Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുടുംബത്തിലെ മൂന്നുപേർ മരിച്ചത് എസിയിലെ വിഷവാതകം ശ്വസിച്ച്; പൊട്ടിത്തെറിയിലുണ്ടായ തീപിടുത്തത്തിൽ രാജയുടെയും ഭാര്യ കലയുടെയും മകൻ ഗൗതമിന്റെയും ശരീരങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ; അത്ഭുതകരമായി രക്ഷപെട്ട് മൂത്ത മകൻ ഗോവർധനും ഭാര്യയും

കുടുംബത്തിലെ മൂന്നുപേർ മരിച്ചത് എസിയിലെ വിഷവാതകം ശ്വസിച്ച്; പൊട്ടിത്തെറിയിലുണ്ടായ തീപിടുത്തത്തിൽ രാജയുടെയും ഭാര്യ കലയുടെയും മകൻ ഗൗതമിന്റെയും ശരീരങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ; അത്ഭുതകരമായി രക്ഷപെട്ട് മൂത്ത മകൻ ഗോവർധനും ഭാര്യയും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: എ.സി പൊട്ടിത്തെറിച്ച് കുടംബത്തിലെ മൂന്നുപേർ മരിച്ചു. ചെന്നൈ കാവേരിപ്പാക്കം സ്വദേശി കെ. രാജ് (57), ഭാര്യ കല (52), മകൻ ഗൗതം (24) എന്നിവരാണ് മരിച്ചത്. ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് വീട്ടിലെ എ.സി. പൊട്ടിത്തെറിച്ചാണ് ദുരന്തമുണ്ടായത്. വിഴുപുരം ദിണ്ടിവനത്തിനടുത്ത് ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. അടുത്ത മുറിയിൽ ഉറങ്ങിയിരുന്ന ഇവരുടെ മൂത്ത മകൻ ഗോവർധനും ഭാര്യയും അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു.

കടുത്ത ചൂടായിരുന്നതിനാൽ രാത്രി എ.സി. പ്രവർത്തിപ്പിച്ചാണ് കുടുംബം ഉറങ്ങാൻ കിടന്നത്. രാത്രിയിൽ ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് എ.സി. പൊട്ടിത്തെറിച്ചു. തുടർന്ന് എ.സി.യിൽ നിന്നുള്ള വിഷവാതകം പരക്കുകയായിരുന്നു. വീട്ടിൽനിന്ന് പുകയുയരുന്നത് കണ്ട അയൽവാസികളാണ് പൊലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചത്. ആളുൾ എത്തുമ്പോൾ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായിരുന്നു ഇവർ. മുറിയിൽ തീ പടർന്നതിനാൽ ശരീരം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തീ പടർന്ന് കിടക്കയും തലയണയുമുൾപ്പെടെ മുറിയിലുണ്ടായിരുന്ന തുണിത്തരങ്ങൾ കത്തിയിരുന്നു.

മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി വിഴുപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP