Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അത്താഴം കഴിക്കുന്നതിനിടെ പൈലറ്റിന് അറിയേണ്ടത് സഹപ്രവർത്തകയുടെ ലൈംഗിക ജീവിതത്തെ കുറിച്ച്; സഹപ്രവർത്തക നൽകിയ പരാതിയിന്മേൽ സീനിയർ പൈലറ്റിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് എയർ ഇന്ത്യ; പരിശീലകനെതിരെ യുവതി നൽകിയ പരാതി മെയ് അഞ്ചിന് ഹൈദരാബാദിൽ നടന്ന പരിശീലനത്തിനിടെയുണ്ടായ മോശം അനുഭവത്തെ തുടർന്ന്

അത്താഴം കഴിക്കുന്നതിനിടെ പൈലറ്റിന് അറിയേണ്ടത് സഹപ്രവർത്തകയുടെ ലൈംഗിക ജീവിതത്തെ കുറിച്ച്; സഹപ്രവർത്തക നൽകിയ പരാതിയിന്മേൽ സീനിയർ പൈലറ്റിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് എയർ ഇന്ത്യ; പരിശീലകനെതിരെ യുവതി നൽകിയ പരാതി മെയ് അഞ്ചിന് ഹൈദരാബാദിൽ നടന്ന പരിശീലനത്തിനിടെയുണ്ടായ മോശം അനുഭവത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന വനിതാ പൈലറ്റിന്റെ പരാതിയെ തുടർന്ന് മുതിർന്ന പൈലറ്റിനെതിരേ (കമാൻഡർ) എയർ ഇന്ത്യ അന്വേഷണം പ്രഖ്യാപിച്ചു. മെയ്‌ അഞ്ചിന് ഹൈദരാബാദിൽ നടന്ന പരിശീലനപരിപാടിയിൽ വനിതാ പൈലറ്റിന്റെ പരിശീലകനായിരുന്നു ആരോപണവിധേയനായ പൈലറ്റ്.

എയർ ഇന്ത്യ കമാൻഡർ ലൈംഗികമായി അധിക്ഷേപിച്ചതായി ആരോപിച്ച് വനിതാ പൈലറ്റ് എയർ ഇന്ത്യ മാനേജ്മെന്റിന് പരാതി നൽകിയിരുന്നു. ഭർത്താവുമായുള്ള ലൈംഗിക ബന്ധത്തെ കുറിച്ച് അന്വേഷിച്ച കമാൻഡർ തന്നെ മുറിയിലേക്കു വിളിപ്പിച്ചതായും പരാതിയിൽ പറയുന്നു. പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

പരിശീലനത്തിന്റെ ഭാഗമായി ഹൈദരാബാദിലേക്കു പോയപ്പോഴാണ് പരാതിക്ക് അടിസ്ഥാനമായ സംഭവമുണ്ടായതെന്ന് വനിതാ പൈലറ്റ് പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പരിശീലനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞ് മുറിയിലേക്കു വിളിപ്പിച്ച കമാൻഡർ അത്താഴം വാഗ്ദാനം ചെയ്യുകയും അത്താഴം കഴിച്ചുകൊണ്ടിരിക്കെ അധിക്ഷേപകരമായി സംസാരിക്കുകയുമായിരുന്നു. റെസ്റ്റോറന്റിൽ വച്ച് തന്റെ ദാമ്പത്യജീവിതം സന്തുഷ്ടകരമല്ലെന്ന് ക്യാപ്റ്റൻ പറഞ്ഞു. തുടർന്ന് തന്റെ ലൈംഗിക ജീവിതത്തെക്കുറിച്ച് ഇയാൾ ചോദിച്ചതായും യുവതി പറയുന്നു. മറുപടി പറയാൻ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കി താനൊരു ക്യാബ് വിളിച്ച് റെസ്റ്റോറന്റിൽ നിന്ന് രക്ഷപ്പെടുകയായിരുന്നെന്ന് യുവതി പരാതിയിൽ പറയുന്നു.

അശ്ലീല പരാമർശങ്ങളായിരുന്നു കൂടുതലായി നടത്തിയത്. ശേഷം കമാൻഡറുടെ മുറിയിലേക്കു വരണമെന്ന ആവശ്യത്തോട് പ്രതികരിക്കാതിരുന്നതോടെ തന്റെ മുറിയിലേക്കു വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിലുണ്ട്.

'പരിശീലനത്തിനുശേഷം രാത്രി എട്ടുമണിയോടെ റെസ്റ്റോറന്റിൽ പോകാൻ കമാൻഡർ ക്ഷണിച്ചു. മുമ്പ് അദ്ദേഹത്തോടൊപ്പം വിമാനം പറത്തിയ സന്ദർഭങ്ങളിൽ മാന്യമായ പെരുമാറ്റമാണ് ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിൽ ക്ഷണം സ്വീകരിച്ചു. റെസ്റ്റോറന്റിലെത്തിയപ്പോൾ ഭർത്താവിൽനിന്ന് അകന്ന് എങ്ങനെയാണ് ജീവിക്കുന്നത് എന്നുതുടങ്ങി ലൈംഗികച്ചുവയോടെയുള്ള ചോദ്യങ്ങൾ അയാൾ ചോദിച്ചു. തുടർന്ന് ഞാൻ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി'. മറ്റാർക്കും ഇങ്ങനൊരു അനുഭവമുണ്ടാകരുതെന്ന തോന്നലിലാണ് പരാതി നൽകുന്നതെന്നും എയർ ഇന്ത്യ മാനേജ്മെന്റിന് നൽകിയ പരാതിയിൽ യുവതി വിവരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP