Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂർഖൻ താവളമാക്കിയത് സർക്കാർ വാഹനം; ഓടിക്കാൻ ജീവനക്കാർ നടത്തിയ ശ്രമങ്ങളെല്ലാം പാളി; എഞ്ചിനുള്ളിലേക്ക് ഇഴഞ്ഞു കയറിയ പാമ്പിനെ പുറത്താക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ പാമ്പിന് ഇഷ്ടമുള്ളപ്പോൾ പോകാൻ ബോണറ്റും തുറന്നു വെച്ച് അധികൃതർ

മൂർഖൻ താവളമാക്കിയത് സർക്കാർ വാഹനം; ഓടിക്കാൻ ജീവനക്കാർ നടത്തിയ ശ്രമങ്ങളെല്ലാം പാളി; എഞ്ചിനുള്ളിലേക്ക് ഇഴഞ്ഞു കയറിയ പാമ്പിനെ പുറത്താക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ പാമ്പിന് ഇഷ്ടമുള്ളപ്പോൾ പോകാൻ ബോണറ്റും തുറന്നു വെച്ച് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

മുള്ളേരിയ: സർക്കാർവാഹനത്തിനുള്ളിൽ കുടുങ്ങിയ മൂർഖൻ പാമ്പിനെ ഓടിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ജീവനക്കാർക്കായില്ല. ഒടുവിൽ എപ്പോഴെങ്കിലും പാമ്പിന് തോന്നിയാൽ ഇറങ്ങിപ്പോകട്ടെ എന്ന നിലപാടിൽ ബോണറ്റ് തുറന്നുവെച്ച് ജീവനക്കാർ പിന്മാറി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വാഹനത്തിലാണ് മൂർഖൻ പാമ്പ് താവളമടിച്ചത്.

ചൊവ്വാഴ്‌ച്ച രാവിലെ വാഹനത്തിന്റെ എഞ്ചിൻ ഭാഗത്ത് പാമ്പിനെ കാണുകയായിരുന്നു. കാറഡുക്ക കർമൻതോടി ബ്ലോക്ക് ഓഫീസിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിലാണ് മൂർഖൻ പാമ്പ് കയറിക്കൂടിയത്.തുടർന്ന് ഇതിനെ ഓടിക്കാൻ ജീവനക്കാർ ശ്രമിച്ചെങ്കിലും പാമ്പ് കൂടുതൽ അകത്തേക്കു ഇഴഞ്ഞു കയറുകയായിരുന്നു.

അകത്തേക്ക് ഇഴഞ്ഞു കയറിയ പാമ്പിനെ ഓടിക്കാൻ പലപണിയും പയറ്റി. വാഹനത്തെ ശക്തിയായി കുലുക്കുകയും വെള്ളം ഒഴിക്കുകയും കമ്പിട്ട് കുത്തുകയും എല്ലാം ചെയ്‌തെങ്കിലും പുറത്തേക്കു പോകാൻ പാമ്പ് തയ്യാറായില്ല. പാമ്പ് അകത്തേക്ക് ഇഴഞ്ഞു പോയതിനാൽ വാഹനം എടുക്കാൻ ഡ്രൈവർക്കും പേടിയായി. ഇതോടെ ബോണറ്റു തുറന്നു വെച്ച് എല്ലാവരും സ്ഥലം വിടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP