള്ള മുന്നൊരുക്കങ്ങൾക്കായി ആറുമാസത്തെ വിസ അനുവദിക്കും. പ്രതിഭയും നൈപുണ്യവുമുള്ള വിവിധ മേഖലകളിലെ പ്രഗല്ഭർക്കാണ് മൂന്നാമതായി വിസ അനുവദിക്കുന്നത്.

യു.എ.ഇ.യുടെ സാമൂഹിക-സാമ്പത്തിക വളർച്ചയ്ക്കും കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനും ഇത് സഹായകമാകുമെന്ന് ഫോറിനഴ്സ് അഫയേഴ്സ് ആൻഡ് പോർട്സ് വിഭാഗം മേധാവി മേജർ ജനറൽ സായിദ് രാക്കാൻ അൽ റാഷിദി പറഞ്ഞു. യു.എ.ഇ. അടുത്തിടെ അനുവദിച്ച ദീർഘകാല വിസയ്ക്ക് അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് രാജ്യത്തെത്തി ഇവിടത്തെ അവസരങ്ങളും സൗകര്യങ്ങളും ജീവിതശൈലിയുമെല്ലാം നേരിട്ടുകണ്ട് ബോധ്യപ്പെടാനും വിസാനടപടികൾ പൂർത്തിയാക്കാനും ആറ് മാസത്തെ വിസ ഉപകരിക്കും. ദീർഘകാല വിസ അനുവദിച്ചുതുടങ്ങി ഒരാഴ്ച പിന്നിട്ടപ്പോേഴക്കും നിക്ഷേപകരിൽനിന്ന് സംരംഭകരിൽനിന്നുമായി 6000 അപേക്ഷകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP