Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തൂവെള്ള നിറത്തിലുള്ള ഷർട്ടുകൾ അണിഞ്ഞ് പുഞ്ചിരിയോടെ ലാലേട്ടനും മമ്മൂക്കയും; ചിരിച്ചും കളിച്ചും വേദിയിലിരുന്ന താരങ്ങൾക്കൊപ്പം സുചിത്രയും; നിർമ്മാതാവായ സന്തോഷ് ടി കുരുവിളയുടെ മകളുടെ വിവാഹച്ചടങ്ങിനെത്തിയ സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു

തൂവെള്ള നിറത്തിലുള്ള ഷർട്ടുകൾ അണിഞ്ഞ് പുഞ്ചിരിയോടെ ലാലേട്ടനും മമ്മൂക്കയും; ചിരിച്ചും കളിച്ചും വേദിയിലിരുന്ന താരങ്ങൾക്കൊപ്പം സുചിത്രയും; നിർമ്മാതാവായ സന്തോഷ് ടി കുരുവിളയുടെ മകളുടെ വിവാഹച്ചടങ്ങിനെത്തിയ സൂപ്പർതാരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നു

ലയാള സിനിമയിലെ താരരാജാക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും..ഇരുവരും ഒന്നിക്കുന്ന ചിത്രങ്ങൾ ഇന്ന് വിരളമാണ്.. എന്നാൽ താരരാജാക്കന്മാർ ഒന്നിച്ചെത്തുന്ന വേദികൾ നിരവധിയാണ്. ചാനൽ അവാർഡ് ദാന ചടങ്ങുകളിലടക്കം ഇരുവരും ഒരുമിച്ച് വേദി പങ്കിടാറുണ്ട്. മലയാളത്തിലെ സൂപ്പർതാരങ്ങളുടെ ഒത്തുചേരൽ ആരാധകർ എപ്പോഴും ആഘോഷമാക്കാറുണ്ട്. ഇപ്പോളിതാ ഇരുവരും ഒന്നിച്ചെത്തിയ ഒരു വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി മാറുകയാണ്.

നിർമ്മാതാവായ സന്തോഷ് ടി കുരുവിളയുടെ മകളുടെ വിവാഹച്ചടങ്ങിനെത്തിയതായിരുന്നു താരങ്ങൾ.തൂവെള്ള വസ്ത്രങ്ങളണിഞ്ഞെത്തിയ സൂപ്പർതാരങ്ങൾ കണ്ടുനിന്നവർക്കും വിരുന്നായി. ഭാര്യ സുചിത്രയ്ക്കൊപ്പമാണ് മോഹൻലാൽ എത്തിയത്. വേദിയിലിരിക്കുന്ന താരങ്ങളെ പരിചയപ്പെടാൻ എത്തിയ കൊച്ചുകുട്ടിയോട് സംസാരിക്കാനും കൈകൊടുക്കാനും ഇരുവരും മറന്നില്ല.

നടൻ ദിലീപും നടമാരായ നമിതാ പ്രമോദും അപർണ ബാലമുരളിയും ചടങ്ങിനെത്തിയിരുന്നു.ചിത്രങ്ങൾ സന്തോഷ് ടി കുരുവിള തന്റെ ഫേയ്സ്ബുക്കിലൂടെ പങ്കുവെച്ചു.

ഒ പി എം സിനിമാസ്, മൂൺഷോട്ട് എന്റർടെയിന്മെന്റ്സ് എന്നീ സിനിമാ നിർമ്മാണ കമ്പനികളുടെ എം ഡിയാണ് സന്തോഷ്. തമിഴ്-മലയാളം സിനിമാ മേഖലിയിൽ അറിയപ്പെടുന്ന നിർമ്മാതാവായ സന്തോഷിന് ഇന്ത്യയിലും യു എ ഇയിലും ബിസിനസ് സംരംഭങ്ങളുണ്ട്..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP